വാഹനമിടിച്ച് ഓവുചാലിലേക്ക് തെറിച്ച് വീണതോ? അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങി​യ തെ​രു​വ് നാ​യ​യു​ടെ ര​ക്ഷ​ക​നാ​യി യു​വാ​വ്

കൊ​യി​ലാ​ണ്ടി: ഓ​വു​ചാ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ക​ര പ​റ്റാ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ട്ട തെ​രു​വ് നാ​യ​യെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി.​

കു​റു​വ​ങ്ങാ​ട് മാ​വി​ൻ ചു​വ​ടി​ൽ റോ​ഡ​രി​കി​ലു​ള്ള ഓ​വ് ചാ​ലി​ലാ​ണ് നാ​യ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​മി​ടി​ച്ച് ഓ​വു​ചാ​ലി​ലേ​ക്ക് നാ​യ തെ​റി​ച്ച് വീ​ണ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഊ​ര​യു​ടെ ഭാ​ഗ​ത്ത് പ​രു​ക്കേ​റ്റ​തി​നാ​ൽ ഓ​വു​ചാ​ലി​ൽ നി​ന്നും നാ​യ​ക്ക് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ദ​യ​നീ​യ സ്ഥി​തി ശ്ര​ദ്ധ​യി​ൽ പെ​ട്ട പ​രി​സ​ര​വാ​സി​യാ​യ മ​ർ​ജാ​നി​ൽ യു ​സി​റാ​ജു​ദ്ദീ​ൻ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.

നാ​യ​ക്ക് മാം​സ മു​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​വും ന​ൽ​കി. വെ​ള്ള​ത്തി​ൽ നി​ന്നും പു​റ​ത്തെ​ത്തി​യി​ട്ടും ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. സൗ​ല​ത്ത് അ​ഹ്മ​ദ് മു​ഖേ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ചു. മൃ​ഗ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പ്രാ​ഥ​മി​ക ശ്രു​ശൂ​ഷ ന​ൽ​കി​യ​താ​യി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി.​ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment