തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന് നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Read MoreDay: January 8, 2022
പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നു; പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാര്‍ഥികള്‍
ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾക്കും ജാതി അധിഷ്ഠിത അക്രമങ്ങൾക്കുമെതിരേ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നതായി കത്തിൽ പറയുന്നു. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളും ഒരു കൂട്ടം അധ്യാപകരുമാണ് കത്തെഴുതിയത്. ഹരിദ്വാറില്‍ ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദു സന്യാസികള്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ കർശന നിലപാടെടുക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 183 പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
Read Moreകോവിഡ് വന്നവരില്‍ ഒമിക്രോണ്‍ ബാധയ്ക്കുള്ള സാധ്യത അഞ്ചിരട്ടി ! പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നുമുതല്‍ അഞ്ചു മടങ്ങുവരെ അധികമാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമൈക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജിണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി ക്ലൂഗെ അറിയിച്ചു. അതിനാല്‍ കോവിഡ് ഒരു തവണ വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്സിനെടുത്തവര്‍ക്കും ഒമൈക്രോണ്‍ ബാധിക്കാം. അതിനാല്‍ വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് സ്വീകരിച്ച് സുരക്ഷിതമാകാന്‍ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന്…
Read Moreടിപിആർ 10 ആയാൽ ഒമിക്രോൺ വ്യാപനമെന്ന് വിദഗ്ധർ; ആയിരം കടന്ന് തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന കോവിഡ് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഒമിക്രോൺ തരംഗമായി കണക്കാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ടിപിആര്‍ 8.2 ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന കോവിഡ് രോഗികളുടെ ആയിരം കടന്നു. ഇന്നലെ 5296 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് ഡിസംബർ എട്ടിനായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു. ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി. വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണം. അതേസമയം പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ…
Read Moreനായയെ ലൈംഗികമായി പീഡിപ്പിച്ച് 60കാരന് ! അമ്മായിയപ്പന്റെ ലീലാവിലാസം കാമറയില്‍ പകര്‍ത്തി മരുമകള്‍; വീഡിയോ ഇന്റര്‍നെറ്റില്‍…
ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങള്‍ എത്രയോ ഭേദമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിവസേന പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. നായയെ 60കാരന് ലൈംഗികമായി പീഡിപ്പിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വയോധികന്റെ ലീലാവിലാസങ്ങള്‍ മരുമകള്‍ കൈയ്യോടെ പിടികൂടുകയും രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൃദ്ധന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മരുമകള്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി വീഡിയോ പകര്‍ത്തുന്നതിനിടെ ഇതുകണ്ട വൃദ്ധന് യുവതിയോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത യുവതി ടെയിസ് പീപ്പിള്‍ ഫോര്‍ അനിമല്‍(PFA) എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തി നായയുടെ അവസ്ഥ…
Read Moreപെൻഷൻ കാരുടെകേസ് കോടതിയിൽ നടക്കുന്നു; കെഎസ്ആർടിസി ഓഫീസുകൾക്ക് ഇന്നും നാളെയും അവധിയില്ല
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും കെ എസ് ആർ ടി സി യുടെ എല്ലാ യൂണിറ്റ് ഓഫീസുകളും പ്രവർത്തിക്കും. എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്കുമാർ, അറ്റൻഡർമാർ, കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ , സൂപ്രണ്ടുമാർ തുടങ്ങിയവർ ഓഫീസുകളിൽ ഉണ്ടായിരിക്കണെമെന്നാണ് ഉത്തരവ്. പ്രൊവിഷണൽ കാലയളവ് കൂടി സർവീസ് കാലമായി പരിഗണിക്കണമെന്ന പെൻഷൻ കാരുടെകേസ് കോടതിയിൽ നടന്നു വരികയാണ്. ഇതിന്റെ ആവശ്യത്തിനായി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ബാധ്യതകൾ കണക്കാക്കുന്ന ജോലി ചീഫ് ഓഫീസിൽ നടന്നു വരികയാണ്. യൂണിറ്റ് ഓഫീസുകളിൽ നിന്നും ഇതിനാവശ്യമായ വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം . അതിന് കാലതാമസമുണ്ടാകാതിരിക്കാനാണ് ഈരണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പ്രവൃത്തി ദിവസങ്ങളാക്കിയത്. ഡെപ്യൂട്ടി ചീഫ് ലോ ഓഫീസറെ സസ്പെൻഡ് ചെയ്തു ചാത്തന്നൂർ: കെ എസ് ആർടിസി യുടെ നിയമവിഭാഗം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഡെപ്യൂട്ടി ചീഫ് ലോ ഓഫീസർ പി.എൻ. ഹേനെയെ സസ്പെന്‍ഡ്…
Read Moreജാതകപ്രകാരം പൂജാരിക്ക് പേര് ദോഷം..!ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ക്ഷേത്ര പൂജാരി അറസ്റ്റിൽ
കുമരകം: പോക്സോ കേസിൽ അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ കുമരകം പോലീസ് കോടതിയിൽ ഹാജരാക്കി. ചേർത്തല പട്ടണക്കാട് മോനാശേരി ഷിനീഷ് (33)നെയാണ് കുമരകം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇപ്പോൾ അറസ്റ്റിലായ കേസിനു പുറമേ സമാന രീതിയിൽ മറ്റു സംഭവങ്ങളും ഇയാൾക്കെതിരെയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജാതകം നോക്കിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഷിനീഷ് റിമാൻഡിലായത്. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പുജാരിയായ ഇയാൾ ഇപ്പോൾ ചെങ്ങളം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. രക്ഷകർത്താവിനൊപ്പം ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭസ്മം പുരട്ടാനെന്ന ഭാവേന കുട്ടിയുടെ ശരീര ഭാഗങ്ങളിലാകെ കയറിപിടിക്കുകയായിരുന്നു. വിവരം കുട്ടിയറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു കുമരകം പോലീസിന്റെ നടപടി.
Read Moreഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ നാരായണനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി; കാരണം ഇതാണ്
കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് നാരായണനെ(45) റിമാന്‍ഡ് ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി നാരായണനെ കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. ചികിത്സയിലുള്ള പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ആത്മഹത്യ പ്രവണതയുള്ളതിനാല്‍ നാരായണനെ ചികിത്സയ്ക്കായി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ചികിത്സയ്ക്കു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നിയമനടപടിയിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഭാര്യ ജോയാമോള്‍(33), മക്കളായ ലക്ഷ്മീകാന്ത്(8), അശ്വന്ത്(4) എന്നിവരെ നാരായണന് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇയാള്‍ സ്വയം കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
Read Moreനടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാന്‍ അപേക്ഷ നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടിയതായാണ് അറിയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അമ്മയ്ക്ക് കൈമാറിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായ കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. 2018 മേയ് ഏഴിന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് നല്‍കിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നു ശോഭന കഴിഞ്ഞദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് സുനി ഏല്‍പ്പിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും നടന്…
Read Moreതീവ്രത കുറഞ്ഞതായി കാണുന്നത് മണ്ടത്തരം ! ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്…
ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണുന്നത് അബദ്ധമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും. ആദ്യഘട്ട വാക്സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം. ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ അവസാനമല്ല ബൂസ്റ്റര്‍ഡോസ്. വാക്സീനുകള്‍ എല്ലായിടത്തും എത്താത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറി. വിവിധ രാജ്യങ്ങള്‍ വാക്സിന് പങ്കുവയ്ക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു വരേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള…
Read More