വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം ! മു​സ്ലിം​ലീ​ഗ് നേ​താ​വ് പി​ടി​യി​ല്‍…​പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ത​ണു​പ്പ​ന്‍ സ​മീ​പ​ന​മെ​ന്ന് ആ​ക്ഷേ​പം…

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ല്‍ വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ മി​ല്ലും​പ​ടി അ​മ്പ​ല​പ്പ​റ്റ ഷി​ഹാ​ബ് പി​ടി​യി​ലാ​യി. എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച മു​ണ്ട ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. വി. ​ഗീ​വ​ര്‍​ഗീ​സി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ഇ​ട​വ​ക​യി​ലെ ഇ​ല്ലി​ക്കാ​ട് ഭാ​ഗ​ത്തെ രോ​ഗി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ബൈ​ക്കി​ല്‍ പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ര്‍​ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ദി​ക​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് പു​റ​ത്തി​റ​ങ്ങു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്റെ നി​ഷ്‌​ക്രി​യ​ത്വ​ത്തി​നും അ​റ​സ്റ്റ് വൈ​കു​ന്ന​തി​നു​മെ​തി​രെ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ടു​ന്ന​നെ​യു​ള്ള അ​റ​സ്റ്റ്.

Read More

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇറച്ചിക്കടയിട്ടെങ്കില്‍ രക്ഷപ്പെട്ടില്ല ! പിന്നെ ട്രാവല്‍ ഏജന്‍സിക്കാരനും പൂജാരിയുടെ ഡ്രൈവറുമായി ഒടുക്കം പൂജാരിയും;കൊലക്കേസ് പ്രതി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ കഥയിങ്ങനെ…

കൊലക്കേസ് പ്രതി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ഇടംപിടിച്ചത് ഞെട്ടലുളവാക്കുന്നു. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി. ബിജുമോനാണ് അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായത്. പരിയാരം പൂക്കോട് പീടികയില്‍ പി.എസ്. അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. 2009ലാണ് വാസുക്കുട്ടി കൊല്ലപ്പെടുന്നത്.സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെക്കൂടാതെ മറ്റു നാലു പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിജുമോന്‍ ആദ്യം പൂക്കോട് ജംഗ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. നാട്ടുകാര്‍ മുഖംതിരിച്ചതോടെ കട പൂട്ടി. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജംഗ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍…

Read More