ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠനം. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മുതിര്‍ന്നവരില്‍ ന്യുമോണിയ റിസ്ക് കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാപ്പിയുടെ രോഗപ്രതിരോധ സംരക്ഷണ ശേഷിയാണ് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നാല്പതിനായിരത്തോളം ആളുകളില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് ഫലം പുറത്തുവിട്ടത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കോവിഡും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വിലയിരുത്തി. മാംസാഹാരം കുറയ്ക്കുന്നതും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര രോഗ പ്രതിരോധ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന സങ്കല്പത്തെ പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി കോവിഡിനതിരേ അധിക…
Read MoreDay: July 13, 2021
ലുക്കില്‍ ‘സുന്ദരന്‍’ വര്‍ക്കില്‍ ‘ഭീകരന്’ ! മാരക ബാക്ടീരിയ വാഹകരായ ചെഞ്ചെവിയന്‍ ആമകള്‍ കേരളത്തില്‍ പെരുകുന്നു;ആഫ്രിക്കന്‍ ഒച്ചിനേക്കാള്‍ അപകടകാരി…
കാണാന്‍ ഭംഗിയുള്ള പല ജീവികളും അപകടകാരികളാകാറുണ്ട്. ഉദാഹരണം ഒട്ടുമിക്ക വിഷപാമ്പുകളെയും കാണാന്‍ നല്ല ഭംഗിയാണെന്നതു തന്നെ. ചെഞ്ചെവിയന്‍ ആമകളുടെ കാര്യവും സമാനമാണ്. കാണാന്‍ സുന്ദരനാണെങ്കിലും ഇവ പരിസ്ഥിതിയ്ക്ക് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. സംസ്ഥാനത്ത് ഇവ പെരുകുന്നുവെന്ന വിവരം അത്യന്തം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 എണ്ണത്തിനെയാണ് വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. പേരുപോലെ തന്നെ ചെവി ഭാഗത്തെ ചുവന്ന നിറമാണ് ഇവയുടെ പ്രത്യേകത. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് വനം ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മെക്സിക്കോയാണ് ചെഞ്ചെവിയന്‍ ആമകളുടെ ജന്മദേശം. കാണാന്‍ ഭംഗിയുണ്ടെങ്കിലും അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു. മനുഷ്യനെ ബാധിക്കുന്ന ബാക്ടീരിയകളുടെ വാഹകരാണ്. മാത്രമല്ല ജലാശയങ്ങളിലെ ചെറുജീവികളെ നശിപ്പിക്കും. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ പരിസ്ഥിതിക്ക് ഇവ ഭീഷണിയാകുമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ഡോ.ടി വി സജീവ് പറയുന്നു. വെള്ളത്തിലിറങ്ങിയാല്‍…
Read Moreവെളിച്ചെണ്ണ ചോദിച്ചു, എടുത്തെത്തിയപ്പോഴേ ക്കും നഷ്ടപ്പെട്ടത് 7000 രൂപ; മോഷണത്തിന്റെ പുതുപുത്തൻ തന്ത്രങ്ങളുമായി കുട്ടിമോഷ്ടാക്കൾ; സിസിടിവി ദൃശ്യം പുറത്ത്
കൊല്ലം: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി കടയിലെ മേശയ്ക്കുള്ളിലെ പണവുമായി കടന്ന സംഭവത്തിൽ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത്. കൊല്ലം തേവള്ളി എകെ സ്റ്റോറിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ബൈക്കിൽ കടയിലെത്തിയ രണ്ട് യുവാക്കൾ വെളിച്ചെണ്ണയുണ്ടോ എന്നുചോദിച്ചു. കടയുടമ ഉണ്ടെന്നുപറഞ്ഞിട്ട് വെളിച്ചെണ്ണ എടുക്കുന്നതിനിടയിൽ മേശതുറന്ന് അതിലുണ്ടായിരുന്ന 7000 രൂപയുമായി യുവാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കടയുടെ പുറത്തുനിന്ന യുവാക്കൾ ഇരുവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പരാതിയെതുടർന്ന് കൊല്ലം വെസ്റ്റ് പോലീസെത്തി പരിശോധന നടത്തി. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. തേവള്ളി ഓലയിൽ കടവ് ഭാഗത്ത് ആളൊഴിഞ്ഞ സമയത്ത് കടകടളിൽ നിന്ന് പണം മോഷ്ടിക്കുന്നതും പിടിച്ചുപറിയും നിത്യസംഭവമായിട്ടുണ്ട്. സമീപത്തെ കൃഷ്ണൻകോവിലിലെ വഞ്ചി തകർത്ത് മോഷണം നടത്തിയതും അടുത്തിടെയാണ്. പ്രദേശത്തെ മോഷണങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസിന് നൽകിയിട്ടുള്ളത്. മദ്യപിച്ച്…
Read Moreഅതിനൂതനം, സുരക്ഷിതം..! തുറന്നു, വമ്പൻ വിമാനത്താവളം; കോവിഡിന്റെ കേടുതീർത്ത്ചൈന
കഴിഞ്ഞമാസം അവസാനം ചൈനയിലെ സിച്ചുവാൻ എയർലൈൻസ് ബീജിങ്ങിലേക്ക് ഒരു വിമാനം പറത്തിയത് പുതിയൊരു വിമാനത്താവളത്തിൽനിന്നാണ്. ഇന്ത്യൻ സമയം രാവിലെ 11.10ന് പറന്നുയർന്ന ആ ഫ്ളൈറ്റ് ചെങ്ദു ടിയാൻഫു ഇന്റർനാഷണൽ എയർപോർട്ടിൽനിന്നുള്ള ആദ്യത്തേതായിരുന്നു. എട്ടു ബില്യണ്‍ യുവാൻ (നമ്മുടെ കണക്കിൽ ഏകദേശം 9500 കോടി രൂപ) ചെലവിട്ട് അവർ ഒരു വിമാനത്താവളം ഉണ്ടാക്കി എന്നതല്ല അതിശയം. അതുണ്ടാക്കിയ കാലം ഏത് എന്നോർക്കുന്പോഴാണ്! കോവിഡ് എന്നത് കേട്ടുമറന്ന എന്തോ കാര്യമല്ലേ ചൈനക്കാർക്ക് എന്നു ന്യായമായും സംശയിക്കാം. മെഗാ എയർപോർട്ട്സിച്ചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ദു ഇപ്പോൾ ചൈനയിലെ വൻ നഗരങ്ങളായ ഷാങ്ഹായ്, ബീജിങ് എന്നിവയ്ക്കൊപ്പമാണ്- കാരണം, ഇവിടങ്ങളിൽമാത്രമേ രണ്ടുവീതം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളൂ. ചെങ്ദുവിൽ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന വിമാനത്താവളത്തിന് പ്രതിവർഷം 12 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇതു മാറുമെന്നു ചുരുക്കം. ഇപ്പോൾ പൂർത്തിയാക്കിയ ആദ്യ…
Read Moreലോക്ക് പൊളിക്കും..! വ്യാപാരി സമൂഹം കൂട്ട ആത്മഹത്യയുടെ വക്കിൽ; വ്യാഴാഴ്ച മുതൽ എല്ലാ കടകളും ദിവസവും തുറക്കുമെന്ന് വ്യാപാരികൾ
തൃശൂർ: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അതിനു മുന്‍പ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് അനുഭാവപൂർണമായ നടപടികൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന് എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന അശാസ്ത്രീയമായ നടപടികൾമൂലം വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലാണ്. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന നേതാക്കൾ തിങ്കളാഴ്ച ചർച്ച ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുമെന്ന ഉറപ്പാണ് ലഭിച്ചത്. തുറക്കാത്ത വ്യാപാരസ്ഥാപനങ്ങളിലെ വില്പനക്കുള്ള ഉല്പന്നങ്ങൾ ഉപയോഗശൂന്യമായിരിക്കുന്നു. ബാങ്കു വായ്പകൾ തിരിച്ചടയ്ക്കാനാകാതെ പലിശ കുമിഞ്ഞു കൂടി. അതോടൊപ്പം കുത്തക ഓണ്‍ലൈൻ വ്യാപാരികൾക്ക് എല്ലാ ഉല്പന്നങ്ങളും വിൽക്കാൻ സർക്കാർ…
Read Moreഉത്ര വധക്കേസ്:പ്രതിഭാഗത്തിന്റെ എതിർവാദം തുടരുന്നു; 87 സാക്ഷികളും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പൂർത്തിയായി
കൊല്ലം: ഉത്ര വധക്കേസിലെ പ്രതിഭാഗത്തിന്റെ എതിർവാദം കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെ നടന്നുവരികയാണ്. നേരത്തെ പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയിരുന്നത് . ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരവും പൂർത്തിയായി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടി മുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിന്റെ വാദവും കോടതി കേട്ടു. പ്രതിഭാഗത്തിന്റെഎതിർവാദം ഇന്നലെ മുതലാണ് തുടങ്ങിയത്.
Read Moreകിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി; കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പോലീസ്
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 22ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കേണ്ടതിനാലാണ് മാറ്റിയത്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി ഈമാസം 6ന് തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ എപിപി നിരത്തിയ വാദഗതി കോടതി പ്രത്യക്ഷത്തിൽതന്നെ അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനെതുടർന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. കൂടാതെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണിന് കോവിഡ് ബാധയെ തുടർന്ന് അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്‍പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ ഹർജി തെറ്റുതിരുത്തി നൽകാനായി തിരികെ നൽകി. ഈ ഹർജി 26ന് പരിഗണിച്ചേക്കും. കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച…
Read Moreവാളയാർ കേസ്: സിബിഐ അമ്മയുടെ മൊഴിയെടുത്തു; നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ
തൃശൂർ: പീഡനത്തിനിരയായ പെണ്‍കുട്ടികൾ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 2017ലാണ് കേസിന് ആസ്പദമായ സംഭവം. 13 വയസുള്ള പെണ്‍കുട്ടിയെ ജനുവരി 13നും, ഒന്‍പതുവയസുകാരിയായ സഹോദരിയെ മാർച്ച് നാലിനുമാണ് ഓടിട്ട വീടിന്റെ മേൽക്കൂരയ്ക്കു താഴെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇപ്പോൾ സിബിഐ നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടികളുടെ അമ്മ രംഗത്തുവന്നിരുന്നു. അതിനിടെ കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള രണ്ടു പ്രതികളുടെ അപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി വാളയാർ കല്ലങ്കാട് സ്വദേശി വലിയ മധുവെന്ന വി. മധു, രണ്ടാം പ്രതി ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരുടെ അപേക്ഷയാണ് പാലക്കാട് പോക്സോ കോടതി തള്ളിയത്. പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കുമെന്നും കുട്ടികളുടെ…
Read Moreകടകൾ രാത്രി എട്ടുവരെ, ബാങ്കുകൾക്ക് എല്ലാ ദിവസവും, ആരാധനാലയങ്ങളുടെ കാര്യത്തിൽ ചർച്ച നടക്കുന്നു; ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ കൂടി പ്രഖ്യാപിച്ചു
‘തിരുവനന്തപുരം: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ. ഡി കാറ്റഗറി ഒഴിച്ചുള്ള മേഖലകളിലെല്ലാം കൂടുതൽ ഇളവുകൾ നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു. എ, ബി, സി കാറ്റഗറിയിൽപ്പെട്ട മേഖലകളിൽ കടകളുടെ പ്രവർത്തന സമയം രാത്രി എട്ടു വരെ നീട്ടി. അതേസമയം ശനിയും ഞായറും നിയന്ത്രണങ്ങൾ തുടരും. ബാങ്കുകൾക്ക് എല്ലാ ദിവസവും ഇടപാടുകൾക്ക് അവസരം. ഡി കാറ്റഗറിയിൽ രാത്രി ഏഴ് വരെ കടകൾക്കു തുറന്നു പ്രവർത്തിക്കാം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇപ്പോൾ 9.14 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ പതിനായിരത്തിൽ താഴെയായിരുന്നു. 7798 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. സംസ്ഥാനത്ത് ആയിരത്തിന് മേലെ പ്രതിദിന…
Read Moreകൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇറച്ചിക്കടയിട്ടെങ്കില്‍ രക്ഷപ്പെട്ടില്ല ! പിന്നെ ട്രാവല്‍ ഏജന്‍സിക്കാരനും പൂജാരിയുടെ ഡ്രൈവറുമായി ഒടുക്കം പൂജാരിയും;കൊലക്കേസ് പ്രതി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ കഥയിങ്ങനെ…
കൊലക്കേസ് പ്രതി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ഇടംപിടിച്ചത് ഞെട്ടലുളവാക്കുന്നു. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി. ബിജുമോനാണ് അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായത്. പരിയാരം പൂക്കോട് പീടികയില്‍ പി.എസ്. അജികുമാര്‍ പോലീസില്‍ നല്കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. 2009ലാണ് വാസുക്കുട്ടി കൊല്ലപ്പെടുന്നത്.സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെക്കൂടാതെ മറ്റു നാലു പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിജുമോന് ആദ്യം പൂക്കോട് ജംഗ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. നാട്ടുകാര്‍ മുഖംതിരിച്ചതോടെ കട പൂട്ടി. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജംഗ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍…
Read More