കെ.ഷിന്റുലാല്‍ കോഴിക്കോട്: ഭര്‍തൃവീടുകളില്‍ പെണ്‍ജീവിതങ്ങള്‍ പിടയുമ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ ഇരകളാകുന്നവര്‍ക്കു നീതി അകലെ. 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വിരളമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഒരു കേസില്‍ പോലും പ്രതികള്‍ക്കു ശിക്ഷ ലഭിച്ചിട്ടില്ല. 2016 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ സ്ത്രീധന നിരോധന നിയമം പ്രകാരം സംസ്ഥാനത്ത് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 59 കേസുകളില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അതേസമയം, അഞ്ചു കേസുകളില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലാണ്. സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിലുള്ള വീഴ്ചയും വര്‍ഷങ്ങളോളം നീണ്ടു നില്ക്കുന്ന വിചാരണാ നടപടികളും കാരണം പലപ്പോഴും ഇരകള്‍ക്കു നീതി ലഭിക്കാത്ത…
Read MoreDay: October 20, 2021
അന്ന് ഇടുക്കിയില്‍ നടന്നത്..! കൺമുന്നിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും; കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടതിന്റെ വീഡിയോ പങ്കുവെച്ച് വ്ലോഗര്‍മാര്‍
കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച് വ്ലോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ റൈഡ് പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ ഇല്ലാതായിപ്പോയി. കഴപ്പ് കാണിക്കാൻ ഇറങ്ങിയതല്ല ഒരിക്കലും അങ്ങനെ വിചാരിക്കരുത് നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത് എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു.- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റൈഡ് തുടങ്ങുമ്പോള്‍ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്.…
Read Moreസിനിമയിൽ എത്തിയത് ഒരുപാട് ആഗ്രഹിച്ചെന്ന് രസ്ന പവിത്രൻ
ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലേക്ക് എത്തിയത്. കുഞ്ഞുനാൾ മുതലേ എനിക്ക് സിനിമ ഇഷ്ടമാണ്. ഊഴം സിനിമയിലൂടെയാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ ഞാൻ അതിന് മുമ്പ് മൗനം എന്നൊരു ആർട്ട് ഫിലിം ചെയ്തിരുന്നു. മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ തിരക്കഥയും എം.ജെ. രാധാകൃഷ്ണൻ സാർ ഛായാഗ്രഹണവും നിർവഹിച്ച സിനിമ. സുരേഷ് മച്ചാട് ആയിരുന്നു സംവിധാനം നിർവഹിച്ചത്. മുല്ലനേഴി സാറിന്റെയും തിലകൻ സാറിന്റെയും കൂടെ കുറച്ച് നേരത്തേക്കാണെങ്കിലും അഭിനയിക്കാൻ പറ്റി. തുടക്കം തന്നെ ഇങ്ങനെ ഒരു ടീമിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മലയാള സിനിമയുടെ പ്രൗഢി തന്നെയായ അവരുടെ കൂടെ നിൽക്കാനും സംസാരിക്കാനും അഭിനയിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. -രസ്ന പവിത്രൻ
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വഴുതിവീണ് ഗര്‍ഭിണി ! ഞൊടിയിടയില്‍ യുവതിയെ രക്ഷപ്പെടുത്തി ഓഫീസര്‍;വീഡിയോ വൈറല്‍…
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാനൊരുങ്ങിയ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച് റെയില്‍വേ പോലീസ് ഓഫീസര്‍. ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീഴാതെ റെയില്‍വേ ഓഫിസര്‍ എസ്.ആര്.ഖണ്ടേകറാണ് രക്ഷിച്ചത്. യുവതിക്കൊപ്പം ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. ആദ്യമിറങ്ങിയത് യുവതിയാണ്. യുവതിയെ രക്ഷിച്ചതിന് ഖണ്ടേകറിന് അഭിന്ദന പ്രവാഹമാണ്. റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശിവാജി സുത്തറാണ് രക്ഷപ്പെടുത്തിയ ഓഫീസറെ കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത് സംശയം കൊണ്ട്?
ഭാര്യാ ഭർതൃ ബന്ധത്തിലെപ്പോഴും ഒരു സൗഹൃദമുണ്ടാകണം. ഞാൻ ഭർത്താവ് എന്നൊരു അഹം ഉള്ളിലുണ്ടെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. ഭാര്യയ്ക്ക് ഭാര്യയുടേതായ സ്വാതന്ത്ര്യം കൊടുക്കണം. കല്യാണം കഴിച്ചുവെന്ന് കരുതി അവരുടെ താത് പര്യങ്ങളെ ചങ്ങലയ്ക്കിടരുത്. അങ്ങനെ മൂലയ്ക്കിരുത്തേണ്ട ആളല്ല സ്ത്രീ. എന്തുകൊണ്ടാണ് പലരും ഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത്? സംശയം കൊണ്ടാണോ? പരസ്പര വിശ്വാസമുണ്ടെങ്കിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും. -ജയസൂര്യ
Read Moreദുൽഖറിന്റെ സന്തോഷം എനിക്കില്ലെന്ന് പൃഥിരാജ്
അച്ഛൻ ഇല്ലാത്തിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്. എന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് എനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളത്. -പൃഥ്വിരാജ്
Read Moreസമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യൻ താരം ആര് ? ഫോബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പറയന്നത് ഇങ്ങനെ…
സമൂഹത്തിൽ സാമൂഹ്യമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ സംഭവവികാസങ്ങൾ അറിയാനും അഭിപ്രായം രേഖപ്പെടുത്താനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമെല്ലാം സോഷ്യൽമീഡിയ വഴി സാധിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരിൽ സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, എഴുത്തുകാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരാണ് ഉൾപ്പെടുന്നത്. നമുക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെ വിശേഷങ്ങൾ ഉടൻ തന്നെ അറിയാനും ഈ സമൂഹമാധ്യമങ്ങൾ എല്ലാവരേയും സഹായിക്കാറുണ്ട്. എല്ലാ താരങ്ങൾക്കും മില്യൺ കണക്കിന് ഫോളോവേഴ്സും എല്ലാ സോഷ്യൽമീഡിയകളിലുമുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലടക്കം നിരവധി ആരാധകർ രശ്മിക മന്ദാനയ്ക്കുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് നാഷണൽ ക്രഷായി രശ്മിക വളർന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കിയത്. ഇതു മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു.ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്…
Read Moreആ ഒരു ലക്ഷത്തിൽ ഞാനില്ല; ഗായത്രി ഓൺ എയർ! വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ
വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ജനങ്ങളും തനിക്കൊപ്പമാണെന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞത്. കാറിൽ ഇടിച്ച ശേഷം നിർത്തിയില്ലെന്ന തെറ്റു മാത്രമേ ചെയ്തൊള്ളുവെന്ന് ഗായത്രി പറഞ്ഞിരുന്നു.ഇതെല്ലാമാണ് ട്രോളന്മാരുലെ വിഷയം. യൂട്യൂബിലെ ലൈക്കുകളുടെ എണ്ണം കണ്ട് കേരളം കത്തിക്കാനിറങ്ങിയ ഇ-ബുൾജെറ്റുമായി ചേർത്തിണക്കിയാണ് ചില ട്രോളുകൾ. ആ ഒരു ലക്ഷത്തിൽ ഞാൻ പെടുന്നില്ല എന്നും പരിഹാസമുണ്ട്. ‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ…
Read Moreഞാൻ പെർഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല, എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ് ! ഗായത്രി സുരേഷ് പറയുന്നു…
കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടിയും മോഡലുമായ ഗായത്രി സുരേഷ്. പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പോലീസിനോട് പലകാര്യങ്ങളും തുറന്നുപറഞ്ഞില്ലെന്നും നടി പറയുന്നു. ‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി. ഒരു പയ്യൻ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവർ…
Read More17കാരന് സഹവിദ്യാര്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ! പ്രതി ഉന്നതന്റെ മകനെന്നു സൂചന; പയ്യനെ തൊടാതെ പോലീസ്…
തിരുവനന്തപുരത്ത് 17കാരന് സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്. പോക്സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്. വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു…
Read More