ഭോപ്പാൽ: തനിക്കൊപ്പം നിന്ന് സെല്ഫിയെടുക്കുന്നവരില് നിന്നും പണം ഈടാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സെല്ഫിയെടുക്കുന്നവര് 100 രൂപ വീതം നല്‍കണമെന്നും ഈ പണം തന്റെ പാര്‍ട്ടിയായ ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സെല്‍ഫിക്ക് നിന്നു കൊടുക്കുന്നത് സമയം പോകുന്ന കാര്യമാണ്. ഇതുകാരണം തന്റെ പരിപാടികള്‍ വൈകാറുണ്ടെന്നും മന്ത്രി പറഞ്ഞു.
Read MoreDay: July 19, 2021
മാറ്റമില്ലാതെ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു; ദളിത് വരനെയും ബന്ധുക്കളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല
ഇൻഡോർ: ദളിത് വരനെയും ബന്ധുക്കളെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ് ഒരുസംഘമാളുകള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വരന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. വരന് വികാസ് കല്മോദിയയും ബന്ധുക്കളും സഞ്ചരിച്ച വാഹനം ഒരു ക്ഷേത്രത്തിന് മുന്പില് വച്ചാണ് പ്രതികള്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ കയറാതിരിക്കാന്‍ പ്രതികൾ ബലംപ്രയോഗിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവരെ പ്രതികള്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് വിവിവാഹ ചടങ്ങുകള്‍ നടന്നത്. സംഭവത്തില്‍ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലാകാനുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Read More