ഇന്നാ പിടിച്ചോ നല്ല അടിപൊളി ‘ഹോട്ട്’ ചിത്രം ! ഹോട്ട് ചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് അനുശ്രീയുടെ നല്‍കിയത് നല്ല ‘ചൂടന്‍’ ചിത്രം തന്നെ…

നടിമാരുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ കണ്ടാല്‍ അതിനു താഴെ അശ്ലീല കമന്റിടുക ചിലര്‍ക്ക് ഹരമാണ്. ഇത്തരത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുശ്രീ.

സമൂഹമാധ്യമത്തില്‍ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു ഒരാള്‍ നടിയുടെ ഹോട്ട് ചിത്രം ചോദിച്ചത്. എന്നാല്‍ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു.

ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍ എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിംഗിനേക്കാള്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു.

ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ലിപ്ലോക്ക് രംഗങ്ങള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.

Related posts

Leave a Comment