ചെന്നൈ: മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ മധുരപ്പാക്കത്താണ് സംഭവം. 16, ഒന്‍പത് വയസുള്ള കുട്ടികളെയാണ് പിതാവ് കൊന്നത്. പിതാവ് ഗോവിന്ദരാജിനെ പോലീസ് അറസ്റ്റ് ചെയ്തതു. ഇയാള്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഗോവിന്ദരാജിന്റെ മര്‍ദനത്തില്‍ മനംനൊന്ത് മറ്റൊരു മകള്‍ ജീവനൊടുക്കിയിരുന്നു. മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട മക്കളെ ഇയാള്‍ അടിച്ച് വീഴ്ത്തിയതിന് ശേഷം മുറിയിലിട്ട് പൂട്ടി. പിന്നീടും ഇയാള്‍ മദ്യപാനം തുടര്‍ന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മറ്റൊരു കുട്ടിയാണ് സംഭവം കണ്ടത്. കുട്ടി വിവരമറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജിനെ നാട്ടുകാര്‍ തടഞ്ഞ് വച്ചതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു.
Read MoreDay: May 21, 2022
അടി സക്കെ അങ്ങനെ വരട്ടെ ? തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചു ! പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശ് പൗര
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി…
Read Moreലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി വിസ്മയം ഒരുക്കി ഖത്തർ; മലയാളി മുദ്ര ചാർത്തി അഭിലാഷ്
ജോൺസൺ പൂവന്തുരുത്ത് ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി ലോകത്തിന്റെ വഴികൾ ഖത്തറിലേക്ക് ഒഴുകാൻ ഇനി മാസങ്ങൾ മാത്രം. ഫുട്ബോൾ ഉത്സവത്തിനെത്തുന്ന ബഹുഭൂരിപക്ഷവും തിരികെ മടങ്ങുന്പോൾ ലോകകപ്പിന്റെ ഒാർമയ്ക്കായും പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനുമൊക്കെ എന്തെങ്കിലും വാങ്ങി കൈയിൽ കരുതും. അഭിമാനത്തോടെ ഒാർക്കാം, അതിലൊക്കെയും ഒരു മലയാളി സ്പർശം മായാതെയുണ്ടാകും. ലോകകപ്പ് ഫുട്ബോളിനായി ഖത്തർ അണിഞ്ഞൊരുങ്ങുന്പോൾ വരയും കുറിയും രൂപകല്പനയുമായി അഴകു വിടർത്തുകയാണ് ഒരു മലയാളി യുവാവ്. കോട്ടയം ചിങ്ങവനം സ്വദേശിയായ ചിത്രകാരൻ അഭിലാഷ് കെ. ചാക്കോയാണ് ഖത്തറിന്റെ ലോകകപ്പ് മിഴിവുകളിൽ മലയാളിമുദ്രയായി മാറിയിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾക്കുള്ള ലോക്കൽ സമിതിയുടെ മീഡിയ-കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലിക്കാരനാണ് അഭിലാഷ്. ഡിസൈനറായി തുടക്കം ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കായികരംഗത്തിന്റെ ചാരുത പേറുന്ന ആയിരക്കണക്കിനു കൗതുക വസ്തുക്കളും കൾച്ചറൽ ഗിഫ്റ്റുകളും സ്പോർട്സ് സാമഗ്രികളുമാണ് ഖത്തർ ഇതിനകം പുറത്തിറക്കിയിരിക്കുന്നത്. ഇവയിൽ പലതിന്റെയും ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്. പതിനഞ്ച് വർഷങ്ങൾക്കു…
Read Moreഅച്ഛനാണ് പോലും അച്ഛന് ! മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് എത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്…
നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read Moreസ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ ചികിത്സിക്കാം
പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകം. വ്യായാമം ചെയ്താൽ…രക്തസമ്മർദം കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മർദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുകഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയും. മദ്യപാനികളിൽ….അമിത മദ്യപാനം ഉയർന്ന രക്തസമ്മർദം, ഇസ്കെമിക് സ്ട്രോക്കുകൾ, ഹെമറാജിക് സ്ട്രോക്കുകൾ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. ആസക്തി മരുന്നുകൾ ഒഴിവാക്കുകകൊക്കെയ്ൻ, മെത്താംഫെറ്റാമൈനുകൾ പോലുള്ള ചില മരുന്നുകൾ Transient Ischaemic Attacks (TIA) അല്ലെങ്കിൽ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്. സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾഉയർന്ന കൊളസ്ട്രോൾ, കാർഡിയാക് ആർട്ടറി രോഗങ്ങൾ, (Carotid Artery Disease), പെരിഫറൽ ആർട്ടീരിയൽ രോഗം(Peripheral Arterial Disease), ഏട്രിയൽ ഫിബ്രിലേഷൻ (AF), ഹൃദ്രോഗം, സിക്കിൾ സെൽ രോഗം (Sickle Cell…
Read Moreകെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികൾ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
എം.സുരേഷ്ബാബു തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും തീരുമാനം കോടതി കയറും. സർക്കാരിന്റെ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്. അധ്യാപക സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം വിദ്യാഭ്യാസചട്ടത്തിനും നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് അധ്യാപക സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.ഭരണകക്ഷി അധ്യാപക സംഘടനയും പരോക്ഷമായി സർക്കാർ തീരുമാനത്തിനെതിരാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വിവിധ പദ്ധതികളിൽപ്പെടുത്തി പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതിനാൽ ക്ലാസ് മുറികളുടെ അഭാവം സ്കൂളുകളിൽ ഇല്ലെന്നാണ് അധ്യാപകർ പറയുന്നത്. കേടായ ബസുകൾ ക്ലാസ് മുറികളാക്കാൻ ഭീമമായ തുക വേണ്ടി വരും. സാന്പത്തിക പ്രതിസന്ധിയിൽ സർക്കാർ ബുദ്ധിമുട്ടുന്പോൾ ഇതിനായി മുടക്കുന്ന പണം സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കാനെ ഉപകരിക്കുകയുള്ളുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. അതേ സമയം ഇതിന് വേണ്ടി മുടക്കുന്ന…
Read Moreനാട്ടുവൈദ്യന്റെ കൊലപാതകം; തെളിവിനായി കഠിന പ്രയത്നത്തിൽ പോലീസ്; ചാലിയാർ പുഴയിൽ നാവിക സേനയുടെ തെരച്ചിൽ
നിലമ്പൂർ; മൈസുരൂ സ്വദേശി സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്നു എടവണ്ണ ചാലിയാർ പുഴയിൽ കൊച്ചിയിൽ നിന്നുള്ള നാവികസേനാംഗങ്ങളുടെ തെരച്ചിൽ. ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടവണ്ണ പാലത്തിൽ നിന്നു ചാലിയാർ പുഴയിലേക്കു വലിച്ചെറിച്ചെന്ന പ്രതികളുടെ മൊഴിയെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്. 2020 ൽ നടന്ന സംഭവമാണെങ്കിലും ഏതെങ്കിലും തരത്തിൽ പുഴയിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കിടക്കുന്നുണ്ടോ എന്ന പരിശോധനയാണ് പോലീസ് നടത്തുന്നത്. അതിനിടെ കേസിലെ പ്രതികളുമായി ഇന്നലെ രാവിലെ എടവണ്ണയിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യപ്രതി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ ഡ്രൈവറും കേസിലെ പ്രതിയുമായ നിഷാദ് എന്നിവരെയാണ് എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊച്ചിയിൽ നിന്നുള്ള അഞ്ചംഗ നേവി സംഘമാണ് തെരച്ചിൽ നടത്തുന്നത്. വെള്ളത്തിൽ മുങ്ങിത്തിരയാനുള്ള സ്കൂബ ഡൈവിംഗ് പോലുള്ള അവശ്യ ഉപകരണങ്ങളുമായാണ് സംഘം എത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണവുമായി പോലീസിന് മുന്നോട്ടു…
Read Moreഭര്‍തൃവീട്ടിലെ മരണങ്ങള് തുടര്‍ക്കഥയാകുന്നു ! അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി…
ഭര്‍തൃവീട്ടില്‍ യുവതികള്‍ മരിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍തൃവീട്ടില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസിനാണ് അന്വേഷണച്ചുമതല. മെയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭര്‍ത്താവ് ഷംനാസ്,…
Read Moreകൊച്ചി പുറംകടലിലെ മയക്കുമരുന്നു വേട്ട;1,500 കോടിയുടെ ഹെറോയിൻഎത്തിച്ചത് പാക്കിസ്ഥാനിൽനിന്ന്; അറസ്റ്റിലായവരിൽ മലയാളികളും
കൊച്ചി: കൊച്ചിയിൽ രണ്ടു മത്സ്യബന്ധന ബോട്ടുകളിൽനിന്നായി 1,500 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് എത്തിച്ചത് പാക്കിസ്ഥാനിൽനിന്ന്. സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോസ്റ്റൽ പോലീസിനു കൈമാറും. ഇതിനുശേഷമായിരിക്കും അറസ്റ്റു നടപടികൾ നടക്കുക. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ നാലു പേർ മലയാളികളാണെന്നാണ് സൂചന. കേസ് ഡിആർഐയും എൻഐഎയും അന്വേഷിക്കും. റവന്യു ഇന്റലിജൻസ് വിഭാഗവും തീരസംരക്ഷണ സേനയും പുറംകടലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഇന്ത്യൻ ബോട്ടുകളിൽനിന്നായി ഒരു കിലോഗ്രാം വീതം വരുന്ന 218 ഹെറോയിൻ പൊതികൾ പിടിച്ചെടുത്തത്. ഇവയ്ക്ക് അന്തർദേശീയ മാർക്കറ്റിൽ 1,526 കോടി രൂപ വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.ലക്ഷദ്വീപിനു സമീപം രണ്ടു ബോട്ടുകളിൽനിന്നാണ് ഹെറോയിൻ പിടികൂടിയത്. ബോട്ടുകൾ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തിച്ചാണ് തീരസംരക്ഷണ സേന ചോദ്യംചെയ്തത്. അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിച്ച ഹെറോയിൻ പാക്കിസ്ഥാനിൽനിന്നാണ് സംഘം എത്തിച്ചതെന്നാണ് സൂചന. കപ്പലിൽ പുറംകടലിൽ…
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; ചൊവ്വാഴ്ചയ്ക്കുള്ളിൽ വിജയ്ബാബു എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിച്ച കേസിൽ വിജയ്ബാബു ചൊവ്വാഴ്ചയ്ക്കുള്ളിൽ എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ അറസ്റ്റിനു തടസമില്ല. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്തിടത്തും റെഡ് കോർണർ ബാധകമാണ്. പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഏതു വിദേശരാജ്യത്ത് തങ്ങുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിജയ്ബാബു ദുബായിൽനിന്ന് ജോർജിയയിലേക്ക് കടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി സിറ്റി പോലീസ് ബന്ധപ്പെട്ടിരിക്കുന്നത്. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോൾ ഒളിവിൽ കഴിയുന്ന രാജ്യം വിടാൻ ഇയാൾക്ക് കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പോലീസിന്റെ നീക്കം. മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ…
Read More