രാ​ജ്യ​ത്ത് ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം വ​രു​ന്നു ? നി​യ​മ നി​ര്‍​മാ​ണം ഉ​ട​നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി…

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ നി​യ​മം വ​രു​മോ ? ഇ​ത്ത​ര​ത്തി​ലൊ​രു നി​യ​മം കൊ​ണ്ടു വ​രു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ര്‍​മാ​ണം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഛത്തി​സ്ഗ​ഡി​ലെ റാ​യ്പു​രി​ല്‍ ‘ഗ​രീ​ബ് ക​ല്യാ​ണ്‍ സ​മ്മേ​ള​നി​ല്‍’ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം ശ​ക്ത​മാ​യ, വ​ലി​യ തീ​രു​മാ​ന​ങ്ങ​ള്‍ നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ണ്ട്. പു​തി​യ തീ​രു​മാ​ന​ങ്ങ​ളും വൈ​കാ​തെ വ​രും. മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍ പ​റ​ഞ്ഞു. ചി​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ഛത്തീ​സ്ഡ​ഗി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍, ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ബി​ജെ​പി എം​പി രാ​കേ​ഷ് സി​ന്‍​ഹ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് ഇ​ത്ത​ര​മൊ​രു നി​യ​മം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. നി​ര്‍​ബ​ന്ധി​ച്ചു​ള്ള ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രി​ല്ല. പ​ക​രം ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.രാ​ജ്യ​ത്ത്…

Read More

ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം എന്നാല്‍ അവിടെ ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ് ! വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കങ്കണ…

രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം രാജ്യത്ത് വളരെ…

Read More

വന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവം അടിമാലിയില്‍…

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.…

Read More