ചെ​റു​താ​യൊ​ന്ന് പ​ച്ച​പി​ടി​ച്ചു​വ​രു​മ്പോ​ഴേ​ക്കും കേ​സു​ക​ളും നൂ​ലാ​മാ​ല​ക​ളും..! പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മ​ന​സുമ​ടു​ക്കു​ന്ന​വ​ര​റി​യ​ണം സ​തി​യു​ടെ വി​ജ​യ​ഗാ​ഥ

ഡാ​ജി ഓ​ട​യ്ക്ക​ല്‍ ഭീ​മ​ന​ടി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍​ക്കി​ട​യി​ല്‍ മി​ല്ലി​ലും ചാ​യ​ക്ക​ട​യി​ലു​മൊ​ക്കെ സ​ഹാ​യി​യാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ഒ​രു വീ​ട്ട​മ്മ. പി​ന്നെ സ്വ​ന്ത​മാ​യി പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും മ​റ്റും കാ​ല്‍​ന​ട​യാ​യി എ​ത്തി​ച്ചു​ന​ല്കി. പി​ന്നീ​ട് ഭീ​മ​ന​ടി ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ സ്വ​ന്ത​മാ​യി ചെ​റി​യൊ​രു ചാ​യ​ക്ക​ട തു​ട​ങ്ങി. ചെ​റു​താ​യൊ​ന്ന് പ​ച്ച​പി​ടി​ച്ചു​വ​രു​മ്പോ​ഴേ​ക്കും കേ​സു​ക​ളും നൂ​ലാ​മാ​ല​ക​ളും മൂ​ലം കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. കൂ​ടി​യ വാ​ട​ക​യ്ക്ക് പു​തി​യൊ​രു മു​റി എ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ണ്ടും പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. അ​ന്നു​മു​ത​ല്‍ അ​തി​രാ​വി​ലെ മൂ​ന്നു​മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി ഭീ​മ​ന​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചാ​യ​ക്ക​ട​ക​ളി​ല്‍ എ​ത്തി​ച്ചു​തു​ട​ങ്ങി​യ സ​തി എ​ന്ന വീ​ട്ട​മ്മ ഇ​പ്പോ​ള്‍ പ​ല​ഹാ​ര​ങ്ങ​ളു​മാ​യി പോ​കു​ന്ന​ത് സ്വ​ന്തം കാ​റി​ലാ​ണ്. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് പ​ക​രം വ​യ്ക്കാ​ന്‍ വേ​റൊ​ന്നു​മി​ല്ലെ​ന്ന് തെ​ളി​യി​ച്ച സ​തി​യു​ടെ ജീ​വി​തം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മ​ന​സു​മ​ടു​ത്ത് എ​ല്ലാം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​ര്‍​ക്ക് വ​ലി​യൊ​രു ഗു​ണ​പാ​ഠ​മാ​ണ്. കാ​ല്‍​ന​ട​യാ​യും ബ​സി​ലും പ​ല​ഹാ​ര​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ്ഥ​ല​ത്തി​ന്‍റെ​യും സ​മ​യ​ത്തി​ന്‍റെ​യും കു​റ​വ്…

Read More

ഗോതമ്പ് കഴിച്ചാൽ ഷുഗർ കുറയുമോ? ഈ വ്യായാമം ചെയ്താൽ ഷുഗറിനെ വരുതിയിലാക്കാം

ഗൗ​ര​വ​തരമാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ഉൗ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ഈ ലക്ഷണങ്ങൾ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കുന്നതും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. പ്രമേഹം അവഗണിച്ചാൽആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം…

Read More

ഇബ്രാഹിം ബാദുഷ ത​ന്നേ​യും കു​ട്ടി​യേ​യും മർദിക്കുമായിരുന്നു… പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ..! ഒടുവില്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് നവജാത ശിശുവിനെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ പി​ടി​യി​ലാ​യ നീ​തു​വി​ന്‍റെ കാ​മു​ക​ൻ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യും അ​റ​സ്റ്റി​ൽ. വ​ഞ്ച​ന, ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നീ​തു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​മു​കി​യാ​യ നീ​തു രാ​ജി​നേ​യും അ​വ​രു​ടെ എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യേ​യും ഇ​ബ്രാ​ഹിം മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നീ​തു​വി​ൽ​നി​ന്ന് ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നീ​തു അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് മ​ർ​ദ​ന വി​വ​ര​ങ്ങ​ളും വ​ഞ്ച​നാ കു​റ്റ​വും പു​റ​ത്തു​വ​ന്ന​ത്. അ​തേ സ​മ​യം മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്‍റെ കാ​മു​ക​നാ​യ ഇ​ബ്ര​ഹാ​മി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ് നീ​തു കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ത്. കു​ഞ്ഞ് ഇ​ബ്രാ​ഹി​മി​ന്‍റേതാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​രു​തി​യി​ലാ​ക്കാ​നാ​യി​രു​ന്നു നീ​തു​വി​ന്‍റെ ശ്ര​മം. പ​ല​പ്പോ​ഴാ​യി ഇ​ബ്രാ​ഹിം ത​ന്‍റെ പ​ക്ക​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും…

Read More

സുരക്ഷാ ജീവനക്കാരി മാറിയിരുന്നു, അല്ലായിരുന്നെങ്കിൽ…! നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒ​രു സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി​യ്ക്ക് കിട്ടി മുട്ടന്‍പണി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊണ്ടു പോ​യ കേ​സി​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ വീ​ഴ്ച സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഒ​രു സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ർ. ര​തീ​ഷ് കു​മാ​റാ​ണ് ജീ​വ​ന​ക്കാ​രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. സി​സിടി​വി ദൃ​ശ്യ​ത്തി​ൽ ഡ്യൂ​ട്ടി സ​മ​യ​ത്ത് സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി മാ​റി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. ഇ​താ​ണ് ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റിന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ര​തീ​ഷ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സു​ജാ​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​വൂ​വെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​ർ, ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ​യു​ള്ള പോ​ലീ​സ്…

Read More

മെട്രോ ചിരിക്കും, സൂര്യനെ നോക്കി..! മെട്രോയ്ക്ക് ആ​വ​ശ്യ​മു​ള്ള വൈ​ദ്യ​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്ക് എത്തിക്കുമെന്ന് എംഡി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കൂ​ടു​ത​ല്‍ സൗ​രോ​ര്‍​ജം പ​ക​രു​ന്ന​തി​നാ​യി പു​തി​യ പവർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ മൊ​ത്തം വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 42 ശ​ത​മാ​ന​വും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​യി കെ​എം​ആ​ര്‍​എ​ല്‍ മാ​റി. ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ പ​ര​മാ​വ​ധി​യും കൊ​ച്ചി മെ​ട്രോ​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ ഉ​റ​വി​ട​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും കെ​എം​ആ​ര്‍​എ​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽമു​ട്ടം യാ​ര്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണ് 824.1 കെ​ഡ​ബ്ലു​പി (​കി​ലോ വാ​ട്ട് പീ​ക്ക്) ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്കു ക​മ്പ​നി​യെ മാ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റം​സ് ഡി.​കെ. സി​ന്‍​ഹ, ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ന്‍,…

Read More

ഞ​ങ്ങ​ളെ കൊ​ല​യാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു, പ​ഞ്ചാ​ബ് ജ​ന​ത ദേ​ശീ​യ​വാ​ദി​ക​ളാ​ണ്! ച​ന്നി ഭ​യ​പ്പെ​ടു​ന്നു, ‘രാ​ഷ്ട്രപ​തി ഭ​ര​ണം’

നിയാസ് മുസ്തഫ പ​ഞ്ചാ​ബി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി. ഇ​ന്ന​ലെ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ഈ ​ആ​ശ​ങ്ക​യി​ലേ​ക്കാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ​ഞ്ചാ​ബി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഡാ​ലോ​ച​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​താ​യി ച​ന്നി ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ ഇ​രു​പ​ത് മി​നി​ട്ടോ​ളം ഫ്ലൈ ​ഒാ​വ​റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​തി​നോ​ട​കം കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സും ത​മ്മി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്പോ​ഴാ​ണ് ച​ന്നി ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​നെ​യും ഇ​വി​ടു​ത്തെ സ​ർ​ക്കാ​രി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഡാ​ലോ​ച​ന കേ​ന്ദ്രം ന​ട​ത്തു​ന്നു. സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കാ​നും രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​മു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു-​ച​ന്നി ആ​രോ​പി​ക്കു​ന്നു. ഞങ്ങൾ ദേശീയവാദികൾ ഞ​ങ്ങ​ളെ കൊ​ല​യാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. പ​ഞ്ചാ​ബ് ജ​ന​ത ദേ​ശീ​യ​വാ​ദി​ക​ളാ​ണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​ത് പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. അ​തി​നാ​ൽ പ​ഞ്ചാ​ബി​ക​ളി​ൽ ഇ​ത്ത​രം പ്ര​വർത്തി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത് തെ​റ്റാ​ണ്.…

Read More

ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും കാ​മു​ക​ൻ ത​ന്നെ ഉ​പേ​ക്ഷിച്ചു പോ​കു​മോ എ​ന്ന ഭ​യം! നീതുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ അറിഞ്ഞാല്‍ സിനിമാക്കഥ മാറിനിൽക്കും

കോ​ട്ട​യം: ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും കാ​മു​ക​ൻ ത​ന്നെ ഉ​പേ​ക്ഷിച്ചു പോ​കു​മോ എ​ന്ന ഭ​യ​മാ​ണ് നീ​തു ഗ​ർ​ഭി​ണി​യാ​ണെ​ന്ന ക​ഥ​യു​ണ്ടാ​ക്കി​യ​തും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും കാ​ര​ണം. പ​ല​പ്പോ​ഴാ​യി സ്വ​ർ​ണ​വും 30 ല​ക്ഷം രൂ​പ​യു​മാ​ണ് കാമുകൻ ഇ​ബ്രാ​ഹിമി​നു ന​ൽ​കി​യതെ​ന്നാ​ണ് നീ​തു പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. നീ​തു വി​വാ​ഹി​ത​യും എ​ട്ടു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. ഭ​ർ​ത്താ​വ് തി​രു​വ​ല്ല കൂ​റ്റൂ​ർ സ്വ​ദേ​ശി സു​ധീ​ഷ് തു​ർ​ക്കി​യി​ലെ എ​ണ്ണ​ക്ക​ന്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ക​ള​മ​ശേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബം. സു​ധീ​ഷ് എ​ല്ലാ മാ​സ​വും വീ​ട്ടി​ലെ​ത്താ​റു​മു​ണ്ട്. ഇ​തി​നി​ട​യി​ൽ ടി​ക് ടോ​ക് വഴി​യാ​ണ് ഇ​ബ്രാ​ഹിം ബാ​ദു​ഷ എ​ന്ന 28 കാ​ര​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പ്ര​ണ​യ​ത്തി​നു വ​ഴി​മാ​റി. പി​ന്നീ​ട് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യി നീ​തു. ഇ​തി​നി​ടെ നീ​തു ഗ​ർ​ഭി​ണി​യാ​യി. കാ​മു​ക​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഗ​ർ​ഭം അ​ല​സി​പ്പി​ച്ചു. പി​ന്നീ​ട് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​മാ​യി ചേ​ർ​ന്ന് മ​റ്റൊ​രു സ്ഥാ​പ​നം…

Read More

പാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാ​ല​ക്കാ​ട്ട് യു​വ​തി​യെ ക​ഴു​ത്ത​റത്തു കൊ​ന്നു; ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റത്ത നി​ല​യി​ൽ വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി. 40 വ​യ​സു തോ​ന്നി​ക്കു​ന്ന ത​മി​ഴ് സ്ത്രീ​യെ​യാ​ണ് പെ​രു​വെ​ന്പ് മ​ന്ദ​ത്തു​കാ​വ് ചോ​റ​ക്കോ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് മ​ദ്യ​ക്കു​പ്പി​യും വെ​ട്ടു​ക​ത്തി​യും കി​ട​പ്പു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​പ​രി​സ​ര​ത്ത് കു​ടി​ലു​ക​ൾ കെ​ട്ടി താ​മ​സി​ക്കു​ന്ന ത​മി​ഴ് സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ്ത്രീ​യെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ‌ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സം​ഘ​ത്തി​ലെ സ്ത്രീ​ക​ൾ ജോ​ലി​ക​ൾ​ക്കാ​യി പോ​കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് സ്ത്രീ​യെ​യും ഒ​രു പു​രു​ഷ​നെ​യും ബൈ​ക്കി​ൽ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ 63കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും മ​ക​നും പി​ടി​യി​ൽ. ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ട​ത്തി​നു സ​മീ​പം അ​ന്പാ​ട്ടു​പ​റ​ന്പ് ബാ​പ്പു​ട്ടി​യാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ, മ​ക​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ…

Read More

ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു..! മൂന്നാറിലെ യുവതിയുടെ ത്തില്‍ പോലീസുകാരന് സസ്പെൻഷൻ

മൂന്നാർ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തില്‍ ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഷീബയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Read More

പാഞ്ഞെത്തിയ നായ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു ! നായയുടെ ഉടമ അറസ്റ്റില്‍; വീഡിയോ വൈറല്‍…

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തു നായയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം. നായയെ കണ്ട് ഭയന്ന പെണ്‍കുട്ടി പാര്‍ക്കിലേക്ക് ഓടി കയറുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലൂടെ കാണാം. ഇതു കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Read More