അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്പു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര് ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന് കുപ്രസിദ്ധമാണ് നാഗോണ്‍ ജില്ല. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ടുപിടിച്ച് പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.…
Read MoreDay: October 10, 2021
ചിലരൊക്കെ ഓടിവന്ന് കെട്ടിപ്പിടിക്കാറുണ്ട് ! വലിയ സ്നേഹമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് തുറന്നു പറഞ്ഞ് അന്‍ഷിത…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് അന്‍ഷിത. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പര കൂടെവിടെയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. ഇപ്പോള്‍ പരമ്പരയില്‍ താന്‍ അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. താനും സൂര്യയെന്ന കഥാപാത്രവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്‍ഷിത പറയുന്നത്. താന്‍ ഹൈപ്പര്‍ ആക്ടീവും സൂര്യ കൈമള്‍ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അന്‍ഷിത പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്. അന്‍ഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അന്‍ഷിത എല്ലാവരും പറയുന്നതുപോലെ അല്പം ഹൈപ്പര്‍ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോള്‍ വലിയ സ്നേഹമാണ് പലരില്‍ നിന്നും പ്രത്യേകിച്ച് അമ്മമാരില്‍ നിന്നും ലഭിക്കുന്നതെന്നും അന്‍ഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന്…
Read Moreവിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ! ഒച്ച് വില്ലനാകുന്നത് ഇങ്ങനെ…
അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ടുള്ള ശല്യം അവസാനിക്കുന്നില്ല.തലച്ചോറിനെ മാരകമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യത്തിനു കുഴപ്പമുണ്ടായില്ല. സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ടു പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വെള്ളത്തിലൂടെ…
Read Moreവ്യത്യസ്ഥതയാര്‍ന്ന ദൃശ്യവിസ്മയം സമ്മാനിക്കാന്‍ മഹാകാലന് ! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
ശ്രീജിത്ത് മാരിയല്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന മഹാകാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിന്റെ ചിത്രീകരണം പാലക്കാട് മലമ്പുഴ ശബരി ആശ്രമത്തിലാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി ശ്രീജിത്ത് മാരിയലും ചിത്ര ബാബു ഷെനും വേഷമിടുന്നു. ശ്രീജിത്ത് മാരിയലിന്റെ ആശയത്തില്‍ സജിത് ശങ്കറാണ് സംഗീത സംവിധാനം. ശ്യാം ശശിധരന് ക്യാമറയും ശിവരാജ് പാലക്കാട് ചമയവും ബിനോയ് മമ്പുള്ളി എഡിറ്റിംഗും നിര്‍വഹിക്കുന്നു. പഴയ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള കഥ നിശ്ചല ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യ സാധ്യതകളെ ഉപയോഗപെടുത്തിയുള്ള ദൃശ്യ കഥ വ്യത്യസ്തമായ ശ്രീജിത്ത് മാരിയല്‍ കഥ പറയുന്നത്. ഹോളിവുഡ് സംവിധായകന് Dr Sohan Roy, NM Badusha, Arun Narayan, Kailash, Souparnika Subash,Vanjiyoor Praveen Kumar,Pria Menon ,S.Renjith,Dr RS Pradeep ,Tekkan Star Badusha, Rahul Eswar എന്നിവര്‍ ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
Read Moreഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ തൃശ്ശൂരില്‍ 30കാരിയുടെ ക്വട്ടേഷന്‍ ! ഭര്‍ത്താവിനെ ‘തീര്‍ക്കാന്‍’ യുവതി ആവിഷ്കരിച്ചത് വിപുലമായ പദ്ധതി…
ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ തൃശൂരില്‍ ക്വട്ടേഷന്‍ നല്കിയ യുവതി തൃശൂരില്‍ അറസ്റ്റില്‍. നെടുപുഴ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്കിയ നയനയാണ് (30) പിടിയിലായത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്. മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പരാതി നല്കി. മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി ബൈജു അറിയിച്ചു.
Read Moreഎന്റെ കുടുംബത്തിന് ഒരു പ്രശ്നം വരുമ്പോള്‍ പിന്തുണയുമായി സല്മാന് ഒപ്പമുണ്ടാവും ! വികാരാധീനനായി ഷാരൂഖ് ഖാന്;വീഡിയോ വൈറലാകുന്നു…
ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സല്മാന് ഖാനും സിനിമയ്ക്കു പുറത്തും പരസ്പരം ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ ആ സൗഹൃദം മുമ്പത്തേക്കാള്‍ ശക്തമായി ഉയരുകയും ചെയ്തു. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ മയക്കുമരുന്ന് റെയ്ഡിനെത്തുടര്‍ന്ന് ഷാരൂഖിന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായ രാത്രിയില്‍ സല്മാന് ഖാന് ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു. ഷാരൂഖിന്റെ പ്രയാസകരമായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച ആദ്യ സുഹൃത്തുക്കളില്‍ ഒരാളാണ് സല്മാന്. പിന്നീട് സല്‍മാന്റെ സഹോദരി അല്‍വിര അഗ്നിഹോത്രിയും എസ്ആര്‍കെയുടെ വീടായ മന്നത്ത് സന്ദര്‍ശിച്ചു. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ആരാധകര്‍ക്ക് അതിശയിക്കാന്‍ ഒന്നുമില്ലായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഷാരൂഖ് പറഞ്ഞത് തന്റെ നല്ലതും മോശവുമായ അവസ്ഥയിലെല്ലാം തനിക്കൊപ്പമുള്ളത് സല്മാന് ഖാന് ആണ് എന്നാണ്. മുന്‍പ് സല്മാന് ഖാന് ഹോസ്റ്റ് ആയിരുന്ന ഗെയിം ഷോയായ ദസ് കാ ദമിന്റെ വേദിയില്‍ നിന്നുള്ള ഒരു പഴയ വീഡിയോയാണ്…
Read Moreപ്ലാസ്റ്റിക് കുപ്പിയില്‍ കുടുങ്ങിയ തല ഊരാനാകാതെ വലഞ്ഞ് നായ ! രക്ഷകരായി സൈക്കിള്‍ സവാരിക്കാര്‍;വീഡിയോ വൈറല്‍…
പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ സൈക്കിള്‍ സവാരിക്കാര്‍ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുപ്പിയില്‍ നിന്ന് തല പുറത്തെടുത്ത സമയത്ത് നായയുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ. ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ അതുവഴി വന്നത്. അവര്‍ കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. കുപ്പിയില്‍ നിന്ന് പുറത്തുകടന്നതിന്റെ സന്തോഷ പ്രകടനമാണ് പിന്നീട്. സൈക്കിള്‍ റൈഡേഴ്സിന് ചുറ്റിലും സ്നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനസ്സ് കീഴടക്കുകയാണ്.
Read Moreട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ച 40കാരനായ ബയോളജി അധ്യാപകന് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
വീട്ടില്‍ ട്യൂഷനെത്തിയ 16കാരിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreമെച്ചപ്പെട്ട ചികിത്സയും ധനസഹായവും വാഗ്ദാനം ചെയ്ത് യുവതിയെ വിശ്വാസത്തിലെടുത്തു ! പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു ! മൂന്നു പേര് പിടിയില്‍
നിര്‍ധന യുവതിയെ മെച്ചപ്പെട്ട ചികിത്സയും കുടുബത്തിന് ധനസഹായവും വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുത്ത ശേഷം എറണാകുളത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണസമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോവുകയായിരുന്നു. ശേഷം അവിടെ റൂമെടുത്ത ശേഷം ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
Read Moreവെപ്പുതാടി വയ്ക്കാമെന്ന് പറഞ്ഞിട്ടും..! താടി വയ്ക്കാത്തതിന്റെ പേരിൽ ഒരു സിനിമയിലെ അവസരം നഷ്ടമായതിനെക്കുറിച്ച് നടൻ മോഹൻ ജോസ്
താടി വയ്ക്കാത്തതിന്റെ പേരിൽ ഒരു സിനിമയിലെ അവസരം നഷ്ടമായതിനെക്കുറിച്ച് കുറിപ്പെഴുതി നടൻ മോഹൻ ജോസ്. വെപ്പുതാടി വയ്ക്കാമെന്ന് പറഞ്ഞിട്ടും സംവിധായകൻ സമ്മതിച്ചില്ലെന്നും തുടർന്ന് സിനിമയിൽ നിന്ന് പിന്മാറിയെന്നും മോഹൻ കുറിക്കുന്നു.പോസ്റ്റിന്റെ പൂർണരൂപം പത്തിലേറെ വർഷങ്ങൾക്കു മുമ്പാണ്. ഒരു സിനിമയിലഭിനയിക്കാൻ ക്ഷണം വന്നു. മുന്‍പ് അസിസ്റ്റൻറായി വർക്ക് ചെയ്ത ഒരാളായിരുന്നു സംവിധായകൻ. കഥാപാത്രവും തീയതിയും ലൊക്കേഷനുമെല്ലാം പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ് ഏകദേശ രൂപം കിട്ടി. അഡ്വാൻസുമായി വീട്ടിലേക്കു വരാമെന്നും പറഞ്ഞു. അന്ന് തിരുവനന്തപുരത്ത് ഒരു ചിത്രത്തിൽ വർക്കു ചെയ്തു കൊണ്ടിരുന്നതിനാൽ മടങ്ങി ഏറണാകുളത്ത് എത്തിയതിനു ശേഷം അഡ്വാൻസ് മതിയെന്ന് ഞാൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻറെ ഫോൺ.“ചേട്ടാ താടി വളർത്താമോ?” “അതെന്തിനാ?”“എന്റെ മനസ്സിലെ കഥാപാത്രത്തിന് താടിയുണ്ട്”. “പണ്ടൊരിക്കൽ ഞാൻ താടി വളർത്തി നോക്കിയതാ. പരമ ബോറായിരുന്നു.നിർബന്ധമാണെങ്കിൽ വെപ്പു താടി വയ്ക്കാല്ലോ?” “ഇല്ല, എനിക്ക് ഒറിജിനൽ താടി തന്നെ വേണം.”“എങ്കിൽ…
Read More