ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ എല്ലാവരും ഇന്‍സ്റ്റഗ്രാം റീലിലേക്ക് ചേക്കേറി. വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കായി നടുറോഡില്‍ നൃത്തം ചെയ്ത യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡിലെ ആ നര്‍ത്തകി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക. ‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പോലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
Read MoreDay: September 16, 2021
മഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്കിന്‍ ട്രീറ്റ്മെന്റ നടത്തിയോ ? ജര്‍മന്‍ ട്രിപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
നടി മഞ്ജുവാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മനിയില്‍ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം. ജര്‍മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത്…
Read Moreപണമെത്തിയത് ഷബ്നയിലൂടെ, കച്ചവടം കൊഴുപ്പിക്കാൻ ത്വയ്ബ; കടത്തിനിടയിലും ജീവിതം അടിപൊളി; രണ്ടു കാമുകിമാരെയും ഉപയോഗിച്ച് ശ്രീമോൻ നടത്തിയത് വൻ ലഹരിക്കടത്ത്
ആലുവ: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ സാമ്പത്തിക ഉറവിടം തേടിയുള്ള എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ക്ലൈമാക്സിലേയ്ക്ക്. കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫബാസ്, ശ്രീമോൻ എന്നിവർ അവരുടെ കാമുകിമാരെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് കൊഴുപ്പിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിഫാൻ താജിനെ ചോദ്യം ചെയ്തതിൽനിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കിയ ലഹരി മാഫിയയുടെ പ്രധാന സാമ്പത്തിക സഹായിയായ ഷിഫാൻ വിവിധ ബാങ്കുകളിൽനിന്നും ഒന്നാം പ്രതി ഫബാസിന്റെ കാമുകി ഷബ്നയുടെ അക്കൗണ്ടിലേക്കാണ് ഇടപാടുകൾക്കായി പണം കൈമാറിയിരുന്നത്. സംഘത്തിനു വേണ്ടി രണ്ടാം പ്രതി ശ്രീമോൻ തന്റെ കാമുകി ത്വയ്ബ ഔലാദിനെയും തന്ത്രത്തിൽ മയക്കുമരുന്നു കടത്തിന് മറയാക്കുകയായിരുന്നു. ഷബ്നയുടെ അക്കൗണ്ട് നിറയെഫബാസിന്റെയും ഷബ്നയുടെയും അക്കൗണ്ടുകളിലായി ഷിഫാനടക്കമുള്ളവർ അരക്കോടിയോളം രൂപയുടെ ഇടപാട് നടത്തിയിരിക്കുന്നതായാണ് വിവരം. കാക്കാനാടുള്ള അപ്പാർട്ട്മെന്റിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒൺലൈൻ വിപണനത്തിന്റെ പേരിലായിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ…
Read Moreധബാരി ക്യൂരുവി ! ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിക്കുന്ന ചിത്രം…
ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന് സംവിധാനം ചെയ്യുന്ന ‘ധബാരി ക്യൂരുവി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും. കഥ: പ്രിയനന്ദനന്,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ: പ്രിയനന്ദനന്, കുപ്പുസ്വാമി മരുതന്, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍,സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍,കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി.…
Read Moreജോലിത്തിരക്കിലായതിനാല്‍ ഭര്‍ത്താവിന്റെ ‘ജോലികള്‍’ ശ്രദ്ധിക്കാന്‍ പറ്റിയില്ല ! നീലച്ചിത്ര നിര്‍മാണക്കേസില്‍ രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ശില്പ ഷെട്ടി…
നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ഭാര്യ ശില്പ ഷെട്ടി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശില്പ പോലീസിനു നല്കിയ മൊഴി. രാജിന്റെ ബിസിനസ് എന്തായിരുന്നുവെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നാണ് ശില്പ പറയുന്നത്. രാജ് കുന്ദ്രയ്ക്കെതിരേ പോലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്ഷോട്ട്സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് ശില്പാ ഷെട്ടി പറഞ്ഞു. കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലു പേര് അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്ക്കെതിരായി…
Read Moreഎൻജിനിയറിംഗ് പഠനം കഴിഞ്ഞ് എത്തിയപ്പോൾ കുടുംബത്തിന് വൻ കടം; പണം വേഗത്തിൽ ഉണ്ടാക്കാൻ കഞ്ചാവ് കച്ചവടം; ഒടുവിൽ കൈവിലങ്ങുമായി അകത്തേക്ക്…
ചങ്ങനാശേരി: പായിപ്പാട് കിങ്ങണംചിറയിൽ നിന്നും കഞ്ചാവും കാറും ബൈക്കും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഞ്ചാവ് വാങ്ങാനെത്തിയ പായിപ്പാട് സ്വദേശികളായ അജു, നിഖിൽ എന്നിവർക്കു വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി ഇരവിപേരൂർ സംഗീത ഭവനിൽ സനൂപ്(24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ പട്രോളിംഗിനെത്തിയ പോലീസ് സംഘത്തെ കണ്ട് കഞ്ചാവ് വിൽപ്പനക്കെത്തിയ സനൂപും വാങ്ങാനെത്തിയ രണ്ടുപേരും വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത കാർ പരിശോധിച്ചപ്പോഴാണ് അരക്കിലോവീതമുള്ള മൂന്നു കിലോ കഞ്ചാവ് പൊതികൾ ഡിക്കിയിൽ നിന്നും കണ്ടെത്തിയത്. കാറിന്റെ രജിസ്റ്റർ നന്പർ പരിശോധിച്ചപ്പോൾ ഉടമ തിരുവല്ല സ്വദേശിയാണെന്നു കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. കാറിന്റെ ഉടമയുടെ അനുജൻ സനൂപാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നു വിൽപ്പന നടത്തിയതെന്നു പോലീസിനു വിവരം ലഭിച്ചു.…
Read Moreആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന നരാധമനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാകാക്കുമെന്ന് മന്ത്രി ! പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി…
ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Read More‘ആ ചെറുപ്പക്കാരുടെ വെബ് സീരീസുകളെല്ലാം കൊള്ളാം’
ആർ സി ദീപു നെടുമങ്ങാട്: സിനിമയോടുള്ള അഭിനിവേശത്തിൽ നാടിനും നാട്ടുകാർക്കും വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് ഒരു സംഘം ചെറുപ്പക്കാരുടെ വെബ് സീരീസ് ശ്രദ്ധേയമാകുന്നു.പാലോട് പേരയം സ്വദേശികളായ ചെറുപ്പക്കാരുടെ ഹ്രസ്വ ചിത്ര പരമ്പരയാണ് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിരുന്ന കൂട്ടായ്മ കോവിഡിൽ ജനജീവിതം ദുസ്സഹമായപ്പോൾ ജനങ്ങൾക്ക് അവബോധം സൃഷ്ടിച്ചുകൊണ്ട് “കർഫ്യൂ ‘ എന്നപേരിൽ പുറത്തിറക്കിയ ഹ്രസ്വചിത്ര പരമ്പരയാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ലോക്ക്ഡൗൺ കാരണം ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും കൊറോണയോട് പൊരുതി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ അനുഭവങ്ങളും ഇതിവൃത്തമാക്കി നർമ്മത്തിൽ പൊതിഞ്ഞതായിരുന്നു കർഫ്യുവിന്റെ എപ്പിസോഡുകൾ. പുറത്തിറങ്ങിയ അഞ്ച് എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചമായി. സമൂഹത്തിലെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് മുഴുനീളെ നർമവുമായെത്തിയ “മണിയൻ മേശിരി’യും ഇതിനോടകം വൈറലായി. നാട്ടിൻപുറത്തിന്റെ തനത് ശൈലിയിൽ പൊട്ടിച്ചിരികളുണർത്തിയ ‘മണിയൻ മേശിരി’ നിരവധിപേർ കാണുകയും ഏറ്റെടുക്കുകയും…
Read Moreതീക്കളി രാഷ്ട്രീയം..! പന്തളം മാര്‍ക്കറ്റിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് രാഷ്ട്രീയ കഷികള്‍
പന്തളം: മാര്‍ക്കറ്റിലെ രണ്ട് കടമുറികള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ തീ പിടുത്തത്തിലാണ് കടമുറികള്‍ നശിച്ചത്. പന്തളം നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നില്‍ ദുരൂഹത ആരോപിച്ച് വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി.അടൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്്നശമനസേനാംഗങ്ങള് ഏറെനേരം പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ആയിരുന്നതിനാല്‍ പുക പടലങ്ങള്‍ കിലോമീററുകളോളം പരന്നു. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് ഫയര്‍ഫോഴ്സും പോലീസും പറഞ്ഞു. രാത്രിയില്‍ തന്നെ പ്രാഥമികാന്വേഷണം നടത്തി.പന്തളം മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനെതിരെ കഴിഞ്ഞദിവസം ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയും ഹരിതകര്മസേനാംഗങ്ങളുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതില്‍ പോലീസ് കേസുമുണ്ട്. ഇതിനിടെ പന്തളത്തു സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടും വിവാദത്തിലായിട്ടുണ്ട്. നഗരസഭ കൗണ്‍സില്‍ ചട്ടലംഘനം നടത്തുന്നുവെന്നും പിരിച്ചുവിടണമെന്നും നിര്‍ദേശിച്ച് സെക്രട്ടറി…
Read Moreമന്ത്രി എന്തേ ഫോണെടുക്കാത്തത്..! പാർട്ടി അംഗങ്ങൾ കാത്തിരുന്നത് പ്രതിഭ തുടങ്ങി വച്ചു; ഏറ്റുപിടിച്ച് സിപിഎം യോഗങ്ങള്‍
പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു. പ്രതിഭ എംഎല്‍എയുടെ വാക്കുകളെ പിന്തുടര്ന്ന് പത്തനംതിട്ടയിലെ പാര്ട്ടിയോഗങ്ങളില് സജീവ ചര്‍ച്ച. സിപിഎം സമ്മേളന കാലയളവായതിനാല്‍ ചൂടുള്ള വിഷയം ലഭിക്കാന്‍ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎല്‍എ വെടിപൊട്ടിച്ചത്. പരാതി പറഞ്ഞു മടുത്ത പാര്‍ട്ടി അംഗങ്ങള്‍ പരസ്യചര്‍ച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മന്ത്രിയുടെ പേരു പറയാതെ യു. പ്രതിഭ ആഞ്ഞടിച്ചത്. പിന്നാലെ അതു നമ്മുടെ സ്വന്തം മന്ത്രി തന്നെയെന്നു പറഞ്ഞ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആദ്യം വെടിപൊട്ടി. എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ വിളിച്ചാല്‍ ഫോണെടുക്കാത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ ഒട്ടുമേ ഫോണെടുക്കില്ലെന്നു പറഞ്ഞ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതിയുടെ കെട്ടഴിച്ചു. അത്യാവശ്യത്തിനു വിളിച്ചാൽ പോലും!അത്യാവശ്യ കാര്യങ്ങള്‍ക്കു വിളിച്ചാല്‍പോലും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് കൗണ്‍സിലര്‍മാര്‍ നിരത്തി. രണ്ടുദിവസങ്ങള്‍ക്കിടെ ചേര്‍ന്ന സിപിഎം പത്തനംതിട്ട നോര്‍ത്ത്,…
Read More