ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള! കു​പ്പി​ക്ക് മാ​സ്ക് നി​ർ​ബ​ന്ധം; പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ; ഇവിടെ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്നു

ചെ​ന്നൈ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ഷോ​പ്പു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ന് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് മ​ദ്യം ന​ൽ​കേ​ണ്ട​തി​ല്ല എ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തു​മെ​ന്ന് ക​ണ്ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കൊ​ല്ല​ങ്കോ​ട്, ഊ​ര​മ്പ്, ക​ളി​യി​ക്കാ​വി​ള, ക​ന്നു​മ്മാ​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നി​ല്ല.

Read More

ഇന്നാ പിടിച്ചോ നല്ല അടിപൊളി ‘ഹോട്ട്’ ചിത്രം ! ഹോട്ട് ചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് അനുശ്രീയുടെ നല്‍കിയത് നല്ല ‘ചൂടന്‍’ ചിത്രം തന്നെ…

നടിമാരുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ കണ്ടാല്‍ അതിനു താഴെ അശ്ലീല കമന്റിടുക ചിലര്‍ക്ക് ഹരമാണ്. ഇത്തരത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുശ്രീ. സമൂഹമാധ്യമത്തില്‍ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു ഒരാള്‍ നടിയുടെ ഹോട്ട് ചിത്രം ചോദിച്ചത്. എന്നാല്‍ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു. ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍ എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്. ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല…

Read More

ഇതെന്താ സാധനം…ഒരു രുചിയുമില്ലല്ലോ ! ഹെല്‍മറ്റ് വായിലാക്കിയ ശേഷം കൂളായി നടന്നു പോകുന്ന ആന;വീഡിയോ വൈറലാകുന്നു…

മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.

Read More

ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി ! കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോല്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ…

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന്‍ ആണ് സിനിമയില്‍ നായകനായി എത്തിച്ചത്. 2002 ല്‍ പുറത്തിരങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ മുന്‍പന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകന്‍മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം…

Read More

വാഹനമിടിച്ച് ഓവുചാലിലേക്ക് തെറിച്ച് വീണതോ? അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങി​യ തെ​രു​വ് നാ​യ​യു​ടെ ര​ക്ഷ​ക​നാ​യി യു​വാ​വ്

കൊ​യി​ലാ​ണ്ടി: ഓ​വു​ചാ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ക​ര പ​റ്റാ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ട്ട തെ​രു​വ് നാ​യ​യെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി.​ കു​റു​വ​ങ്ങാ​ട് മാ​വി​ൻ ചു​വ​ടി​ൽ റോ​ഡ​രി​കി​ലു​ള്ള ഓ​വ് ചാ​ലി​ലാ​ണ് നാ​യ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​മി​ടി​ച്ച് ഓ​വു​ചാ​ലി​ലേ​ക്ക് നാ​യ തെ​റി​ച്ച് വീ​ണ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഊ​ര​യു​ടെ ഭാ​ഗ​ത്ത് പ​രു​ക്കേ​റ്റ​തി​നാ​ൽ ഓ​വു​ചാ​ലി​ൽ നി​ന്നും നാ​യ​ക്ക് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ദ​യ​നീ​യ സ്ഥി​തി ശ്ര​ദ്ധ​യി​ൽ പെ​ട്ട പ​രി​സ​ര​വാ​സി​യാ​യ മ​ർ​ജാ​നി​ൽ യു ​സി​റാ​ജു​ദ്ദീ​ൻ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. നാ​യ​ക്ക് മാം​സ മു​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​വും ന​ൽ​കി. വെ​ള്ള​ത്തി​ൽ നി​ന്നും പു​റ​ത്തെ​ത്തി​യി​ട്ടും ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. സൗ​ല​ത്ത് അ​ഹ്മ​ദ് മു​ഖേ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ചു. മൃ​ഗ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പ്രാ​ഥ​മി​ക ശ്രു​ശൂ​ഷ ന​ൽ​കി​യ​താ​യി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി.​ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Read More

ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ത്യേ​ക​ത​രം തേ​ളു​ക​ളു​ണ്ട്, ചുവന്ന് തുടുത്ത തേളുകള്‍! കു​ട്ടി​ക​ളെ സൂ​ക്ഷി​ക്ക​ണം, കാരണം…

തേ​ൾ ക​ടി​ച്ചാ​ൽ പ്ര​ശ്ന​മാ​ണ്. അ​തു ന​മ്മു​ടെ നാ​ട്ടി​ലാ​ണെ​ങ്കി​ലും പു​റം നാ​ട്ടി​ലാ​ണെ​ങ്കി​ലും. ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ത്യേ​ക​ത​രം തേ​ളു​ക​ളു​ണ്ട്. ചു​വ​ന്ന തേ​ളു​ക​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു. ഈ ​തേ​ളു​ക​ളെ വി​ല്ല​ൻ​മാ​രു​ടെ ഗ​ണ​ത്തി​ലാ​ണു പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ സൂ​ക്ഷി​ക്ക​ണം ഏ​റ്റ​വും വി​ഷ​മു​ള്ള തേ​ൾ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണ് ഇ​ന്ത്യ​യി​ലെ ചു​വ​ന്ന തേ​ളു​ക​ൾ. ഈ ​തേ​ളു​ക​ളു​ടെ ഒ​രു പ്ര​ത്യേ​ക​ത. ഇ​ത് ചെ​റി​യ കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യി ആ​ക്ര​മി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. ഇ​ന്ത്യ​യോ​ടൊ​പ്പം അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലും ചു​വ​ന്ന തേ​ളു​ക​ളെ കാ​ണാ​റു​ണ്ട്. മ​നു​ഷ്യ​നും വേ​ട്ട​യാ​ടും ഇ​വ​യു​ടെ കു​ത്തേ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ക്ലി​നി​ക്ക​ൽ മ​ര​ണ​നി​ര​ക്ക് എ​ട്ടു മു​ത​ൽ 40% വ​രെ​യാ​ണ്. കു​ത്തേ​റ്റ സ്ഥ​ല​ത്ത് ക​ടു​ത്ത വേ​ദ​ന, ഛർ​ദ്ദി, വി​യ​ർ​പ്പ്, ശ്വാ​സോ​ച്ഛ്വാ​സം ഉ​യ​ർ​ന്ന​തും താ​ഴ്ന്ന​തു​മാ​യ ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ​യ​മി​ടി​പ്പ് എ​ന്നി​വ മാ​റി​മാ​റി വ​രു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. വി​ഷം ശ്വാ​സ​കോ​ശ, ഹൃ​ദ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കും. തേ​ളു​ക​ൾ​ക്ക് അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​ത് സെ​ന്‍റി​മീ​റ്റ​ർ വ​രെ…

Read More

അന്ന് ഞാനായിരുന്നു പാര്‍വതിയെ വിവാഹം ചെയ്യേണ്ടിയിരുന്നത് ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…

നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍. അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മോഹന്‍ലാല്‍, തിലകന്‍, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം…

Read More

പ​യ്യാ​മ്പലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം പ​യ്യാ​മ്പലം ബീ​ച്ചി​ൽ! വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ല്ലും ചാ​ര​വും പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​സി. ശ്രീ​നി​വാ​സ​ൻ. ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ചെ​യ​ർ​മാ​നാ​യ ജി​ല്ല ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷു​മാ​യി ച​ർ​ച്ച ചെ​യ്താ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക. കോ​ർ​പ​റേ​ഷ​നെ ക​രി​വാ​രി തേ​ക്കാ​ൻ ആ​രോ മ​നഃ​പൂ​ർ​വ്വം പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണ​ന്നാ​ണ് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ​യെ​ന്തെ​ന്ന് മ​ന​സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ഡി​ടി​പി​സി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്. ഇ​ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു മൂ​ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഐ​ആ​ർ​പി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ‌ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ…

Read More

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍! ക​രി​ദി​നം ആ​ച​രി​ച്ച് ദ്വീപ് നിവാസികൾ; കൊ​ച്ചി വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി; ഇ​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്ന്‌ സൂ​ച​ന

കൊ​ച്ചി: പ്ര​തി​ഷേ​ധ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ഇ​ന്നു ല​ക്ഷ​ദ്വീ​പി​ല്‍. വി​വാ​ദ ഉ​ത്ത​ര​വു​ക​ളെ തു​ട​ര്‍​ന്ന് ദ്വീ​പി​ല്‍ പ്ര​തി​ഷേ​ധം പ​ട​ര്‍​ന്ന​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ദ്വീ​പി​ലെ​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ ദേ​ന​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലും മ​റ്റും ക​രി​ങ്കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഈ ​കൊ​ടി​ക​ൾ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി​യ​ശേ​ഷം പി​ന്നീ​ട് ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്ര തി​രി​ക്കാ​നാ​യി​രു​ന്നു ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തു​ന്നു​വെ​ന്ന​റി​ഞ്ഞു എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ടി.​എ​ന്‍. പ്ര​താ​പ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ നേ​രി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​ന്നി​ല്ല. ല​ക്ഷ​ദ്വീ​പി​ലെ​ത്തു​ന്ന അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​യാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍…

Read More

പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു; മോഷ്ടാവ് പിടിയിൽ; സംഭവം ക​റു​ക​ച്ചാ​ലില്‍

ക​റു​ക​ച്ചാ​ൽ: പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കൈ​യ്യോ​ടെ പി​ടി​കൂ​ടി. മ​ല്ല​പ്പ​ള്ളി കൊ​ല്ലാ​ർ​കു​ഴി അ​ന​ന്തു (ശം​ഭു-19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടും​കു​ന്നം ചേ​ല​ക്കൊ​ന്പ് രാ​ഹു​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് അ​ന​ന്തു മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ചേ​ല​ക്കൊ​ന്പി​ൽ റോ​ഡി​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. സ്കൂ​ട്ട​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ന​ന്തു​വി​നു സ്കൂ​ട്ട​ർ ന​ൽ​കി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ അ​ന​ന്തു സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ബൈ​ക്ക് മോഷ്ടി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സി​നു മ​ന​സി​ലാ​യി. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ അ​ന​ന്തു കോ​ഴി​ക്കോ​ട്ടേ​ത്ത് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ന​ന്തു​വി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ ജി​ബി​ൻ തോ​മ​സ്, എ​എ​സ്ഐ സ​ഞ്ചോ, ആ​ന്‍റ​ണി, വി​നീ​ത് ആ​ർ. നാ​യ​ർ, നി​യാ​സ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന​ന്തു​വി​നെ…

Read More