ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ! ന​ടി സ​ഹ​ക​രി​ച്ച​ത് അ​വ​സ​രം ല​ഭി​ക്കാ​ന്‍; തെ​ളി​വു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച് വി​ജ​യ്ബാ​ബു…

യു​വ​ന​ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു. പ​രാ​തി​ക്കാ​രി​യാ​യ ന​ടി അ​യ​ച്ച ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് ന​ട​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2018 മു​ത​ല്‍ പ​രാ​തി​ക്കാ​രി​യെ അ​റി​യാ​മെ​ന്നും ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മാ​ണ് ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ന്നും വി​ജ​യ് ബാ​ബു കോ​ട​തി​യെ അ​റി​യി​ച്ചു. സി​നി​മ​യി​ല്‍ അ​വ​സ​ര​ത്തി​ന് വേ​ണ്ടി ന​ടി നി​ര​ന്ത​രം ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പ​ല​ത​വ​ണ​യാ​യി പ​ണം ക​ടം വാ​ങ്ങി​യി​ട്ടു​ണ്ട്. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന തീ​യ​തി​ക്ക് ശേ​ഷ​വും ത​ന്റെ ഭാ​ര്യ​യു​മാ​യി ന​ടി സം​സാ​രി​ച്ച​തി​ന്റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഏ​പ്രി​ല്‍ 14ന് ​ന​ടി മ​റൈ​ന്‍​ഡ്രൈ​വി​ലെ ലി​ങ്ക് ഹൊ​റൈ​സ​ണ്‍ ഫ്‌​ളാ​റ്റി​ല്‍ വ​രി​ക​യും അ​വി​ടെ വെ​ച്ച് പു​തി​യ ചി​ത്ര​ത്തി​ലെ നാ​യി​ക​യോ​ട് ദേ​ഷ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച തെ​ളി​വു​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ തേ​ടി​യാ​ണ് യു​വ​ന​ടി താ​നു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വി​ജ​യ് ബാ​ബു​വി​ന്റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.…

Read More

17കാരന്‍ സഹവിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ! പ്രതി ഉന്നതന്റെ മകനെന്നു സൂചന; പയ്യനെ തൊടാതെ പോലീസ്…

തിരുവനന്തപുരത്ത് 17കാരന്‍ സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്. പോക്‌സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്. വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു…

Read More

വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറിനിന്നിട്ട് മഴ തോരുമ്പോള്‍ വന്നാല്‍ മതിയെന്ന് വാലറ്റിനോടു പറയൂ ! സൊമാറ്റോ കസ്റ്റമര്‍ കെയറും യുവതിയും തമ്മിലുള്ള ചാറ്റ് വൈറലാകുന്നു…

ഇപ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ കാലമാണ്. സൊമാറ്റോ,സ്വിഗ്ഗി,ഊബര്‍ ഈറ്റ്‌സ് തുടങ്ങിയ നിരവധി ഫുഡ് ആപ്പുകളാണ് ഭക്ഷണം വീടിന്റെ വാതില്‍ക്കല്‍ എത്തിക്കുന്നത്. നിരവധി ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്സിനെ പിന്നീട് ഓര്‍ക്കാറു പോലുമില്ല. അതിന്റെ ആവശ്യമില്ലെന്നതാണ് വസ്തുത. വെയിലിലും മഴയിലുമെല്ലാം അവര്‍ ഭക്ഷണവുമായി പറന്നെത്തും. എന്നാല്‍ ഇതിനിടയില്‍ മനസില്‍ തൊടുന്ന ഒരു ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പില്‍ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമര്‍ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ ഭക്ഷണം കൊണ്ടു…

Read More