ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് യു​​​എ​​​ഇ​​​യി​​​ല്‍ ന​​​ട​​​ന്നേ​​​ക്കും

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ഈ ​​​വ​​​ര്‍ഷം ന​​​ട​​​ക്കേ​​​ണ്ട ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പ് യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യേ​​​ക്കു​​​മെ​​ന്നു ബി​​​സി​​​സി​​​ഐ. ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ത്താ​​​നാ​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ത​​​ന്നെ ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നു ബ​​​ദ​​​ല്‍ സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വേ​​​ദി വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ ഐ​​​സി​​​സി ഈ ​​​മാ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ടൂ​​​ര്‍ണ​​​മെ​​ന്‍റ് ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​ല്ലെ​​​ങ്കി​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്നു ബി​​​സി​​​സി​​​ഐ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ധീ​​​ര​​​ജ് മ​​​ല്‍ഹോ​​​ത്ര പ​​​റ​​​ഞ്ഞു.

Related posts

Leave a Comment