കുണ്ടറ: കനത്ത മഴയിൽ മൺട്രോത്തുരുത്ത് കിഴക്കേകല്ലട പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിക്കുകയും വീടുകൾക്കുള്ളിൽ വെള്ളം നിറയുകയും ചെയ്തെങ്കിലും വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് പോകാൻ ദുരിതബാധിതർ തയാറാകുന്നില്ല. സാധാരണക്കാരുടെ വിലപ്പെട്ട സമ്പാദ്യമാണ് ഈ വളർത്ത് മൃഗങ്ങൾ. വീടുകളിലെ ന്ന പോലെ തൊഴുത്തുകളിലും വെള്ളം കയറിയതിനാൽ വളർത്തുമൃഗങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വളർത്തുമൃഗങ്ങളുടെ സംരക്ഷണച്ചു മതല ഏറ്റെടുത്ത് റിലീഫ് ക്യാമ്പിൽ പോകാതെ അവർക്കൊപ്പം ആറ്റു വരമ്പിന്റെയരികിലും ഉയർന്ന തിട്ടകളിലും മൂടിപ്പുതച്ചിരിപ്പുണ്ട് കന്നുകാലി കർഷകർ. കിഴക്കേകല്ലട താഴം വാർഡ് മെമ്പർ അമ്പിളിയുടെ നേതൃത്വത്തിൽ അവർക്കായി സുരക്ഷിതമായ ഇടം കണ്ടെത്തി ടാർപ്പായ കെട്ടിയും നനഞ്ഞ തറയിൽ ടാർപ്പായ വി രിച്ചും ഭക്ഷണം പാകപ്പെടുത്തി നൽകിവരുന്നുണ്ട്. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയുള്ള ഈ പ്രത്യേക റിലീഫ് ക്യാമ്പ് ജനശ്രദ്ധ ഏറെ ആകർഷിച്ചുവരുന്നു.രൂക്ഷമായ ഭക്ഷണ ദൗർലഭ്യം നേരിടുന്നത് വളർത്തുമൃഗങ്ങളാണ്. വളർത്തു പുല്ലും മറ്റും വെള്ളത്തിനടിയിലാ…
Read MoreDay: November 18, 2021
കാൽക്കുലേറ്റർ ഫോൾഡറിൽ ഗെയിമുകൾ ! പതിനാലുകാരൻ തൂങ്ങിമരിച്ച സംഭവം; ഫോൺ വിശദമായി പരിശോധിക്കും
തിരുവനന്തപുരം: മുടപുരത്ത് പതിനാലുകാരൻ തൂങ്ങിമരിച്ച സംഭവം ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന മാതാപിതാക്കളുടെ സംശയത്തെതുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദമായ പരിശോധനക്ക് ഇന്ന് സൈബർ സെല്ലിന് കൈമാറും. മുടപുരം കല്ലുവിളാകം വീട്ടിൽ ഷാനവാസ്- സജീന ദന്പതികളുടെ മകനും കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ സാബിത് മുഹമ്മദ് (14) ന്റെ മരണമാണ് ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന് മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചത്. ഈ മാസം എട്ടാം തീയതി വൈകുന്നേരമാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്. ഓണ്‍ലൈൻ ഗെയിം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന സംശയത്തെ തുടർന്ന് കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദ പരിശോധനയ്ക്കായി ഇന്ന് സൈബർസെല്ലിന് കൈമാറുമെന്ന് ചിറയിൻകീഴ് ഇൻസ്പെക്ടർ . ജി.ബി. മുകേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. നേരത്തെ ഫോണ്‍ പരിശോധിച്ചിരുന്നപ്പോൾ സംശയകരമായി ഒന്നും…
Read Moreവെള്ളത്തില്‍ മുങ്ങിയ ‘പാടാത്ത പൈങ്കിളി’ ! ഷൂട്ടിംഗ് ലൊക്കേഷനില്‍ വെള്ളപ്പൊക്കം;താരങ്ങളെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍…
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി. ബംഗാളി സൂപ്പര്‍ ഹിറ്റ് പരമ്പരയായ കേ അപോന്‍ കേ പൊറിന്റെ എന്ന സീരിയലിന്റെ റീമേക്കായാണ് പാടാത്ത പൈങ്കിളി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകര സ്വന്തമാക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. വലിയ ഒരു കുടുംബത്തില്‍ വേലക്കാരിയായി വരുന്ന നായികയുടെ കല്യാണം മുടങ്ങുന്നതും, തുടര്‍ന്ന് അതെ കുടുംബത്തിലെ മകന് അച്ഛന്റെ ആവശ്യ പ്രകാരം നായികയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയുടെ ഇതിവൃത്തം. മനീഷ മഹേഷ്, അങ്കിത വിനോദ്, സൗമ്യ ശ്രീകുമാര്‍, സച്ചിന് സജീ തുടങ്ങിയവരാണ് പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്.കണ്മണിയുടെയും ദേവയുടേയും പ്രണയ നിമിഷങ്ങള്‍ മലയാളി…
Read Moreഭാര്യയുടെ മുറിയിലെ സിസിടിവി പണിമുടക്കി; ചുറ്റികയ്ക്കു തലയ്ക്കടിച്ചു ഭർത്താവ്; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍…
പറവൂർ: കുടുംബവഴക്കിനിടെ ചുറ്റികകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ച സംഭവത്തിൽ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. പറയകാട് വേട്ടുംതറ രാജേഷി (42) നെതിരേ വടക്കേക്കര പോലീസാണു കേസെടുത്തത്. കഴിഞ്ഞ 11നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ സുമയെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം രാജേഷ് ഒളിവിൽ പോയി. ഇവർ തമ്മിൽ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലായിരുന്നു താമസം. രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവ ദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷൻ വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചതെന്നു പോലീസ് പറഞ്ഞു. രാജേഷ് ഇലക്ട്രീഷനാണ്. ഇവരുടെ മകനെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടിയെ മൂന്നു മാസത്തേക്കു അമ്മയുടെ സംരക്ഷണയിൽ വിട്ടതായി പോലീസ് പറഞ്ഞു.
Read Moreപുഴു നുളയ്ക്കുന്ന കടലക്കറി; കൊട്ടാരക്കരയിലെ ഹോട്ടലുകളുടെ പിന്നാമ്പുറക്കാഴ്ചകൾ ഞെട്ടിക്കുന്നത്
കൊട്ടാരക്കര: നക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവരിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായി. കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ബാർ ഹോട്ടലിലെ ദ്യശ്യങ്ങളും സംഭാഷണങ്ങളുമാണ് പ്രചരിക്കുന്നത്. ഹോട്ടലിലെത്തിയവർക്ക് വിളമ്പിയ കപ്പലണ്ടി ചേർത്തുണ്ടാക്കുന്ന മസാലയിൽ പുഴുക്കൾ പുളയുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ഇത് വാങ്ങിയവർ പുഴുക്കളെ പെറുക്കിയെടുക്കുന്നതും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയിലുണ്ട്. കൊട്ടാരക്കരയിലെ വലുതും ചെറുതുമായ ഹോട്ടലുകളുടെ അടുക്കളകളും പിന്നാമ്പുറങ്ങളുമെല്ലാം വൃത്തിഹീനവും അറപ്പുളവാക്കുന്നതുമാണ്. പഴകിയ ആഹാരസാധനങ്ങളും ദിവസങ്ങൾ കഴിഞ്ഞവ ചൂടാക്കി നൽകുന്നതും പതിവാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസ് കൊട്ടാരക്കരയിലുണ്ടെങ്കിലും ഒരു പരിശോധനകളും നടത്താറില്ല. ഇങ്ങനെ ഒരു ഓഫീസ് പ്രവർത്തിക്കുന്നതായി പോലും പൊതുജനങ്ങൾക്കറിയില്ല. ശബരിമല തീർഥാടന കാലത്തിനു മുന്നോടിയായി എല്ലാ വർഷവും ഭക്ഷണ ശാലകളിൽ റവന്യു- സിവിൽ സപ്ലൈസ് -ആരോഗ്യവകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്താറുള്ളതായിരുന്നു. ഇക്കുറി അതും നടന്നിട്ടില്ല.
Read Moreസൂപ്പര്‍ നായികയില്‍ നിന്ന് ഐറ്റം ഡാന്‍സറിലേക്ക് ! കരിയറിലെ ആദ്യ ഐറ്റം നമ്പറിന് സാമന്ത ചോദിച്ച പ്രതിഫലം ഒന്നരക്കോടി…
നടി സാമന്തയുടെ ഐറ്റം ഡാന്‍സ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അല്ലു അര്ജുന് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് കരിയറിലാദ്യമായി സാമന്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. മൈത്രി മൂവി മേക്കേഴ്സ് തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്പെഷ്യല്‍ ആണെന്നും അതിന് വളരെ സ്പെഷ്യല്‍ ആയ ഒരാള്‍ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മൈത്രി മൂവി മേക്കേഴ്സ് വ്യക്തമാക്കുന്നു. അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു…
Read Moreആറ്റങ്ങലിലെ പിങ്കല്ല, ചാലക്കൂടിയിലേത്..! തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി; കുഴികളടയ്ക്കാൻ മണ്‍വെട്ടിയെടുത്ത് പിങ്ക് പോലീസ് പി.എം. ഷൈല
ചാലക്കുടി: തകർന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയ പ്പോൾ റോഡിലെ കുഴികൾ അടയ്ക്കാൻ മണ്‍വെട്ടിയെടുത്ത് പിങ്ക് പോലീസ്. ദേശീയപാത പോട്ട ആശ്രമം ജംഗ്ഷനിലാണു പിങ്ക് പോലീസിലെ പി.എം. ഷൈല റോഡ് അറ്റകുറ്റപ്പണിക്കായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം പിങ്ക് പോലീസിന്റെ വാഹനം കുഴിയിൽച്ചാടി അപകടം സംഭവിച്ചിരുന്നു. ഷൈലയും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും ഇതുവഴി വന്നപ്പോൾ പഴയ അവസ്ഥയിൽ ഒരു മാറ്റവും ഇല്ല. എന്നു മാത്രമല്ല, പഴയതിലും ശോചനീയം. പിന്നെ ഒന്നും ആലോചിച്ചില്ല. ഷൈല റോഡിന് സമീപമുള്ള ഒരു വീട്ടിൽ നിന്നും മണ്‍വെട്ടിയും കുട്ടയും സംഘടിപ്പിച്ചു. ഒറ്റയ്ക്ക് കുഴികളിൽ മണ്ണിട്ടു തുടങ്ങി. ഇതുകണ്ട് ഓട്ടോറിക്ഷക്കാരും ഒപ്പം കൂടി. ഇതോടെ കുഴികൾ നികന്നു. താത്കാലിക ആശ്വാസമായി. കഴിഞ്ഞ ഏതാനും നാളുകളായി റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിട്ട്. എന്നാൽ അധികൃതർ ഇതു കണ്ടില്ലെന്നു നടിച്ചിരിക്കയാണ്. ഷൈലയുടെ പ്രവൃത്തി…
Read Moreകള്ളി എന്ന് വിളിച്ച് അപമാനിച്ചു, കൗൺസിൽ ആവശ്യമായി വന്നു… 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം.! പിങ്ക് പോലീസ് അപമാനിച്ച സംഭവം; നീതി തേടി പെൺകുട്ടി ഹൈക്കോടതിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരിയായ പെണ്‍കുട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്. ജയചന്ദ്രനെയും മകളെയും സിവിൽ പോലീസ് ഓഫീസർ രജിതയാണ് പരസ്യവിചാരണ നടത്തിയത്. തങ്ങളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുട്ടി ഹർജിയിൽ പറയുന്നു. സംഭവത്തിൽ തനിക്ക് മാനസിക സമ്മർദം ഉണ്ടായി. തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തനിക്ക് കൗൺസിൽ ഉൾപ്പെടെ ആവശ്യമായി വന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെന്നും ഹർജിലുണ്ട്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും. ആറ്റിങ്ങലിൽ ഐഎസ്ആർഒയിലേക്കുള്ള യന്ത്രസാമഗ്രികൾ കൊണ്ടു വരുന്നതു കാണാനെത്തിയ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയും മൊബൈൽ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് സിവിൽ പോലീസ്…
Read Moreആളറിയാതെ ആളിയാർ തുറന്നു; പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്; അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി
പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നതിനെ തുടർന്ന് പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയെങ്കിലും ജലവിഭവവകുപ്പ് ജനങ്ങളെ അറിയിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും. ഡാം തുറക്കുന്നതു സംബന്ധിച്ച് തമിഴ്നാട് ജലവിഭവവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകേണ്ടതെന്നായിരുന്നു ജലവിഭവവകുപ്പിന്റെ വാദം. ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്.
Read Moreവാക്സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…
കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്സിന് മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്സിന് എടുക്കാതെ മാറിനില്ക്കുന്നവര് മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്സിന് എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…
Read More