കോവളം: പതിനാറുകാരിയെ വിവിധ സ്പാകളിലെത്തിച്ച് നിരവധി പേർ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ മാതൃസഹോദരിയുമായ സ്ത്രീയെ അടുത്ത ദിവസം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയെ എത്തിച്ചിരുന്ന കോവളത്തെ ഡ്രീംസ്, ആയുർകേരള സ്പാകൾ, ഡാലിയ ഹോംസ്റ്റേ എന്നിവിടങ്ങളിൽ പ്രതികളെ നേരിട്ടെത്തിച്ചായിരിക്കും തെളിവെടുപ്പ്. കേസിൽ റിമാൻഡിലായതിന് പിന്നാലെ ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ ഭർത്താവുമായ ജെല്ലാ ഗോപിയെ തമിഴ്നാട് വണ്ടല്ലൂർ പൊലീിസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ ചെന്നൈ ഗൂഡുവാഞ്ചേരിയിലെ വീടിനോട് ചേർന്ന സ്പായിലെത്തിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വണ്ടല്ലൂരിലെ തെളിവെടുപ്പിന് ശേഷം ഇയാളെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
Read MoreTag: 16 yearold girl
ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ച 40കാരനായ ബയോളജി അധ്യാപകന് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
വീട്ടില്‍ ട്യൂഷനെത്തിയ 16കാരിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Read More