ഷാജിമോൻ ജോസഫ് കൊച്ചി: നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര പോളിംഗ് നടക്കാത്തതിൽ മുന്നണികൾക്ക് ആശങ്ക. വിജയിക്കുമെന്നു മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളുടെ അവകാശവാദങ്ങൾക്കിടയിൽ ആശങ്കയും വായിച്ചെടുക്കാനാകും. വോട്ടെടുപ്പു ദിനത്തിലെ അനുകൂലമായ കാലാവസ്ഥയിൽ പോലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് (68.75 ശതമാനം) ഇക്കുറി രേഖപ്പെടുത്തിയത്. രാഷ്ട്രീയകേരളം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ പ്രചാരണത്തിന് സാക്ഷ്യംവഹിച്ച ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽതന്നെ തൃക്കാക്കരയിൽ റിക്കാർഡ് പോളിംഗായിരുന്നു നേതാക്കളുടേയും സ്ഥാനാർഥികളുടേയും പ്രതീക്ഷ. ഓരോ വീടും പല തവണ കയറിയിറങ്ങി പഴുതടച്ച പ്രചാരണമാണ് മണ്ഡലത്തിൽ നടന്നത്. എൽഡിഎഫിനെപോലെ തന്നെ യുഡിഎഫും ഇത്തവണ തങ്ങളുടെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു. എന്നിട്ടും വോട്ടിംഗ് ശതമാനം കുറഞ്ഞുപോയതിനു പിന്നിലെ കാരണങ്ങൾ ചികയുകയാണ് രാഷ്ട്രീയനേതൃത്വങ്ങൾ. ജനക്ഷേമസഖ്യം ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നു രൂപീകരിച്ച ജനക്ഷേമസഖ്യത്തിന്റെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായതാകാം…
Read MoreDay: June 1, 2022
കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നദിയിലൂടെ നീന്തി ഇന്ത്യയിലെത്തി യുവതി ! ഒരു അപൂര്‍വ പ്രണയകഥ ഇങ്ങനെ…
ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ്…
Read Moreവിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ ! ഇപ്പോള്‍ മലയാളത്തിലെ ഗായികയുമായി നാലാമത്തെ പ്രണയം എന്ന് അഭ്യൂഹം…
തെന്നിന്ത്യയിലെ മിന്നുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകന് എന്ന നിലയില്‍ തുടക്ക കാലത്ത് അറിയപ്പെട്ടിരുന്ന വിജയ് വളരെപ്പെട്ടെന്നു തന്നെ സംഗീത രംഗത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഗായകനാണ്. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം അത്രയ്ക്ക് ശോഭനമായിരുന്നില്ല. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ്…
Read Moreജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ് ! അവരെ വെറുതെ വിടുക; കുറിപ്പ് വൈറലാകുന്നു…
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്. പിന്നീട് അമ്പലത്തില്‍ വച്ച് മാലയിട്ടുള്ള ചിത്രങ്ങള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുത്തത്. നടന് ബാലയില്‍ നിന്ന് 2019ലാണ് അമൃത വിവാഹ മോചനം നേടിയത്. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിന്‍സി അനില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിന്‍സി അനിലിന്റെ…
Read Moreമൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച് അയാള്‍..! ബന്ധുവായ 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി കോടതിയിൽ കീഴടങ്ങി
മയ്യിൽ: മലപ്പട്ടത്ത് ബന്ധുവായ 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. മലപ്പട്ടം കാപ്പാട്ടുകുന്ന് സ്വദേശിയും വിവാഹിതനുയുമായ 38 കാരനാണ് കീഴടങ്ങിയത്. ഒരു മാസം മുമ്പ് മയ്യിൽ പോലീസ് കേസെടുത്തതോടെ ഇയാൾ തിരുവനന്തപുരത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. 2021 മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് കേസ്. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചും മറ്റുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് ബന്ധുക്കളായ കൂട്ടുകാർ ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്.
Read Moreസൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബി ദമ്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം; കേരളം ഏറെ ആകർഷിച്ചെന്ന് ദമ്പതികൾ
കൂത്താട്ടുകുളം: സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബ് സ്വദേശികളായ ദന്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. കിംഗ് ആൻഡ് ക്വീൻ വ്ളോഗിംഗ് ജോഡികളായ അമരീത്പാൽ സിംഗും, ഭാര്യ അമൻ കൗറുമാണ് കാഷ്മീരിലേക്കുള്ള യാത്രയ്ക്കിടയിൽ കൂത്താട്ടുകുളത്തെത്തിയത്. രണ്ട് വർഷത്തിനിടെ ഇന്ത്യ ചുറ്റി കാണുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിൽ പഞ്ചാബിൽ നിന്ന് ആരംഭിച്ച യാത്ര ആറു സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെ കൂത്താട്ടുകുളത്തെത്തിയ ദന്പതികൾക്ക് സൈക്ലിംഗ് ക്ലബ് ഭാരവാഹികൾ സ്വീകരണം നൽകി. സൈക്കിൾ ക്ലബ് അംഗമായ എൻ. വിനോദ് ഇരുവരെയും മാലയിട്ട് സ്വീകരിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിൽ എത്തിയ ദന്പതികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിലെ പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും ഗ്രാമീണ റോഡുകളും മലകളും ഏറെ ആകർഷിച്ചതായി ഇവർ പറഞ്ഞു. കേരളത്തിൽ എത്തിയിട്ട് ഇന്നലെ 15 ദിവസം പിന്നിട്ടു. കേരളത്തിൽ ഒരുപാട് സുഹൃത്തുക്കൾ…
Read More39 ദിവസങ്ങൾ..! വിമാനത്താവളത്തില്‍ നിന്ന് നേരേ പോയത് തേവര ഫ്ളാറ്റിലേക്ക്; പോകുംവഴി ആലുവയിലെ ക്ഷേത്രത്തില്‍ ദര്‍ശനം; ഒടുവില്‍ പോലീസിന്റെ മുന്നിലേക്ക്…
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമാതാവുമായ വിജയ്ബാബു കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഒന്‍പതിന് ദുബായ്-കൊച്ചി എമിറൈറ്റ്സ് വിമാനത്തിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. തുടർന്ന് ഇയാളുടെ തേവരയിലെ ഫ്ളാറ്റിലേക്ക് പോയി. തേവരയിലെ ഫ്ളാറ്റിലേക്ക് പോകുന്നവഴി ഇയാൾ ആലുവയിലെ ദത്താത്രേയ ക്ഷേത്രത്തിൽ ദർശനം നടത്തി. അതേസമയം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് നാളെ വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇക്കാരണത്താൽ കേസ് അന്വേഷണ ചുമതലയുള്ള എറണാകുളം സൗത്ത് പോലീസ് വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. വിമാനത്താവളത്തിൽ ജനത്തിരക്ക് ഉണ്ടാകുമെന്ന് മുന്നിൽ കണ്ട് നെടുന്പാശേരി പോലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് പോലീസ് സംഘങ്ങൾ മാത്രമാണ് ഇവിടെ എത്തിയിരുന്നു. നടിയുടെ പീഡനപരാതിക്കു ശേഷം ഒളിവിൽ പോയി 39 ദിവസങ്ങൾക്കുശേഷമാണ് വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തുന്നത്. ഇയാൾ ഇന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സൂചനയുണ്ട്.…
Read Moreരാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു ? നിയമ നിര്‍മാണം ഉടനെന്ന് കേന്ദ്രമന്ത്രി…
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുമോ ? ഇത്തരത്തിലൊരു നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും. മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ചില കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഛത്തീസ്ഡഗിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.രാജ്യത്ത്…
Read More17,000 രൂപയ്ക്കായുള്ള മോഷണം അവസാനിച്ചത് കൊലപാതകത്തിൽ! നിർണായകമായത് പ്രതിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ
ചീമേനി: ക്രൈം സീനിൽ പ്രതികളുടെ വിരലടയാളങ്ങൾ ഒന്നുമില്ല. ഇതരസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല. പോലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു പുലിയന്നൂരിലെ ജാനകി ടീച്ചറുടെ കൊലപാതകം. ഇതരസംസ്ഥാന തൊഴിലാളികളെയും ആക്രി കച്ചവടം നടത്തുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീട് അന്വേഷണം പ്രാദേശികതലത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു. ഗ്രാമത്തിലേക്കു വന്നതും പോയതുമായ ഫോൺകോളുകളും പ്രദേശവാസികളുടെ വിരലയാളങ്ങളും പരിശോധിച്ചെങ്കിലും യാതൊരു തുന്പും ലഭിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ തന്റെ മകന്റെ പക്കൽനിന്ന് 66,000 രൂപയും ജ്വല്ലറിയിൽ സ്വർണം വിറ്റതിന്റെ ബില്ലും കണ്ടെത്തിയതായി ഒരാൾ പോലീസിനെ അറിയിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഒന്നാം പ്രതി വിശാഖിന്റെ അച്ഛനാണ് പോലീസിൽ വിളിച്ചുപറഞ്ഞത്. അന്വേഷണത്തിൽ സുഹൃത്തുക്കളായ അരുണിനെയും റിനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വർണം വിൽക്കാൻ കണ്ണൂരിലെ ജ്വല്ലറിയിൽ പോയപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ വഴിത്തിരിവായി. കൃഷ്ണന്റെ കൈകൾ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടിൽനിന്ന് ഒന്നും മൂന്നും പ്രതികളുടെ…
Read Moreനടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദരേഖയും അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ച ശബ്ദവും ഒന്നുതന്നെയോ? ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം അറിയാനാകുമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നു ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം. ദൃശ്യങ്ങള്‍ കൈയിലുള്ള ഒരാള്‍ പറയുന്നതു പോലെയാണ് അനൂപിന്റെ ഫോണിലുള്ള വിവരണങ്ങളെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രോസിക്യുഷന് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം ഇതില്‍ നിന്ന് അറിയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചില്ല. റിപ്പോര്‍ട്ട് മേയ് 31ന് മുന്‍പ് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യുഷന് കോടതിയില്‍ അറിയിച്ചു. തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കുംകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം…
Read More