മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റ് ജോഡികളിലൊന്നാണ് പ്രേംനസീര്‍-ഷീല. ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ അത് ലോകറെക്കോഡാണ്. കാലങ്ങളിത്ര കഴിഞ്ഞിട്ടും നസീര്‍-ഷീല വസന്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നും മാഞ്ഞിട്ടുമില്ല. എന്നാല്‍ ഒരു സമയത്ത് പ്രിയ ജോഡികള്‍ തമ്മില്‍ വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്. നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍. താജ് ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി. ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര…
Read MoreDay: October 5, 2021
അറക്കുന്നതിനു മുമ്പുള്ള വെള്ളം നല്കലോ ഇത് ? സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങി താലിബാന്; ഒരു ദിവസം കൊണ്ടു നല്‍കുന്നത് 6000 പാസ്പോര്ട്ടുകള്…
താലിബാന് മനംമാറ്റം സംഭവിച്ചോയെന്ന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നും. പൗരന്മാര്ക്കുള്ള പാസ്പോര്‍ട്ട് വിതരണം അഫ്ഗാനിസ്ഥാനില്‍ പുനരാരംഭിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓഗസ്റ്റില്‍ താലിബാന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം 5,000 മുതല്‍ 6,000 വരെ പാസ്പോര്ട്ടുകള് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോര്‍ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല്‍ ഹഖാനി പറയുന്നത്. സ്ത്രീകള്‍ക്കും പാസ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുല്‍ ഹഖാനി പറഞ്ഞു. നിലവില്‍ പാസ്പോര്‍ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,000 അപേക്ഷകളിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും. താലിബാനെ ഭയന്ന് നിരവധിപേര്‍ രാജ്യം വിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.…
Read Moreപന്തക്കലിൽ നിർമാണ പ്രവർത്തികൾക്കിടെ കണ്ടെത്തിയ ”ബോംബ്” മണിക്കൂറുകൾക്കുള്ളിൽ തേങ്ങയായ കഥയിങ്ങനെ…
മാഹി: മാഹി പന്തക്കലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മതിൽ പണിയുവാൻ കുഴിയെടുക്കുമ്പോൾ ബോംബെന്ന് സംശയിക്കുന്ന വസ്തു വിദഗ്ധ പരിശോധനയിൽ വെറും തേങ്ങയെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു മതിൽ നിർമാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജവേലു, സി.ഐ. അടൽ അരശൻ, പന്തക്കൽ എസ്.ഐ.രാധാകൃഷ്ണ ൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. ബോംബ് കണ്ടെത്തിയെന്ന പ്രചാരണം പ്രദേശത്തെ ആശങ്കയിലാക്കിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിയിൽ തൊണ്ട കളഞ്ഞ തേങ്ങ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.
Read Moreഒന്ന് ഒളിച്ചിരുന്നതല്ലേ …! ജിയാവാനയുടെ അരുമയായ പൂച്ചയെ കാണാനില്ല; അവൾ കുറെയിടങ്ങളിൽ അന്വേഷിച്ചു; പക്ഷേ…
വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളുടെ അരുമകളാണ്. അവയ്ക്ക് എന്തെങ്കിലും പറ്റിയാലോ അവയെ ഒന്നു കാണാതായലോ ഉടമകളുടെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരമൊരു ഉടമയുടെയും പൂച്ചയുടെയും കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ . ജിയാവാന എന്ന ടിക് ടോക് പ്രൊഫൈലിൽ നിന്നുമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂച്ചയെ കാണാനില്ല കഴിഞ്ഞ തിങ്കളാഴിച്ച യായിരുന്നു സംഭവം.ജിയാവാനയുടെ അരുമയായ പൂച്ചയെ കാണാനില്ല. അവൾ കുറെയിടങ്ങളിൽ അന്വേഷിച്ചു. പക്ഷേ, എവിടെയും കണ്ടെത്താനായില്ല. പൂച്ചയെ നഷ്ടപ്പെട്ടെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഇടയ്ക്കൊക്കെ അവൾ പൂച്ചയെ അന്വേഷിച്ച് വീടിന് ചുറ്റും നടന്നു. ആ ഒച്ച…. അങ്ങനെ വീടിനു ചുറ്റും നടക്കുന്നതിനിടയിലാണ് ജിയാവാന ഒരു ശബ്ദം കേൾക്കുന്നത്. തന്റെ അരുമയുടെ മ്യാവു മ്യാവു… എന്ന കരച്ചിൽ . അടുത്ത അന്വേഷണം ഈ കരച്ചിൽ എവിടെ നിന്നാണെന്ന് അറിയാനായിട്ടായിരുന്നു. ആ അന്വേഷണവും അങ്ങനെ തുടർന്നു. പക്ഷേ,…
Read Moreതട്ടിപ്പെല്ലാം ഒറിജിനലാ! ഒറ്റദിവസം എല്ലാം തീർന്നു; ഡോ. മോന്സന് മാവുങ്കലിന്റെ കാപട്യജീവിതത്തിലൂടെ…
ചേര്‍ത്തല നഗരത്തിനോടു ചേര്‍ന്നുള്ള വല്ലയില്ഭാഗത്തു ദീപാലംകൃതമായ വീട്ടില്‍ വിശേഷപ്പെട്ട ചടങ്ങ് നടക്കുകയായിരുന്നു അന്ന്. വിദേശ നിര്‍മിത കാറുകളടക്കം മതില്‍ക്കെട്ടിനകത്തും ചേര്‍ന്നും കിടന്നിരുന്നു. പൊടുന്നനെയാണ് പോലീസ് വേഷത്തിലും മഫ്തിയിലും ഒരുസംഘം ആഘോഷം നടക്കുന്ന വീടിനകത്തേക്കു കയറിയത്. നിമിഷ നേരംകൊണ്ടു ഗൃഹനാഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ സുരക്ഷാഭടന്മാർ അറസ്റ്റിനെ ആദ്യഘട്ടത്തിൽ ചെറുക്കാനായി ഒാടിയെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണു വന്നതെന്നറിഞ്ഞതോടെ പിന്‍വാങ്ങി. സമീപവാസികളില്‍ ചിലര്‍ ബഹളം കേട്ടു സംഭവം മൊബൈലില്‍ പകര്‍ത്തിയെങ്കിലും പോലീസ് അധികൃതര്‍തന്നെ അതും മായ്ച്ചുകളഞ്ഞതോടെ കാര്യമായ വിവരങ്ങൾ നാട്ടുകാർക്കു പിടികിട്ടിയില്ല. അടക്കം പറച്ചിലുകള്‍ ഉണ്ടായെങ്കിലും പിറ്റേന്നത്തെ പത്രങ്ങള്‍ വന്നപ്പോഴാണ് നാടും നാട്ടാരും ശരിക്കും ഞെട്ടിയത്. പുരാവസ്തു വില്പനക്കാരനും ഡോക്ടറുമൊക്കെയായി അറിയപ്പെട്ടിരുന്ന ആദരണീയനായ മോന്സന് മാവുങ്കൽ അറസ്റ്റിൽ!. ഒറ്റദിവസം എല്ലാം തീർന്നു കള്ളങ്ങള്‍ കൊണ്ടു കെട്ടിപ്പടുത്ത ചീട്ടുകൊട്ടാരവും അതിലെ രാജാവുമാണ് ആ ഒറ്റ ദിവസം കൊണ്ടുവീണത്. ഒപ്പം ഡോ. മോന്സന്…
Read Moreലഹരിമരുന്ന് കിട്ടാതെ വന്നതോടെ അക്രമം അഴിച്ചുവിട്ട് കണ്ണൂരിലെ തടവുകാര്‍ ! ആംബുലന്‍സ് അടിച്ചു തകര്‍ത്തു;കൈ ഞരമ്പ് മുറിച്ചു…
ലഹരിമരുന്ന് കിട്ടാതെ വന്നതോടെ ആക്രമം അഴിച്ചു വിട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെയും ജില്ലാ ജയിലിലെയും തടവുകാര്‍. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ തടവുകാര്‍ ലഹരിമരുന്ന് കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ആക്രമാസക്തനായത് ഏതാനും ദിവസം മുമ്പായിരുന്നു.വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച ഇവര്‍ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിച്ചു. ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഇയാളെ…
Read Moreകേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് സംരക്ഷണം നൽകിയത് ? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അന്വേഷിച്ചില്ല ? വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: മോൻസൺ സാമുവലിന്റെ പുരാവസ്തു തട്ടിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് സംരക്ഷണം നൽകിയതെന്നാണ് കോടതി ചോദിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. പോലീസുകാർ മോൻസന്റെ വീട്ടിൽ പോയപ്പോൾ നിയമ ലംഘനം കണ്ടില്ലേ..? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോലീസ് സംരക്ഷണം നൽകിയത് ഇത്തരക്കാരുടെ വിശ്വാസ്യത കൂട്ടിയെന്നും വിമർശിച്ചു. മോൻസന് സുരക്ഷ നൽകിയതുമായി ബന്ധപ്പെട്ട് ഡിജിപി ഈ മാസം 26നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
Read Moreകോട്ടും പാന്റിനും പകരം ഷർട്ടും മുണ്ടും സാരിയുമണിഞ്ഞ് കുട്ടി ഡോക്ടർമാർ; ഗവർണറും കേരളീയ വേഷത്തിൽ; കേരള ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ചരിത്രത്തിലേക്ക്…
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ് : കേരളത്തനിമയിൽ കേരളീയ വസ്ത്രങ്ങളണിഞ്ഞ് ഗവർണറും കുട്ടി ഡോക്ടർമാരുമെത്തിയതോടെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതുമോടിയിലായി. ആരോഗ്യസർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങാണ് തനി കേരളീയ ശൈലിയിൽ നടത്തി ചരിത്രത്തിലേക്ക് ഇടം പിടിച്ചത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടത്തിയ ബിരുദദാന ചടങ്ങിന്റെ മുഖ്യ ആകർഷണം കോട്ടും പാന്റിനും പകരം ഷർട്ടും മുണ്ടും സാരിയുമണിഞ്ഞ കുട്ടി ഡോക്ടർമാർ തന്നെയായിരുന്നു. ചടങ്ങിന് മാറ്റു കൂട്ടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടു ധരിച്ചെത്തി.സാധാരണ കോട്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകാറുള്ളത്. ഇതു ധരിച്ചാണ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുക്കാറുള്ളത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ധരിച്ച കോട്ടുകൾ ധരിക്കുന്നതിന്റെ അപകടസാധ്യത മനസിലാക്കിയതുകൂടി കൊണ്ടാണ് പതിവ് വേഷത്തിനു പകരം കേരളീയ വസ്ത്രങ്ങൾ മതിയെന്ന തീരുമാനത്തിലെത്തിയത്. വിദേശികൾ കൊണ്ടുവന്ന കോട്ടും സ്യൂട്ടും രീതികൾ മാറ്റണമെന്ന കാലങ്ങളായുള്ള…
Read Moreആറ്റിൽ മൃതദേഹം; കാണാതായ മുട്ടാർ സ്വദേശിയുടേതോ? സംഭവത്തിൽ ദുരൂഹതകളേറുന്നു; കാറിനായി തെരച്ചിൽ
മങ്കൊമ്പ് : ആറ്റിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. മൃതദേഹം ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിൽനിന്നു ലഭിച്ച തിരിച്ചറിയൽ രേഖകളും വിലാസവും പ്രകാരം മൂന്നു മാസം മുൻപു കാണാതായ മുട്ടാർ സ്വദേശിയുടേതാണെന്നാണ് പോലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. മുട്ടാർ കൊടുവന്ത്ര വീട്ടിൽ വർഗീസ് തോമസിന്റെ മകൻ രാജു തോമസിനെ കാണാനില്ലെന്നു കാട്ടി സഹോദരൻ മൂന്നു മാസങ്ങൾക്കു മുൻപ് രാമങ്കരി പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ജൂലൈ 18നാണ് ഇദ്ദേഹത്തെ കാണാതായത്. എന്നാൽ, ആറ്റിൽ പൊങ്ങിയ മൃതദേഹത്തിനു ഒരു മാസത്തെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്. കാണാതായ ദിവസം ഇദ്ദേഹം തന്റെ ഉടമസ്ഥതയിലുള്ള ടിഎസ് 102 എച്ച് 2454 രജിസ്ട്രേഷനിലുള്ള ചുവപ്പു നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ് വീട്ടിൽനിന്നു പോയത്. സ്വിഫ്റ്റ് കാർ എവിടെ? ഇദ്ദേഹത്തെ കാണാതായതു മുതൽ കാറിനെപ്പറ്റിയും വിവരമൊന്നും ലഭിച്ചിട്ടില്ല. കാർ മറ്റാരെങ്കിലും കൈവശപ്പെടുത്തിയതാകുമോ എന്നാണ് പോലീസ്…
Read More