മുളങ്കുന്നത്തുകാവ്: ദൈവത്തെയോർത്ത് ഇങ്ങനെ കൂട്ടംകൂടി നിൽക്കരുതേ… ഞാൻ കാലുപിടിച്ചു പറയുകയാണ്… പ്ലീസ്, അകലം പാലിച്ചു നിൽക്കൂ… ഞങ്ങളെ രോഗികളാക്കല്ലേ… ഇത് ഒരു ഡോക്ടറുടെ വിലാപമാണ്. രോഗികൾക്കു മുന്നിലുണ്ടായ വിലാപം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപികളിലൊന്നിൽ രോഗികളെ പരിശോധിക്കാനിരിക്കുന്ന സീനിയർ ഡോക്ടറാണ് രോഗികളുടെ കരുണയ്ക്കായി കൈകൂപ്പി കെഞ്ചിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ റുമറ്റോളജി വിഭാഗത്തിലെ വനിതാഡോക്ടറാണ് അനിയന്ത്രിതമായ തിക്കും തിരക്കും ഉണ്ടായപ്പോൾ രോഗികളോടു താണുകേണപേക്ഷിച്ചത്. രോഗികൾ പലരും ശരിയാംവിധം മാസ്ക് ധരിച്ചിരുന്നില്ല. സെക്യൂരിറ്റിക്കാരെപ്പോലും മറികടന്നു തള്ളിക്കയറി യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഡോക്ടറെ കാണാൻ തിരക്കുകൂട്ടിയപ്പോഴാണ് വനിതാ ഡോക്ടർ അപേക്ഷയുമായി ഇവർക്കു മുന്നിൽ നിന്നത്. തൊണ്ടയിടറിക്കൊണ്ട് കൈകൂപ്പി ആ ഡോക്ടർ ഇങ്ങനെ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ്.. കുട്ടികളും വീട്ടുകാരുമൊക്കെയുള്ളവരാണ്. വീട്ടിലെ കൊച്ചുകുട്ടികളെ സ്നേഹത്തോടെ ലാളിച്ചിട്ട് രണ്ടുവർഷമാകാറായി.. വീട്ടുകാരോടുപോലും അകലം പാലിച്ചാണ് കഴിയുന്നത്. ആരോടും സ്നേഹത്തോടെ ഇടപഴകാൻ…
Read MoreDay: July 29, 2021
കള്ളക്കടത്ത് രഹസ്യം വില്പനയ്ക്ക്! വില ലക്ഷങ്ങൾ; തലപോകുന്ന ചതിയുടെ കഥകൾ പുറത്തേക്ക്
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യങ്ങള്‍ വില്‍പ്പനയ്ക്ക്. ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങളാണ് വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഓപ്പറേറ്റര്‍മാര്‍ വഴിയാണ് രഹസ്യങ്ങള്‍ മറ്റു സംഘങ്ങള്‍ കൈമാറുന്നത്. ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങള്‍ മറ്റുള്ള കള്ളക്കടത്ത് സംഘത്തിന് ഓപ്പറേറ്റര്‍മാര്‍ ഒറ്റികൊടുക്കുക വഴി വന്‍തുക പ്രതിഫലമായി കൈപ്പറ്റിയിരുന്നതായും സി-ബ്രാഞ്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഓരോ ഒറ്റിനും ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണത്തിനിടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ ഒറ്റുകാരായ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ച വിവരം വ്യക്തമായത്. സി-ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇബ്രാഹിമും ഒളിവില്‍ കഴിയുന്ന മാങ്കാവ് സ്വദേശി ഷബീറും പ്രസാദും ഇത്തരത്തില്‍ കള്ളക്കടത്തിന്റെ രഹസ്യവിവരങ്ങള്‍ മറിച്ചു നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഓരേസമയം രണ്ടു സംഘങ്ങളില്‍ നിന്നുമായി കോടികള്‍ വരുമാനമായി ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഒറ്റുകാര്‍ ആരെന്നറിയാതെ കള്ളക്കടത്ത് സംഘം ഇപ്പോഴും അലയുമ്പോഴും എല്ലാം ചോരുന്നതു രഹസ്യകേന്ദ്രത്തില്‍…
Read Moreസ്വരാജ് റൗണ്ടിൽ വിമാനമിറങ്ങി! അന്പരപ്പു മാറുന്നതിനു മുന്‍പേ ചിലർ ഓടി അരികിലെത്തി സെൽഫിയെടുത്തു; അപ്പോഴാണ് മനസിലായത്…
സ്വന്തം ലേഖകൻ തൃശൂർ: സ്വരാജ് റൗണ്ടിൽ വിമാനമിറങ്ങിയതു കണ്ട് പലരും അന്പരന്നു. അന്പരപ്പു മാറുന്നതിനു മുന്‍പേ ചിലർ ഓടി അരികിലെത്തി സെൽഫിയെടുത്തു. അപ്പോഴാണ് മനസിലായതു വിമാനം വഴിതെറ്റി പറന്നിറങ്ങിയതല്ല, അതൊരു സമരവിമാനമാണെന്ന്. പ്രവാസികളുടെ യാത്രാവിലക്ക് അവസാനിപ്പിക്കണമെന്നും വാക്സിനു മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിമാന സമരയാത്ര തൃശൂർ നഗരത്തിൽ അത്യപൂർവമായ കാഴ്ചയായി. വിവിധ ദേശക്കാരുടെ വേഷങ്ങളുമായി പത്തു യാത്രക്കാരുമായാണ് വിമാനത്തിൽ സമരയാത്ര തുടങ്ങിയത്. തൃശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽനിന്നാണു യാത്ര ആരംഭിച്ചത്. നഗരത്തിലെ 14 കേന്ദ്രങ്ങളിൽ വിമാനസമരം എത്തി. ഈ 14 കേന്ദ്രങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങളെന്നു നാമകരണം ചെയ്തു ബോർഡ് സ്ഥാപിച്ചായിരുന്നു സമരം. ഡൽഹി വിമാനത്താവളമെന്നു നാമകരണം ചെയ്ത ബിഎസ്എൻഎൽ ഓഫീസ് പരിസരത്തു പ്രവാസി കോണ്‍ഗ്രസ് പ്രവർത്തകരാണ് സംഗമിച്ചതെങ്കിൽ മറ്റിടങ്ങളിൽ ഓരോ നിയോജകമണ്ഡലങ്ങളിലേയും പ്രവർത്തകർ…
Read Moreസ്റ്റേജ് പരിപാടികൾ ഇല്ലെങ്കിലും ജീവിക്കണ്ടേ..? സ്റ്റേജിലെ കലാകാരൻ പാട്ടും മിമിക്രിയുമായി വർക്ക് ഷോപ്പിൽ തിരക്കിലാണ്
മുരിങ്ങൂർ: സ്റ്റേജിലെ കലാകാരൻ പാട്ടും മിമിക്രിയുമായി വർക്ക് ഷോപ്പിൽ ജോലിത്തിരക്കിലാണ്. മേലൂർ കരുവാപ്പടി സ്വദേശി മുരളിയാണ് (43) ഈ കലാകാരൻ.മുരിങ്ങൂരിലെ വർക്ക് ഷോപ്പ് റോഡിലുള്ള സ്വന്തം ടൂവീലർ വർക്ക്ഷോപ്പിലാണ് മുരളിക്ക് ഇഷ്ടപ്പെട്ട കലാഭവൻ മണിയുടെ പാട്ടുകൾ പാടി കൊണ്ട് വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്ന ജോലി ചെയ്യുന്നത്. പതിനെട്ട് വർഷം മുൻപ് മുതൽ കലാരംഗത്ത് ഉണ്ടെങ്കിലും പതിനഞ്ച് വർഷങ്ങളായി ആത്മാർത്ഥതയോടെ ഈ മേഖലയിൽ ഉണ്ടെന്ന് മുരളി പറഞ്ഞു. നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകളിൽ പാട്ട്, മിമിക്രി, വി.എസ്. അച്യുതാനന്ദൻ, ആമിനത്താത്ത തുടങ്ങിയവരുടെ ഫിഗർഷോ ചെയ്ത് ജനങ്ങളെ കയ്യിലെടുക്കാൻ കഴിവുള്ള ഈ കലാകാരന് സിനിമയിലെ സുനിൽ സുഖദ, ലാലു അലക്സ് എന്നിവരുടെ ശബ്ദം അവരുടെ സാനിദ്ധ്യത്തിൽ അനുകരിച്ചു കാണിക്കാനും അവസരം ലഭിക്കുകയും താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും മുരളി പറഞ്ഞു. കോവിഡ് മഹാമാരി വന്നതോടെ സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാതായ…
Read Moreകൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല ! കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്; കാന്‍സറിനോടു പൊരുതി നടി ശിവാനി…
കാന്‍സറിനോട് പൊരുതി ജീവിതം തിരികെപ്പിടിക്കാന്‍ പരിശ്രമിക്കുന്ന നടി ശിവാനി ഭായിയുടെ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു. ‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’വിഡിയോ പങ്കുവച്ച് നടി കുറിച്ചു. കീമോ കഴിഞ്ഞിരിക്കുന്ന ശിവാനിയുടെ വീഡിയോയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന് തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്പോര്‍ട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.
Read Moreപാലായിലെ പിങ്ക് പോലീസ് കട്ടപ്പുറത്ത് ; കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്ത്രീസുരക്ഷ പിങ്ക് പോലീസിന്റെ പണി ഇപ്പോൾ ഇങ്ങനെ…
കോട്ടയം: കൊട്ടിഘോഷിച്ചു ജില്ലയിൽ നടപ്പാക്കിയ പാലായിലെ പിങ്ക് പോലീസിന്റെ സേവനം നിലച്ചിട്ട് മൂന്നു മാസം. പിങ്ക് പോലീസിന്റെ വാഹനം കട്ടപ്പുറത്തായതോടെയാണ് സേവനം നിലച്ചത്. കഴിഞ്ഞ ഏപ്രിൽ 29നാണ് വാഹനം കേടായത്. തുടർന്നു വാഹനം അംഗീകൃത ഷോറൂമിൽ തന്നെ തകരാർ പരിഹരിക്കുന്നതിനായി നല്‍കിയെങ്കിലും നാളിതു വരെ തകരാർ പരിഹരിച്ചു വാഹനം തിരികെ എത്തിച്ചിട്ടില്ല. ഇതോടെ പിങ്ക് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരെ പാലായിലെ സ്റ്റേഷനിലേക്കു മാറ്റുകയും പിങ്ക് പോലീസിന്റെ പാലായിലെ സേവനം അവസാനിക്കുകയും ചെയ്തു. സംസ്ഥാനത്താകെ വനിതകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് പിങ്ക് പോലീസ് സംവിധാനം ഏർപ്പെടുത്തിയത്. പിങ്ക് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു പരാതി അറിയിക്കുന്നവരെ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അവരുടെ സ്ഥലങ്ങളിലെത്തി ആവശ്യമായി സഹായം ചെയ്തു നല്‍കിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പാലായിലെ പിങ്ക് പോലീസ് നിരവധി സഹായങ്ങൾ…
Read Moreപരിചയം നടിച്ച് പണം തട്ടല്‍! പണം കിട്ടിയാല്‍ പിന്നെ സഞ്ചാരം ഗോവയിലേക്ക്; പത്തൊമ്പതുകാരന് അറസ്റ്റില്‍
കൊച്ചി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പോലീസ് പിടിയില്‍. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി ഷാനിക് ഷാജിയാണ്(19) ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ചേരാനല്ലൂരിലെ ജ്വല്ലറി ഉടമയെ സ്ഥിരം കസ്റ്റമറും പരിചയക്കാരനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണം വാങ്ങി കടന്നുകളഞ്ഞെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. ജ്വല്ലറി ഉമടയോട് പഞ്ചായത്തംഗത്തിന്റെ വീടിനു സമീപമാണ് താമസിക്കുന്നതെന്നാണ് പറഞ്ഞത്. മെമ്പറെ സമീപിച്ചെങ്കിലും ഇങ്ങനെ ഒരാള്‍ താമസിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നല്‍കിയത്. ഇയാള്‍ കൊച്ചി നഗരത്തിലെയടക്കം കടകളില്‍നിന്ന് സമാനരീതിയില്‍ പണം വാങ്ങി കടന്നുകളഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ഗോവയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുകയാണ് ഷാനിക്കിന്റെ രീതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകൊലനടത്തിയത് പണത്തിനായി; ഭാവഭേദമില്ലാതെ പ്രതി! കൃത്യം നടന്ന രാത്രിയിൽ 12 കഴിഞ്ഞിട്ടും കന്പനി ഉടമ ഉറങ്ങുന്നതിനായി ഇയാൾ കാത്തിരുന്നു
കോലഞ്ചേരി: നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടത്തിയത് പണത്തിനായിട്ടാണെന്ന് പ്രതി മൂർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചു. ആസാം സ്വദേശി രാജാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച്ച രാത്രി ചെന്നൈക്കടുത്ത് കോയന്പേടിൽനിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ പുത്തൻകുരിശ് സ്റ്റേഷനിൽ എത്തിച്ച ശേഷം തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി സംഭവ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. പ്രതിയെ കാണാനായി സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി പോലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. കൃത്യം നടത്തിയത് എങ്ങിനെയെന്ന് പ്രതി പോലീസിനു മുന്നിൽ വിവരിച്ചു. തനിക്ക് കൂലി കുറവായിരുന്നെന്നും മറ്റൊരു സ്ഥലത്തേക്ക് ജോലി തേടിപ്പോകാൻ ഉദ്ദേശിച്ചിരുന്നെന്നും വ്യക്തമാക്കിയ പ്രതി കൊല്ലപ്പെട്ടത് ആസാം സ്വദേശിയായതിനാൽ അന്വേഷണമൊന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു. കൊല നടത്താൻ പദ്ധതിയിട്ടിരുന്ന രാത്രിയിൽ പ്രതി മുറിക്കകത്ത് ചൂട് കൂടുതലാണെന്നു പറഞ്ഞ് പുറത്തുകിടക്കുകയായിരുന്നു. ശനിയാഴ്ച ഇരുവർക്കും കൂലിയായി…
Read Moreഇലഞ്ഞിയിലെ കള്ളനോട്ടടി കേന്ദ്രത്തിലെ നോട്ടുകളിലേറെയും വിതരണം ചെയ്തത് കേരളത്തിലല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി, കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ നിർമിച്ച കള്ളനോട്ടുകൾ കൂടുതലും തമിഴ്നാട്ടിലാണു വിതരണം ചെയ്തതെന്നു പോലീസ്. പ്രതികള്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്പുവരെ കള്ളനോട്ടുകള്‍ തമിഴ്നാട്ടിലേക്കു കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഇവ അധികം വിതരണം ചെയ്തിട്ടില്ലെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് പ്രതികളെയും മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൈങ്കുറ്റിയിൽ ഇരുനില വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിർമാണം. വാടക കാലാവധി പൂര്‍ത്തിയാകും മുമ്പ് 30 കോടി രൂപയുടെ വ്യാജ കറന്സികളെങ്കിലും നിര്‍മിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായും പ്രതികള്‍ക്ക് സംസ്ഥാനത്തിനു പുറത്തെ കള്ളനോട്ടടി സംഘങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിർമിക്കുന്ന കള്ളനോട്ടുകൾ ബാങ്കുകളിൽ നേരിട്ടു നൽകാതിരിക്കാൻ പ്രതികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളിലൂടെയും മറ്റ് ഇടപാടുകളിലൂടെയുമായിരുന്നു വിനിയോഗം. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും…
Read Moreകല്പ്പണിക്കാരന് ഒരു നാള് ‘അച്ഛന് സ്വാമി’യായി ! സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; ഒടുവില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍…
അദ്ഭുതസിദ്ധികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളെ പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്മിയുടെ മരണശേഷം ഇയാള്‍ സ്വന്തമായി പൂജ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന് എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ്…
Read More