പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു. പ്രതിഭ എംഎല്‍എയുടെ വാക്കുകളെ പിന്തുടര്ന്ന് പത്തനംതിട്ടയിലെ പാര്ട്ടിയോഗങ്ങളില് സജീവ ചര്‍ച്ച. സിപിഎം സമ്മേളന കാലയളവായതിനാല്‍ ചൂടുള്ള വിഷയം ലഭിക്കാന്‍ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎല്‍എ വെടിപൊട്ടിച്ചത്. പരാതി പറഞ്ഞു മടുത്ത പാര്‍ട്ടി അംഗങ്ങള്‍ പരസ്യചര്‍ച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മന്ത്രിയുടെ പേരു പറയാതെ യു. പ്രതിഭ ആഞ്ഞടിച്ചത്. പിന്നാലെ അതു നമ്മുടെ സ്വന്തം മന്ത്രി തന്നെയെന്നു പറഞ്ഞ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആദ്യം വെടിപൊട്ടി. എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ വിളിച്ചാല്‍ ഫോണെടുക്കാത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ ഒട്ടുമേ ഫോണെടുക്കില്ലെന്നു പറഞ്ഞ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതിയുടെ കെട്ടഴിച്ചു. അത്യാവശ്യത്തിനു വിളിച്ചാൽ പോലും!അത്യാവശ്യ കാര്യങ്ങള്‍ക്കു വിളിച്ചാല്‍പോലും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് കൗണ്‍സിലര്‍മാര്‍ നിരത്തി. രണ്ടുദിവസങ്ങള്‍ക്കിടെ ചേര്‍ന്ന സിപിഎം പത്തനംതിട്ട നോര്‍ത്ത്,…
Read MoreDay: September 16, 2021
ആറു മാസത്തിനുള്ളില്‍ കോവിഡ് ഇന്ത്യയില്‍ എന്‍ഡെമിക് ഘട്ടത്തിലേക്ക് കടക്കും ! ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരുന്ന അവസരത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് എന്‍ഡെമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകായണ് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവന്‍ ഡോ സുജീത് സിംഗ്. നിലവില്‍ രോഗം പാന്‍ഡമിക്ക് (ആഗോളമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എന്‍ഡെമിക് ഘട്ടം എന്ന് പറയുന്നത്. കോവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളില്‍ എന്‍ഡെമിക്ക് ഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. രോഗം എന്‍ഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ…
Read Moreപ്രമേഹബാധിതരുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത്….
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, ദാഹംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreവഴിതെറ്റിപ്പോലും ആരും വന്നില്ല..! അസംതൃപ്തര്‍ സിപിഎമ്മിലേക്ക്; അന്തംവിട്ടു ബിജെപി, കണ്ണുരുട്ടി ക്രേന്ദനേതൃത്വം
ഇ. അനീഷ് കോഴിക്കോട്: കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് അസംതൃപ്തര്‍ സിപിഎമ്മിലേക്കു ചേക്കേറുമ്പോള്‍ അന്തംവിട്ടു ബിജെപി. ഇതരപാര്ട്ടികളില്നിന്ന് അസംതൃപ്തരെ കണ്ടെത്തി പാര്‍ട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ അപ്പാടെ തകിടംമറിഞ്ഞതില് അസംതൃപ്തരാണ് ബിജെപി ദേശീയ നേതൃത്വം. കേരളത്തില്‍ നേതാക്കള്‍ സിപിഎമ്മിനെ അഭയകേന്ദ്രമായി തെരഞ്ഞെടുത്തപ്പോള്‍ ബിജെപിയാകട്ടെ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏറ്റ കടുത്ത തിരിച്ചടിയിലും തകര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി അഞ്ച് സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചിത്രം മാറിയേനെ. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ സിപിഎം അല്ലെങ്കില്‍ പി.സി.ചാക്കോ നയിക്കുന്ന എന്‍സിപി എന്ന പരിഗണനയാണ് നല്‍കുന്നത്. ബിജെപി സംഘടനാതലത്തില്‍ ഉള്‍പ്പെടെ പിറകോട്ടു പോയതോടെ കോണ്‍ഗ്രസിലെ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്കു ക്ഷണിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന ഫാത്തിമ തെഹ്ലിയ പോലും ആദ്യഘട്ടത്തില്‍ത്തന്നെ ബിജെപി ഓപ്ഷന് പരസ്യമായി തള്ളിപറഞ്ഞുകഴിഞ്ഞു. പൊതുസമ്മതരെ പാര്‍ട്ടിയില്‍ എത്തിക്കാതെ ബിജെപി കേരളഘടകത്തിനു…
Read Moreകാണെക്കാണെ പ്രേക്ഷകരിലേക്ക്
ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ 17ന് റിലീസ് ചെയ്യും ഒടിടി പ്ലാറ്റഫോംമായ സോണി ലൈവ് വഴിയാണ് റിലീസ് ചെയ്യുന്നത് സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കൂടിയാണിത്. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി-സഞ്ജയ് കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി-സഞ്ജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. മിസ്റ്ററി മൂഡിൽ ഒരുക്കിയ ചിത്രം കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.1983, ക്വീൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്,…
Read Moreഎന്റെ ജ്യേഷ്ഠസഹോദരൻ പിണറായി വിജയന്
ഒരുപാട് പേര് ഇതേക്കുറിച്ച് ചോദിക്കാന്‍ എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്ഠസഹോദരനാണ് പിണറായി വിജയന്. ജീവിതത്തില്‍ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകള്‍ക്ക് അതീതമായ ബന്ധമാണ്. -ജയകൃഷ്ണൻ
Read Moreകുറേ സമയം കഴിഞ്ഞിട്ടും പാര്‍വതിയെ കണ്ടില്ല ! ചോദിച്ചപ്പോള്‍ ജയറാം വന്ന് പാര്‍വതിയെ പൊക്കിക്കൊണ്ടു പോയെന്ന് പറഞ്ഞു; ആ സംഭവം ഇങ്ങനെ…
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായി കാളിദാസും മാളവികയും ഇതിനോടകം മലയാളികളുടെ പ്രീതി സമ്പാദിച്ചു കഴിഞ്ഞു. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. സിനിമാ സെറ്റുകളില്‍ ഏറെ ആഘോഷിക്കപ്പെട്ട കാര്യമാണ് ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം. പാര്‍വതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ജയറാം നിത്യസന്ദര്‍ശകന്‍ ആയിരുന്നത്രേ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടന് റിസബാവ നേരത്തെ വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്സ്. പാര്‍വതി ആയിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആമിനയെ അവതരിപ്പിച്ചത്. അശോകന്, റിസബാവ, ജഗദീഷ്, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു. ആമിന ടൈലേഴ്സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന് തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം…
Read Moreആ ചുംബനരംഗം മറക്കാനാവാത്ത അനുഭവം ! തണുത്ത് വിറച്ച് ചെയ്ത രാജാഹിന്ദുസ്ഥാനിയിലെ ചുംബനരംഗത്തെക്കുറിച്ച് കരിഷ്മ കപൂര്‍ പറയുന്നതിങ്ങനെ…
ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്ന താരമായിരുന്നു കരിഷ്മ കപൂര്‍. 90കളില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങാന്‍ നടിയ്ക്കായി. കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡില്‍ സജീവമായത്. തന്റെ പതിനേഴാം വയസില്‍ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയായിരുന്നു കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ റൊമാന്റിക്ക് ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതിന് ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂര്‍ മാറി. തന്റെ കരിയറില്‍ അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂര്‍ അഭിനയിച്ചത്. 1990-2000 കാലഘട്ടത്തിലാണ് നടി ബോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്. പിന്നീട് വിവാഹത്തോടെ വളരെ സെലക്ടീവായി മാത്രമാണ് നടി അഭിനയിച്ചത്. ഈ സമയങ്ങൡ മിനിസ്ക്രീന്‍ പരിപാടികളില്‍ വിധികര്‍ത്താവായും കരിഷ്മ തിളങ്ങി. 2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്ക് ആയിരുന്നു ആ സിനിമ. അതേസമയം…
Read Moreഇഷ്ടമാണ് നൂറുവട്ടം പക്ഷേ… സീലിംകുമാറിന് സലീംകുമാറിനെ ഇഷ്ടമായില്ല; കാരണമായി പറഞ്ഞ കാരണം ചെറുതല്ല….
നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല എന്റെ ജീവിതത്തില്‍ നടന്നതെന്നും, എല്ലാം സംഭവിക്കുകയായിരുന്നു വെന്ന് സലീം കുമാര്‍. നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം അഭിനയിച്ച ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ ഇന്നുവരെ കണ്ടില്ല. മദ്രാസില്‍ നടന്ന ഡബ്ബിംഗ് വേളയില്‍ സിനിമയിലെ എന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലീം കുമാര്‍ എന്ന പ്രേക്ഷകന് സലീം കുമാര്‍ എന്ന നടനെ ഇഷ്ടമായില്ല. മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. സാമ്പത്തികം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയേ ഉള്ളൂവെന്ന് സലീം കുമാർ
Read Moreഞങ്ങളുടെ ജ്യോതിമോൻ ഇങ്ങനെയല്ല..! വ്യാജ ബീഡിയുടെ കണക്ക് ഞെട്ടിക്കുന്നത്; ഡ്യൂപിനെ തിരിച്ചറിഞ്ഞ് കമ്പനിക്കാർ; കച്ചവടക്കാരന് കൊള്ളലാഭം, കമ്പനിക്കും സർക്കാരിനും നഷ്ടം
കോട്ടയം: വ്യാജ ബീഡി നിർമിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ 75,000 രൂപ വിലവരുന്ന വ്യാജ ബീഡി ഉൽപ്പന്നങ്ങളാണ് കോട്ടയം നഗരത്തിലെ മാർക്കറ്റിനുള്ളിലെ കടയിൽനിന്നും പോലീസ് പിടിച്ചെടുത്തത്. പുകയില ഉൽപ്പന്നങ്ങൾ മൊത്തവ്യാപാരം നടത്തിവരുന്ന അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള കല്ലൂത്രയിൽ സ്റ്റോഴ്സിൽനിന്നാണ് വ്യാജ ബീഡി ശേഖരം കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിമാൻ കന്പനിയുടെ വ്യാജ ബീഡിയാണ് പിടികൂടിയത്. ഏതാനും നാളുകൾക്കു മുന്‍പും ഇത്തരത്തിലുള്ള വ്യാജ ബീഡികളുടെ വൻശേഖരം ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് വ്യാജ ബീഡികളുടെ നിർമാതാക്കളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് . കോഴിക്കോട് നിന്നുമാണ് വ്യാജ ബീഡികൾ കോട്ടയം ജില്ലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ. അതേസമയം വ്യാജ ബീഡികളുടെ നിർമാണം നടക്കുന്നതു ഇതര…
Read More