ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രം ജനുവരി 14 നു തിയറ്റർ റിലീസിന് ഒരുങ്ങുന്നു. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- അജീഷ് ആനന്ദ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്. ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്ട്ടിന് ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസോസിയേറ്റ് മനീഷ് ഭാര്ഗവന്, പ്രവീണ്‍ വിജയ്. അസോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്,…
Read MoreDay: January 11, 2022
ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിന് ലൈക്കടിച്ച് സിനിമാ താരങ്ങൾ; കുറിപ്പിന് സൂപ്പർസ്റ്റാറുകൾ നൽകിയ കമന്റ് കണ്ടോ!
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇരുവരും പിന്തുണ അറിയിച്ചത്. നടിയുടെ കുറിപ്പിനടിയില്‍ ബഹുമാനം എന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍ നിനക്കൊപ്പം എന്നായിരുന്നു മമ്മൂട്ടിയുടെ രേഖപ്പെടുത്തല്‍. നടിക്കു പിന്തുണയുമായി പ്രമുഖ യുവതാരങ്ങളെല്ലാം രംഗത്തുവന്നിട്ടും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നും മിണ്ടാതിരുന്നത് സിനിമാരംഗത്തുനിന്ന് ഉള്‍പ്പെടെ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആശിഖ് അബു, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരുന്നു. തനിക്കു സംഭവിച്ച അതിക്രമത്തിനുശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെടുകയാണെന്നും നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും താന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പിട്ടിരുന്നു. മൂന്നു ലക്ഷത്തോളം പേരാണ് ഈ കുറിപ്പിന് ലൈക്കടിച്ചും പിന്തുണ…
Read Moreപുതുപ്പരിയാരത്തെ ദമ്പതികളുടെ കൊലപാതകം; ഇളയ മകൻ സനലിനെ കുടുക്കിയത് മൂത്ത സഹോദരന്റെ തന്ത്രപരമായ ആ ഫോൺ വിളി
പാലക്കാട്: പുതുപ്പരിയാരത്ത് ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മകനെ പോലീസ് പിടികൂടി. ഓട്ടൂർക്കാവ് പ്രതീക്ഷാനഗർ മയൂരത്തിൽ ചന്ദ്രൻ (68), ഭാര്യ ദൈവാന (54) എന്നിവരെ കൊലപ്പെടുത്തിയെന്നു കരുതുന്ന മകൻ സനലാണ് പിടിയിലായത്. സംഭവത്തിനുശേഷം മൈസൂരിലേക്കു മുങ്ങിയ ഇയാളെ സഹോദരനെക്കൊണ്ടു വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. തലേന്നു രാത്രി ഒന്പതുവരെ വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ഇയാളുടെ സഹോദരൻ സുനിൽ വിളിച്ചപ്പോൾ ഫോണിൽ കിട്ടി. വീട്ടിൽ കള്ളന്മാർ കയറി കൊലപാതകം നടത്തിയെന്നും ചടങ്ങുകൾ നടത്താൻ എത്തണമെന്നും പറഞ്ഞതോടെ തനിക്കുനേരെ സംശയമില്ലെന്ന ഉറപ്പിലാണ് സനൽ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നു രാവിലെ ഏഴരയോടെ ഓട്ടോയിലാണ് ഇയാൾ വീടിന്നു സമീപം എത്തിയത്. അയൽക്കാരോട് സഹോദരനെ തിരക്കിയപ്പോൾ സമീപത്തെ മറ്റൊരു വീട്ടിലുണ്ടെന്ന് അറിയിച്ചു. ശേഷം ഇയാൾ…
Read Moreദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിൽ; വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ഹര്‍ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്, സഹോദരനായ അനൂപ് എന്ന പി. ശിവകുമാര്‍, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണസംഘം ഉണ്ടാക്കിയ കള്ളക്കഥയാണ് കേസെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം ഡിസംബര്‍ 29 നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്.…
Read Moreപിറന്നാളിന് അമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മകന് ! മനസ്സു നിറഞ്ഞ് അമ്മ;വീഡിയോ വൈറല്‍…
പിറന്നാളിന് തന്റെ പങ്കാളിയ്ക്കും മക്കള്‍ക്കും സര്‍പ്രൈസ് നല്കാന് ഒട്ടുമിക്കവരും ശ്രമിക്കാറുണ്ട്. എന്നാല്‍ സ്വന്തം അമ്മയ്ക്ക് പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കിയാണ് ഒരു മകന് ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പുതുപുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ആയിരുന്നു മകന് അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഒരു കവര്‍ അമ്മയ്ക്ക് നല്‍കുന്നതോടെ വീഡിയോ ആരംഭിക്കുന്നു. കവര്‍ തുറന്ന് നോക്കിയ അമ്മ അതിനുള്ളില്‍ മറ്റൊരു ചെറിയ കവര്‍ കണ്ടെത്തി. ആ കവര്‍ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താല്‍ മകനെ കെട്ടിപ്പിടിക്കാന്‍ വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫോണ്‍ അടങ്ങിയ കവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ കസേരയില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കവറിനുള്ളിലെ ഫോണിന് 8,800 രൂപയാണ് വില. എന്നാല്‍, അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാന്‍ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ…
Read Moreപങ്കാളികളെ പരസ്പരം കൈമാറൽ അന്വേഷണം വമ്പൻമാരിലേക്ക് ? കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികളാണ് കൂട്ടായ്മ തുടങ്ങിയത്; പുറത്ത് വരുന്നത് ഞെട്ടിക്കുന്നവിവരങ്ങൾ
കറുകച്ചാൽ: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ അന്വേഷണം വന്പന്മാരിലേക്കും നീളുമോ? സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്തിൽ സമൂഹ മാധ്യമ കൂട്ടായ്മിലെത്തിയവർ പണം വാങ്ങിയാണ് പലരും ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ടിരുന്നത്. വ്യവസായികൾ, ഡോക്ടർമാർ, അഭിഭാഷകർ, സെലിബ്രിറ്റികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ഐടി പ്രൊഫഷണലുകൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുമുള്ള അംഗങ്ങൾ ഗ്രൂപ്പുകളിൽ സജീവമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ചിലരായിരുന്നു സംഘത്തിന്റെ ഏകോപനം നിർവഹിച്ചിരുന്നത്. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ പോലീസിന്റെ അന്വേഷണം വന്പന്മാരിലേക്കും നീളാം. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ നിന്നും അഞ്ചുപേരും എറണാകുളത്തു നിന്നും മറ്റൊരാളും ഇതുവരെ പിടിയിലായിക്കഴിഞ്ഞു. ഇനി മൂന്നു പേരാണ് പിടിയിലാകാനുള്ളത്. ഇവരിൽ ഒരാൾ സൗദ്യ അറേബ്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഭർത്താവടക്കം ഒന്‍പത് പേരാണ് യുവതിയെ ലൈംഗികമായും പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചത്. വിവരങ്ങളറിഞ്ഞ സഹോദരൻ…
Read Moreയുവതിയുടെ ഭര്‍ത്താവ് ‘കപ്പിള്‍ സ്വാപ്പിംഗിന്റെ ആശാന്’ ! നിരവധി ഗ്രൂപ്പുകളില്‍ അംഗം; ഗ്രൂപ്പുകളുടെ അഡ്മിന്മാര് നിരീക്ഷണത്തില്‍…
പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതി നല്കിയ യുവതിയുടെ ഭര്‍ത്താവായ ഇയാള്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാംപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ‘കോട്ടയം സ്വിംഗേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ സജീവമാണ്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും സംഘാംഗങ്ങള്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ ‘ലെഫ്റ്റ്’ ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തിന് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ്…
Read Moreഅകലം പാലിച്ചുള്ള കളിയാണല്ലോ തിരുവാതിരകളി; 500 പേരുടെ മെഗാതിരുവാതിരയുമായി സിപിഎം ;കോവിഡ് വിലക്കുകൾ ബാധിക്കാതെ സിപിഎം ജില്ലാ സമ്മേളനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം സമ്മേളനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 500ൽ അധികം സ്ത്രീകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന് നടത്താനാണ് പാർട്ടിയുടെ തീരുമാനം. രാഷ്ട്രീയ പൊതുപരിപാടികൾക്കു നിലവിൽ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നുമാണ് സംഘാടകർ പറയുന്നത്. 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇന്ന് വൈകുന്നേരം നാലിനു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് സംഘാടകർ.കോവിഡ്, ഒമിക്രോൺ വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും…
Read Moreവായ്പ അനുവദിക്കാഞ്ഞതില്‍ കലിപൂണ്ട് ബാങ്കിന് തീയിട്ടു ! പ്രതി പിടിയില്‍…
കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്നിക്കിരയാക്കി പ്രതിഷേധിച്ചയാള്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
Read Moreപ്ലാസ്റ്റിക്മുക്ത ഭാരതപ്പുഴ… സ്വപ്നം കണ്ട് വെറുതേയിരുന്നില്ല, സ്വപ്ന സാക്ഷാത്കാരത്തിനായി പ്രയത്നിച്ച് സാനിക്കും കുടുംബവും
മംഗലം ശങ്കരൻകുട്ടിഷൊർണൂർ : പ്ലാസ്റ്റിക് മുക്ത ഭാരതപ്പുഴ….. ഇതാണ് പരുത്തിപ്ര മണ്ണാത്തിന്മാരിൽ സാനിക്കിന്റെയും കുടുംബത്തിന്റെയും വലിയ സ്വപ്നം.സ്വപ്നം കണ്ട് വീട്ടിലിരുന്നാൽ കാര്യം നടക്കില്ലന്ന് തിരിച്ചറിഞ്ഞ സാനിക്ക് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യജ്ഞത്തിലാണ്. ബോധവത്ക്കരണവും പ്രവത്തനങ്ങളും സ്വന്തം നിലക്ക് തന്നെ തുടങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു.ഭാരതപ്പുഴയിലേക്കു ചാക്കുകളുമായി നീങ്ങിയ സാനിക്കിന്റെ ഭാര്യയും കുട്ടികളും വാരിക്കൂട്ടിയത് ആറുചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. മദ്യ കുപ്പികളും കവറുകളും ചില്ലു കുപ്പികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. താനും കുടുംബവും തുടങ്ങി വച്ച പോരാട്ടം തുടക്കം മാത്രമാണന്ന് അദ്ദേഹം പറയുന്നു. പുണ്യവാഹിനിയേ അശുദ്ധമാക്കുന്ന മുഴുവൻ മാലിന്യങ്ങളും തങ്ങളാൻ കഴിയും വിധം ശേഖരിച്ച് സംസ്ക്കരിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഭാരതപ്പുഴയേ മലീമസമാക്കുന്നതിൽ മദ്യപൻമാർക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഇദ്ദേഹം പറയുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഒരു പ്രദേശത്തെ മാലിന്യങ്ങൾ മുഴുവൻ പുഴയിൽ നിന്ന് ശേഖരിക്കാൻ ഇവർക്കായത്. ഭാരതപ്പുഴയോരത്തോട് ചേർന്ന് കിടന്നിരുന്ന പ്ലാസ്റ്റിക്…
Read More