കാ​ണെ​ക്കാ​ണെ പ്രേ​ക്ഷ​ക​രി​ലേ​ക്ക്


ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത കാ​ണെ​ക്കാ​ണെ 17ന് ​റി​ലീ​സ് ചെ​യ്യും
ഒടിടി ​പ്ലാ​റ്റ​ഫോം​മാ​യ സോ​ണി ലൈ​വ് വ​ഴി​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത് സോ​ണി ലൈ​വി​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടുവയ്പ്പ് കൂ​ടി​യാ​ണി​ത്.

ഉ​യ​രെ​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം ബോ​ബി-സ​ഞ്ജ​യ്‌ കൂ​ട്ട് കെ​ട്ടി​ൽ മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് കാ​ണെ​ക്കാ​ണെ. കു​ടും​ബ​ന്ധ​ങ്ങ​ളു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ബോ​ബി-സ​ഞ്ജ​യ് കൂ​ട്ടു​ക്കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്.

മി​സ്റ്റ​റി മൂ​ഡി​ൽ ഒ​രു​ക്കി​യ ചി​ത്രം കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.1983, ക്വീ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡ്രീം​കാ​ച്ച​ർ പ്രൊ​ഡക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പ്രേം ​പ്ര​കാ​ശ്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ബി​നു പ​പ്പു, റോ​ണി ഡേ​വി​ഡ് രാ​ജ്, മാ​സ്റ്റ​ർ അ​ലോ​ഖ് കൃ​ഷ്ണ, ശ്രു​തി ജ​യ​ൻ, ധ​ന്യ മേ​രി വ​ർ​ഗീ​സ്‌ എ​ന്നി​ങ്ങ​നെ ഒ​രു മി​ക​ച്ച താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.

ആ​ൽ​ബി ആ​ന്‍റ​ണി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന കാ​ണെ​ക്കാ​ണെ​യു​ടെ എ​ഡി​റ്റ​ർ അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​നാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സൗ​ണ്ട് ഡി​സൈ​ൻ – വി​ഷ്ണു ഗോ​വി​ന്ദും ശ്രീ ​ശ​ങ്ക​റും ചേ​ർ​ന്നു ചെ​യ്തി​രി​ക്കു​ന്നു, ക​ല – ദി​ലീ​പ് നാ​ഥ്. ശ്രേ​യ അ​ര​വി​ന്ദ് വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്ക​പ്പ് ജ​യ​ൻ പൂ​ങ്കു​ന്ന​മാ​ണ്.

ചീ​ഫ്-​അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ഷ​ബീ​ർ മ​ള​വ​ട്ട​ത്ത്. സ്റ്റി​ൽ​സ് – ജി​യോ ജോ​മി, വിഎ​ഫ്എ​ക്സ് – പ്രോ​മി​സ്, പ​ര​സ്യ​ക​ല – ഓ​ൾ​ഡ് മോ​ങ്ക്സ്.


-മ​ഞ്ജു ഗോ​പി​നാ​ഥ്

Related posts

Leave a Comment