ആ റി​പ്പോ​ർ​ട്ട് കോ​ട​തി​യിലെത്തുന്പോൾ… ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന കഴിഞ്ഞു; രണ്ടു മണിക്കൂർ നീണ്ട പരിശോധന യ്ക്ക് വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ(68)ന്‍റെ ര​ണ്ടാ​മ​ത്തെ ലൈം​ഗി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ന്നു.

രാ​വി​ലെ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി. മൃ​ദു​ല​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സറു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ ആ​റം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സീ​ൽ ചെ​യ്ത ക​വ​റി​ൽ ഇ​ന്ന് കോ​ട​തി​ക്ക് മു​മ്പാ​കെ എ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ ലൈം​ഗി​ക ക്ഷ​മ​താ റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും.ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക്ക് ലൈം​ഗി​ക ക്ഷ​മ​ത​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് ലൈം​ഗി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യെ​ട്ട് ദി​വ​സ​മാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഷ​റാ​റ ഷ​റ​ഫു​വി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഇ​തി​നി​ട​യി​ൽ ഷ​റാ​റ ബം​ഗ്ലാ​വി​നു നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് വാ​ദം ന​ട​ക്കും.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​തൃ​സ​ഹോ​ദ​രി കൂ​ടി​യാ​യ പ്ര​തി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലാ​ണ് ഇ​ന്ന് വാ​ദം ന​ട​ക്കു​ക. ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​മാ​യി യു​വ​തി കു​ത്തി​നോ​ടൊ​പ്പം ജ​യി​ലി​ലാ​ണു​ള്ള​ത്.മാ​ർ​ച്ച് 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജൂ​ൺ 28 നാ​ണ് ധ​ർ​മ​ടം സി​ഐ​യാ​യി​രു​ന്ന അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഷ​റാ​റ ഷ​റ​ഫു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment