ലക്നോ: കോവിഡ് രോഗം തടയാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും കഠിനമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്ത് ഉത്തർപ്രദേശിൽ നിന്നും പുതിയൊരു വാർത്ത വന്നിരിക്കുന്നു. കോവിഡിനെതിരെ ഒരു ക്ഷേത്രം ഉയർന്ന വാർത്തയാണ് യുപിയിൽ നിന്നും പുതുതായി റിപ്പോർട്ട് ചെയ്യുന്നത്.കൊറോണ മാതാ എന്ന പേരിൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ആര്യവേപ്പ് മരത്തിന്റെ അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ക്ഷേത്രത്തിലെത്തി ദിവസവും പ്രാർഥിക്കുന്നത്. കോവിഡിന്റെ നിഴൽപോലും തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാർഥന.
Read MoreDay: June 12, 2021
ഇറ്റ് വീഴുന്നതിന് മുന്നേ കോഴിമുക്കിലെ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് പോലീസ്; 120 ലിറ്റര്‍ കോടയും ഉപകരണങ്ങലുമായി രണ്ട് പേർ പിടിയിൽ
എടത്വ: വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു. രണ്ട് പ്രതികള്‍ എടത്വ പോലീസിന്റെ കസ്റ്റഡിയില്‍. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍ (48), കോഴിമുക്ക് കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. ഒരാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണവും, മൂന്നോളം ഗ്യാസ് സിലിണ്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.എടത്വ സിഐ പ്രതാപചന്ദ്രന്, എസ്ഐ ശ്യംനിവാസ്, എഎസ്ഐമാരായ സോബി ചാക്കോ, സജി, സീനിയര്‍ സിപിഒമാരായ സുനില്‍, ശ്രീകുമാര്‍, സിപിഒമാരായ സഫീര്‍, ഇര്‍ഷാദ്, അനസ്, സതീഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Read Moreഎസി കനാലിലെ റോഡുവക്കിൽ നിന്ന് അനധികൃമായി ചെളി കടത്തിക്കൊണ്ടുപോകുന്നു; റോഡ് ഇടിഞ്ഞുതാഴുമെന്ന ഭീതിയിൽ നാട്ടുകാർ
മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിൽനിന്ന് അനധികൃമായി ചെളിയെടുക്കുന്നതായി ആക്ഷേപം.ജെസിബി ഉപയോഗിച്ചു വൻതോതിൽ ചെളിയെടുക്കുന്നത് റോഡിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ പരാതി. പൂപ്പള്ളി മുതൽ പൊങ്ങ വരെയുള്ള പ്രദേശത്താണ് വൻതോതിൽ ചെളിയെടുക്കുന്നത്. എസി റോഡിന്റെ സംരക്ഷണ ഭിത്തിയോടു ചേർന്നുള്ള നിർദ്ദിഷ്ട എസി കനാലിൽ നിന്നുമാണ് ഇത്തരത്തിൽ ചെളിയെടുത്തുകൊണ്ടുപോകുന്നത്. ജെസിബി ഉപയോഗിച്ചു ചെളിയെടുക്കുമ്പോൾ റോഡിന്റെ സംരക്ഷണഭിത്തിയുടെ കരിങ്കല്ലുകളും ഇളകിപ്പോകുന്നതായി ആക്ഷേപമുണ്ട്. ഇവിടെ നിന്നെടുക്കുന്ന ചെളി ചാക്കുകളിലാക്കി കൊണ്ടുപോകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇക്കാര്യം പൊതുമരാമത്തു വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
Read Moreകണ്ണൂരും കാസർഗോഡുമല്ല, അമ്പലപ്പുഴയിലെ കോൺഗ്രസിൽ സുധാകരൻ ഗ്രൂപ്പ്; രഹസ്യ യോഗം ചേർന്നു; എ, ഐ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിൽ
അമ്പലപ്പുഴ: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരൻ വന്നതോടെ അമ്പലപ്പുഴ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് യോഗം. കഴിഞ്ഞ ദിവസങ്ങളിൽ പുറക്കാട്, തോട്ടപ്പള്ളി പ്രദേശങ്ങളിലാണ് രഹസ്യയോഗങ്ങൾ നടന്നത്. വേണുഗോപാൽ പക്ഷത്തെ ചിലരും ഐ ഗ്രൂപ്പിൽ സജീവമായിരുന്നവരും ചേർന്നാണ് പുതിയ സുധാകര ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ഏറെക്കാലം ഐ ഗ്രൂപ്പിനോടൊപ്പം ഔദ്യോഗിക പദവികൾ കൈകാര്യം ചെയ്തിരുന്ന നേതാവ് ഡി ഐസിയിലേക്ക് പോയി വിണ്ടും മാതൃസംഘടനയിലേക്ക് തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച സ്ഥാനങ്ങൾ ഒന്നുംലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പിന് വഴിയൊരുക്കിയത്. പ്രതീക്ഷിച്ച പദവികൾ കിട്ടാതിരുന്നതിന്റെ പേരിൽ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്ന ഐ എൻ ടി യു സി നേതാവും പുതിയ ഗ്രൂപ്പിൽ സജീവമാണ്. കൂടാതെ സീറ്റ് കിട്ടാതിരുന്നതിന്റെ കാരണത്താൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്ന യുവനേതാവും പുതിയ ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നൽകിയിരുന്നു. പുതിയ ഗ്രൂപ്പ് സജീവമായതോടെ ചെന്നിത്തല ഗ്രൂപ്പും, എ…
Read Moreമാതാവിനെ വൃദ്ധസദനത്തിലാക്കിയശേഷം വീട് ജെസിബിക്ക് തകർത്തു; തിരികെയെത്തിയ സാറാമ്മ താമസമാക്കിയത് കുളിമുറിയിൽ; മകൻ വീട് വച്ച് നൽകി ചിലവിന് തരണമെന്ന് മാതാവ്; പെരുമ്പാവൂരിലെ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷനും
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ താമസിക്കുന്ന സാറാമ്മ എന്ന എൺപതുകാരിയുടെ രക്ഷയ്ക്കായി വനിതാ കമ്മീഷന്റെ ഇടപെടൽ. സ്ഥലം സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, സാറാമ്മയ്ക്കാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന് എസ്എച്ച്ഒയ്ക്കും നിര്‍ദേശങ്ങൾ നല്കി. രണ്ടു മാസത്തേക്ക് താത്കാലികമെന്നു പറഞ്ഞു വൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചുകളയുകയായിരുന്നുവെന്നു സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ തിരിച്ചുവന്നു വീട് പൊളിച്ചു കളഞ്ഞ സ്ഥലത്തെ കുളിമുറിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറ്റാന്‍ കമ്മീഷന് അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും സാറാമ്മ അതിനു തയാറായില്ല. ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകൻ സൗകര്യമൊരുക്കി ചെലവിനു തരണമെന്നാണ് അവരുടെ ആവശ്യം. വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് സാറാമ്മയുടെ ആഗ്രഹപ്രകാരം താമസിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട അധികൃതര്‍ക്ക് കമ്മീഷന് അംഗം നിര്‍ദേശം നല്കി.…
Read Moreകോവിഡ് വാക്സിന് ഇത്തരത്തിലുള്ള ശക്തിയോ ! കോവിഡ് വാക്സിന് എടുത്തതോടെ ‘മാഗ്നറ്റിക് മാന്‍’ ആയതായി അവകാശ വാദം;വീഡിയോ വൈറല്‍…
ചിലന്തി കടിച്ച യുവാവ് സ്പൈഡര്മാനാവുന്നത് നമ്മള് കോമിക് പുസ്തകത്തിലും സിനിമയിലും കണ്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് വാക്സിന് എടുക്കുന്നവര്‍ക്ക് ഇത്തരം കഴിവുകള്‍ ലഭിച്ചാല്‍ എന്താവും അവസ്ഥ. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ എന്നാല്‍ മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാര്‍ ഏവരെയും ഞെട്ടിക്കുകയാണ്. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് പിന്നാലെ തനിക്ക് കാന്തികശക്തി ലഭിച്ചതായാണ് അരവിന്ദ് സോനാറിന്റെ അവകാശവാദം. ലോഹവസ്തുക്കള്‍ അരവിന്ദ് സോനാറിന്റെ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ അവകാശവാദം തെളിയിക്കാന്‍ അരവിന്ദ് സോനാര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ സ്പൂണുകള്‍, നാണയങ്ങള്‍ തുടങ്ങി ലോഹവസ്തുക്കള്‍ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നത് കാണാം. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷമാണ് തനിക്ക് കാന്തികശക്തി ഉണ്ടായതെന്ന് അരവിന്ദ് സോനാര്‍ അവകാശപ്പെടുന്നു. തുടക്കത്തില്‍ ഇത് വിയര്‍പ്പ് കൊണ്ടായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുളി…
Read Moreആയിഷക്കെതിരേ നിലപാടു കടുപ്പിച്ചു ലക്ഷദ്വീപ് ഭരണകൂടം; തന്റെ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ആയിഷ
കൊച്ചി: ജൈവായുധ പരാമര്‍ശത്തില്‍ ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനൊപ്പം നിലപാടു കടുപ്പിച്ചു ലക്ഷദ്വീപ് ഭരണകൂടം. ആയിഷയോട് ഈ മാസം 20 നു നേരിട്ടു ഹാജരാകാന്‍ കവരത്തി പോലീസ് ആവശ്യപ്പെട്ടു. അതിനിടെ ആയിഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജിയെന്നു സൂചന. പോലീസ് കേസെടുത്തതിനു പിന്നാലെ ലക്ഷദ്വീപ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം രാജിവച്ചതായാണു വിവരങ്ങള്‍. ഇവര്‍ക്കു പുറമേ നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്രേ. രാജിവച്ചവര്‍ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. അതേസമയം തന്റെ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ആയിഷയും വ്യക്തമാക്കി. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല താന്‍ നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ ദ്വീപ് ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിച്ചു എന്ന പരാമര്‍ശനത്തിന്റെ പേരിലാണ് കേസെടുത്തത്.
Read Moreപണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് മാർട്ടിൻ നടത്തിയത്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണ സംഘം; പരാതിയുമായി മറ്റൊരു യവതി കൂടി
കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ല്‍ ഹാജരാക്കിയ പ്രതിയെ 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ ആരോപണം. ഇത്രയും പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്ന് അന്വഷിക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ പാര്‍പ്പിക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലാണു റിമാന്‍ഡ് ചെയ്തിട്ടുള്ളത്.പ്രതികളുടെ വരുമാന സ്രോതസും ഇവരുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കുമെന്നു പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിലെ…
Read Moreപ്രതികളെ തേടിയെത്തിയ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ് സന്തോഷ്; സാരമായി പരിക്കേറ്റിട്ടും നേതാവിനെ പൂട്ടി പോലീസുകാർ; ഓടി രക്ഷപ്പെട്ടവർക്കായി വലവിരിച്ച് പോലീസ്
കോട്ടയം: കരാർ തൊഴിലാളിയെ ആക്രമിച്ച പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഏറ്റുമാനൂർ പോലീസ്.കോട്ടമുറി ഇന്ദിരാ പ്രിയദർശനി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആക്രമി സംഘത്തെ തേടി ഇന്നലെ പോലീസ് എത്തിയെങ്കിലും ഗുണ്ടതലവൻ പോലീസിനെ ആക്രമിച്ചതോടെ മറ്റുള്ള പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇത്തരത്തിൽ രക്ഷപ്പെട്ട സംഘത്തിനു വേണ്ടിയാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഇവർ ഒളിവിൽ കഴിയുന്ന പുതിയ സ്ഥലത്തെക്കൂറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലത്തെ ആക്രമത്തിൽ പരിക്കേറ്റ പോലീസുകാരായ എ.എസ്. അനീഷ് (39), സി.പി. രാജേഷ് (42) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റിട്ടും ഇവർ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായി അതിരന്പുഴ പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷാ(25)ണ് പിടികൂടുകയും ചെയ്തു. അച്ചു സന്തോഷിന്റെ സംഘത്തിൽപ്പെട്ട അലക്സ്, പാസ്കൽ, അനുജിത്ത് കുമാർ, മെൽവിൻ ജോസഫ്, അമൽ എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്യഴാഴ്ച ഉച്ചയ്ക്കാണ്…
Read Moreഇനി ഡ്രൈവിംഗ് ടെസ്റ്റില്ലാതെയും ലൈസന്‍സ് ! പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ…
മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പാസാവാതെ തന്നെ ലൈസന്‍സ് എടുക്കാനാവും. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം…
Read More