കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു. ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം. തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ്…
Read MoreDay: July 28, 2021
വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോ? തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് മോട്ടോർ വാഹന വകുപ്പും
സ്വന്തം ലേഖകൻ തലശേരി: പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണമാരംഭിച്ചു. ഫറാസിന്റെ ജീവൻ കവർന്ന പെജേറോ കാർ ഓൾട്ടറേഷൻ ചെയ്തതാണെന്ന് കണ്ടെത്തി. കാറിന്റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. അപകടം ഉണ്ടാക്കിയ പെജേറോ കാറും അതുമായി ബന്ധപ്പെട്ടവരും വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് ഓൾട്ടറേഷൻ ചെയ്ത ആഢംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേൺ ഔട്ടും ഉൾപ്പെടെ അഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ മാഫിയ സംഘം കേരളത്തിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഘത്തിനെതിരെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന രാജീവ് പുത്തലത്തിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിക്കുകയും…
Read Moreഅമേരിക്ക വീണ്ടും മാസ്ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം…
കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നത്.
Read Moreസുഹൃത്തിനെ കൊന്ന് പാറപ്പൊടിയിൽ താഴ്ത്തി മുങ്ങിയ രാജാദാസ് പിടിയിൽ; പണവുമായി ചെന്നൈയിൽ നിന്ന് പൊക്കി അന്വേഷണ സംഘം
കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ആസാം സ്വദേശിയെ കൊന്നു ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയുമായി അന്വേഷണ സംഘം ഇന്ന് കോലഞ്ചേരിയിലെത്തും. ആസാം സ്വദേശിയായ രാജാ ദാസ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസ് ആണു പിടിയിലായത്. ചെന്നൈക്കടുത്ത് കോയമ്പേടിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഹൈദരാബാദിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നിൽക്കുന്ന സമയത്താണ് പ്രതിയെ പിടികൂടിയതെന്നു പോലീസ് സൂചന നൽകി. പ്രതി ഈയിടെ മേടിച്ച മൊബൈൽ സിം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തമിഴ്നാട്ടിലേക്ക് ഇയാൾ കടന്നതായി സൂചന ലഭിച്ചതിനെത്തുടർന്നു നാലംഗ പോലീസ് സംഘത്തെ പുത്തൻകുരിശിൽനിന്നു തമിഴ്നാട്ടിലേക്ക് അയച്ചിരുന്നു. നിരത്തുകട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിൽ പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ നിലയിലാണ് രാജാദാസിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. രാജാ ദാസ് ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. വലത് ചെവിയോട് ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തിൽ വെട്ടുകയായിരുന്നു. രാജാ ദാസിന്റെ മൃതദേഹം തൃശൂർ…
Read Moreഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം ! ഒളിമ്പിക്സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…
ഏത് ഒളിമ്പിക്സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന് ടൈഡ്കെ…
Read Moreസ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ “റെഡ്’ ലിസ്റ്റിലേക്ക് ! ക്വട്ടേഷന്‍ സംഘങ്ങളുടെയും കാരിയര്‍മാരുടെയും പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കുന്നു; 350 തട്ടിക്കൊണ്ടുപോകൽ
കെ. ഷിന്റുലാല്‍ കോഴിക്കോട് : വിദേശത്തു നിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും “റെഡ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെയും അനുബന്ധ കേസുകളുടേയും പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ കര്‍ശന നടപടി സ്വീകരിക്കുന്നത്. ഇതിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ (ഡിആര്‍ഐ)നിന്നും ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ നിന്നും ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. ഈ പട്ടികയിലുള്‍പ്പെട്ടവരെ സംബന്ധിച്ച് അതത് ലോക്കല്പോലീസിനും മറ്റും വിവരങ്ങള്‍ കൈമാറും. ഇവരെ സ്ഥിരം പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്യും. വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്ന കാരിയര്മാര്ക്കെതിരേ പോലീസ് നിയമനടപടി സ്വീകരിക്കാറില്ല. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡിആര്‍ഐയുമാണ് നടപടിയെടുക്കുന്നത്. സ്വര്‍ണത്തിന്റെ നികുതിയും പിഴയും ഈടാക്കിയാല്‍ നിയമനടപടികള്‍ അവസാനിക്കും. ഇത്തരത്തില്‍ നിയമനടപടികള്‍ അതിവേഗത്തില്‍ തീര്പ്പാകുന്നതിനാല് കൂടുതല്‍ പേര് കാരിയറായി രംഗത്തെത്താന്‍ തുടങ്ങി. ഇതോടെയാണ് സംസ്ഥാനത്തേക്ക് വിദേശത്ത്…
Read Moreസ്ത്രീകൾക്കെതിരായ അക്രമം കുറഞ്ഞു; സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളിന്മേല് നിയമ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2011- 2016 കാലത്ത് കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങളുണ്ടായിട്ടുണ്ട്. 2016-2021 കാലത്ത് 54 മരണങ്ങളും ഈ വര്‍ഷം ആറ് സ്ത്രീധന പീഡന മരണങ്ങളുമുണ്ടായിട്ടുണ്ടെന്നും ചോദ്യോത്തരവേളയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കി. കൊല്ലത്തെ വിസ്മയ കേസില്‍ ശൂരനാട് പോലീസ് നടപടി തുടരുകയാണ്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. സ്ത്രീധന പീഡനങ്ങള്‍ക്കെതിരേയുള്ള സംഭവങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഗാന്ധിയന്‍ രീതിയില്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ്. അതിനെ തെറ്റായ രീതിയില്‍ പ്രതിപക്ഷം വ്യാഖ്യാനിക്കുകയാണുണ്ടായത്. സ്ത്രീധന പീഡന മരണങ്ങള് നാടിന് അപമാനമാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreഈ പോക്കു പോയാല്‍…! തേല്‍വിക്കു കാരണം ജോസഫ് ഗ്രൂപ്പെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍; കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് കേരള കോണ്‍ഗ്രസിനു മേല്‍ കുറ്റം ചുമത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയം ഡിസിസിയില്‍ കോണ്‍ഗ്രസ് നേതാവ് വി.സി. കബീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു മുമ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെതിരേ അരോപണവുമായി രംഗത്തെത്തിയത്. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷനു മുമ്പില്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ ഒരു ഉന്നത നേതാവ് പറഞ്ഞത്. സ്വന്തം കഴിവു കേടുകൊണ്ടും സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിന്റെ തലയില്‍ പരാജയം കെട്ടിവയ്ക്കാനുള്ള നീക്കം തമാശയായിട്ടാണ് തോന്നുന്നതെന്നും നേതാവ് പറഞ്ഞു. കേരള കോണ്‍ഗ്രസിനെതിരേ കമ്മീഷനു മുമ്പില്‍ പതുങ്ങി ചെന്ന്…
Read Moreആ റിപ്പോർട്ട് കോടതിയിലെത്തുന്പോൾ… ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന കഴിഞ്ഞു; രണ്ടു മണിക്കൂർ നീണ്ട പരിശോധന യ്ക്ക് വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68)ന്റെ രണ്ടാമത്തെ ലൈംഗിക ക്ഷമതാ പരിശോധന ഇന്നലെ നടന്നു. രാവിലെ പതിനൊന്നിന് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂർ നീണ്ടു നിന്നു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ ആറംഗ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഇന്ന് കോടതിക്ക് മുമ്പാകെ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഏറെ വിവാദമുയർത്തിയ ലൈംഗിക ക്ഷമതാ റിപ്പോർട്ട് കേസിൽ നിർണായകമാകും.തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന റിപ്പോർട്ട്…
Read Moreകടം തലയ്ക്ക് മുകളിൽ കൊടുവാളായി നിന്ന പ്പോൾ നാലുവയുള്ള മകനെയും കുടുംബത്തേ യും മറന്നു; കോവിഡിൽ ജീവിതം വഴിമുട്ടിയ ക്ഷീരകർഷകൻ ജീവനൊടുക്കി; ഞെട്ടിത്തരിച്ച് നാട്ടുകാരും
കാട്ടാക്കട: കോവിഡിൽ ജീവിതം വഴിമുട്ടിയ ക്ഷീരകർഷകൻ ജീവനൊടുക്കി. വിളപ്പിൽശാല ചൊവ്വള്ളൂർ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ ശ്രീകാന്ത് എന്ന അഭിലാഷ് (36) ആണ് പണി പൂർത്തിയാകാത്ത സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പശുവളർത്തിയും സമീപ വീടുകളിലും കാരോട് ക്ഷീര സഹകരണ സംഘത്തിലും കറവയ്ക്ക് പോയും പാട്ടത്തിനെടുത്ത ഭൂമിയിൽ മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തുമാണ് അഭിലാഷ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടയ്ക്കാണ് കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും വില്ലനായത്. കറവയ്ക്ക് പോകുന്ന വീട്ടുകാർ പശുക്കളെ വിറ്റതോടെ അഭിലാഷിന് തൊഴിൽ നഷ്ടമായി. വായ്പ എടുത്തും പലരിൽ നിന്ന് കടം വാങ്ങിയും അഭിലാഷ് വാങ്ങി പരിപാലിച്ചിരുന്നതിൽ അഞ്ചോളം പശുക്കൾ ചത്തുവീണു. ഇവയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും കിട്ടിയില്ല. പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി മഴയും കാറ്റും നശിപ്പിച്ചു. അഭിലാഷ് കടക്കെണിയിലുമായി. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇത്രനാൾ…
Read More