ഹൂസ്റ്റണ്‍: ആശുപത്രി നിയമങ്ങൾ ലംഘിച്ചു കോവിഡ് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതർ തൽക്കാലം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കിയത്. മെത്തഡിസ്റ്റ് ഹോസ്പിറ്റൽ ശൃംഖലയിൽ 25000ത്തിൽ അധികം ജീവനക്കാർ ഉണ്ടെന്നും ഇതിൽ 24947 പേർ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ പറഞ്ഞു. 178 പേർ പതിനാലു ദിവസത്തിനകം വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 ജീവനക്കാർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് അവരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളിൽ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കിൽ പിരിച്ചു വിടുമെന്നും അധികൃതർ പറഞ്ഞു. മെത്തഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാർക്ക് മെഡിക്കൽ, മതപരം തുടങ്ങിയ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവു നൽകിയിട്ടുണ്ട്. അതുപോലെ ഗർഭണികളായവരും മറ്റു പല കാരണങ്ങളാലും 332 പേർക്ക്…
Read MoreDay: June 11, 2021
സഞ്ജുവും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ
മുംബൈ: മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിലാണ് ഇരുവരും ഇടംനേടിയത്. ശിഖർ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റൻ. വരുൺ ചക്രവർത്തി, നിഥീഷ് റാണ, ഋതുരാജ് ഗെയ്ക്വാദ്, ചേതൻ സക്കറിയ എന്നീ പുതുമുഖങ്ങളും ടീമിൽ ഇടംനേടി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യശ്വുവേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ദീപക് ചാഹർ, നവദീപ് സെയ്നി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
Read Moreവാസ്കിൻ സ്വീകരിച്ചവർക്ക് മാസ്ക് വേണ്ട; ഇളവിനൊരുങ്ങി ഈ രാജ്യം
ബ്രസീലിയ: ബ്രസീലിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗം വന്നവർക്കും മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിർത്തിരുന്നു ബോൾസോനാരോ. അസുഖബാധിതർ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു ബോൾസോനാരോയുടെ നിലപാട്. മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ബോൾസോനാരോ തന്നോട് ആവശ്യപ്പെട്ടിട്ടണ്ടെന്ന് ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ പറഞ്ഞു.
Read Moreമ്യാൻമറിൽ വിമാനാപകടം: ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു
ബാങ്കോക്ക്: മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ എന്നറിയപ്പെടുന്ന മെയ്മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പ്യിൻ ഓ ല്വിനിലെ അനിശാഖൻ വിമാനത്താവളത്തിൽ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന. പ്യിൻ ഓ ല്വിനിൽ പുതുതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനായാണ് ആറു സൈനികരും രണ്ടു സന്യാസികളും ആറു വിശ്വാസികളും ഉൾപ്പെടുന്ന സംഘം നയ്പിഡോയിൽനിന്നു പുറപ്പെട്ടത്. സെ കോണ്‍ മൊസ്ട്രിയിലെ പ്രധാന സന്യാസിയാണ് മരിച്ചവരിൽ ഒരാളെന്നാണ് റിപ്പോർട്ട്.
Read Moreഫ്ളാറ്റിലെ പീഡനം; മാർട്ടിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായത് വാർത്തകളിലൂടെയാണ്. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. പരാതി ലഭിച്ചിട്ടും നടപടി വൈകിയെന്നത് പരിശോധിക്കും. ജില്ലയിൽ സമാന സംഭവങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ചയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ…
Read Moreകടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല..! അനു സിത്താര പറയുന്നു…
വയനാട്ടുകാരി ആയത് കൊണ്ടാവാം എനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗരരജീവിതത്തെക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനി നാടന്‍ സൗന്ദര്യമാണ്. നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നത്. കടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല. എന്റെ നാടിനോട് അടങ്ങാത്ത പ്രണയമാണ്. സുഹൃത്തുക്കളില്‍ ആര് നാട്ടിലെത്തിയാലും ഞാന്‍ ആദ്യം കൊണ്ട് പോവുക മുത്തങ്ങയിലേക്ക് ഒരു ട്രിപ്പ് ആയിരിക്കും. ആസ്വദിക്കേണ്ടത് മുത്തങ്ങയില്‍ നിന്നു ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴിയിലെ കാഴ്ചകളാണ്. -അനു സിത്താര
Read Moreഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ എനിക്ക് വലിയൊരു സംതൃപ്തി തരില്ല! നിഖില വിമല്‍
വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറേ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും. അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്. ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ എനിക്ക് വലിയൊരു സംതൃപ്തി തരില്ല. -നിഖില വിമല്‍
Read Moreജയസൂര്യ ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പനല്ല! നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് അന്ന് വെളിപ്പെടുത്തിയിരുന്നത് ഇങ്ങനെ…
ജയസൂര്യയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു ആട് സീരീസിലെ ഷാജി പാപ്പന്. ആദ്യ ഭാഗം തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഡിവിഡി റിലീസിന് ശേഷം ചിത്രം തരംഗമായി മാറി. എന്നാല്‍ രണ്ടാം ഭാഗം തിയറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയവും നേടി. ജയസൂര്യ തന്റെ കരിയറില്‍ ചെയ്ത വേറിട്ട വേഷം കൂടിയായിരുന്നു ഷാജി പാപ്പന്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ ആദ്യ ഭാഗം 2015-ലാണ് പുറത്തിറങ്ങിയത്. ഷാജി പാപ്പനൊപ്പം തന്നെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. ഡ്യൂഡും സര്‍ബത്ത് ഷമീറും സാത്താന് സേവ്യറും അറയ്ക്കല്‍ അബുവുമൊക്കെ മലയാളികള്‍ നെഞ്ചിലേറ്റിയ ആടിലെ കഥാപാത്രങ്ങളാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മിച്ചത്. അതേസമയം ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന് ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും…
Read Moreഅമ്മമാരുടെ സ്നേഹം അങ്ങെയൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല! അമ്മയ്ക്ക് മുന്നില്‍ സിംഹമൊക്കെയെന്ത്? കുഞ്ഞിനെ റാഞ്ചിയ സിംഹത്തോട് പടപൊരുതി കാട്ടുപോത്ത്
അമ്മമാരുടെ സ്നേഹം അങ്ങെയൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ അമ്മ എന്തും ചെയ്യും. ഇവിടെ തന്റെ കുഞ്ഞിന്റെ ജീവന് സിംഹങ്ങളുടെ കയ്യില്‍ നിന്നും രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും പണയം വച്ച് പോരാടുന്ന കാട്ടുപോത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കാട്ടു പോത്തും കുഞ്ഞും നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഇവര്‍ക്ക് ചുറ്റിലും സിംഹക്കൂട്ടത്തെയും കാണാം. പെട്ടന്ന് ഒരു സിംഹം കാട്ടുപോത്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുന്നത് വ്യക്തമായി കാണാം. പക്ഷേ, ഈ സമയത്ത് പതറിപ്പോകാതെ തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് അമ്മ കാട്ടുപോത്ത് മുന്നോട്ടുവരുന്നതും കുഞ്ഞിനെ കടിച്ചെടുത്ത് ചെടികള്‍ക്കിടയില്‍ മറിഞ്ഞ സിംഹവുമായി ഏറ്റുമുട്ടുന്നതും വീഡിയോയില്‍ കാണാം. അവസാനം സിംഹത്തില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച് കാട്ടുപോത്ത് കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതും വീഡിയോയുടെ…
Read Moreഉയരങ്ങളെ ഭയക്കുന്ന സാമന്ത! എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് നന്ദി..! സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ…
ആമസോണ്‍ സീരീസായ ഫാമിലി മാന്‍ 2 റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത് മികച്ച പ്രതികരണം. സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്നാണ് അരാധകര്ക്കൊപ്പം നിരൂപകരും വിലയിരുത്തുന്നത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ഈ സീരിസില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകന് യാനിക് ബെന്നിന് നന്ദി പറഞ്ഞു കൊണ്ട് സാമന്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുകയാണ്. ഉയരങ്ങളെ ഭയമുള്ള തനിക്ക് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടാന്‍ ധൈര്യം തന്നത് പരിശീലകന് യാനിക് ബെന്നാണ് എന്ന് പറയുകയാണ് സാമന്ത. തന്റെ ശരീരത്തിനന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് പരിശീലകന് നന്ദി പറയാനും താരം മറന്നില്ല. സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ… സംഘട്ടനരംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി. എന്റെ ശരീരത്തിന്റെ ഓരോ…
Read More