ഒ​രു ത​യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ എ​ന്നെ സ്റ്റേ​ജി​ലേ​ക്ക് കൈ ​പി​ടി​ച്ചു ക​യ​റ്റി​യത് അച്ഛൻ; പക്ഷേ വളർച്ചയുടെ മധുരം നുകരാൻ അച്ഛനില്ല; ഓർമച്ചെപ്പ് തുറന്ന് സുരഭി ലക്ഷ്മി

ഒ​രു അ​ഭി​നേ​ത്രി​യെ​ന്ന നി​ല​യി​ല്‍ അം​ഗീ​കാ​ര​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും എ​ന്നെ തേ​ടി​യെ​ത്തു​മ്പോ​ഴും മ​ന​സി​ല്‍ ഒ​രു നോ​വാ​യി മ​യ​ങ്ങു​ന്ന ഒ​ന്നു​ണ്ട്. നാ​ല് വ​യ​സി​ല്‍ ഒ​രു ത​യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ എ​ന്നെ സ്റ്റേ​ജി​ലേ​ക്ക് കൈ ​പി​ടി​ച്ചു ക​യ​റ്റി​യ, എ​ന്നി​ലെ ക​ലാ​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞ എ​ന്‍റെ അ​ച്ഛ​ന്‍. ഇ​ന്ന് എ​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍, എ​ന്‍റെ ഈ ​യാ​ത്ര​യു​ടെ മ​ധു​രം പ​ങ്കി​ടാ​ന്‍ പ​പ്പ കൂ​ടെ​യി​ല്ല. ഞാ​ന്‍ പ​തി​നൊ​ന്നാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ​പ്പ പോ​യി. പ​ക്ഷെ ധൈ​ര്യ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും എ​ന്നെ ജീ​വി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച പ​പ്പ​യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ല. സ്റ്റി​യ​റിം​ഗ് പി​ടി​പ്പി​ച്ച് ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തും ചാ​ക്കോ എ​ന്ന് വി​ളി​ച്ച് എ​ന്‍റെ മൂ​ക്ക് പി​ടി​ച്ച് വ​ലി​ക്കാ​റു​ള്ള​തും ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ കൊ​ണ്ടു​പോ​യി ബോ​യ് ക​ട്ട് അ​ടി​പി​ക്കാ​റു​ള്ള​തും എ​ല്ലാം ഓ​ര്‍​മ​ച്ചെ​പ്പി​ല്‍ ഭ​ദ്ര​മാ​ണ്. -സു​ര​ഭി​ല​ക്ഷ്മി

Read More

മോ​ശം ക​മ​ന്‍റി​ടു​ന്ന​വ​ര്‍ അ​ച്ഛ​ന​മ്മ​മാ​രു​ടെ പേ​രോ അ​ഡ്ര​സോ വച്ചിട്ട് കമന്‍റിടണം; പ​ക്ഷേ ആ ​സം​സ്‌​കാ​രം എ​നി​ക്കി​ല്ലെന്ന് ബാല

ഞാ​ന്‍ എ​ത്ര​യോ പേ​രു​ടെ ഓ​പ്പ​റേ​ഷ​ന് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഒ​ന്നും പ്രാ​ധാ​ന്യം ആ​ള്‍​ക്കാ​ര്‍​ക്ക് മ​ന​സി​ലാ​വു​ന്നി​ല്ല. ന​മ്മ​ളെക്കുറി​ച്ച് മോ​ശം പ​റ​ഞ്ഞാ​ല്‍ തി​രി​ഞ്ഞ് നോ​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് വ​ലി​യ ഇ​ഷ്ട​മു​ണ്ട്. ഒ​രു കാ​ര്യം എ​ല്ലാ​വ​രോ​ടും പ​റ​യാ​നു​ണ്ട്. ആ​രെ​യും വേ​ദ​നി​പ്പി​ക്ക​രു​ത്. നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ള്‍ വ​ള​രെ ഈ​സി​യാ​ണ്. ഒ​രു വീ​ടു​ണ്ടാ​ക്കി കൊ​ടു​ക്കു​ക എ​ന്ന​ത് വ​ള​രെ ക​ഷ്ട​പ്പാ​ടു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ അ​തേ വീ​ട് പൊ​ളി​ക്കു​ക എ​ന്ന​ത് എ​ളി​പ്പ​മു​ള്ള കാ​ര്യ​വും. പൊ​ളി​ക്കു​ന്ന​തി​ല്‍ വ​ലി​യ ആ​ണ​ത്ത​മൊ​ന്നും ഇ​ല്ല. കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ലാ​ണ് അ​തു​ള്ള​ത്. യു​ട്യൂ​ബി​ല്‍ മോ​ശം ക​മ​ന്‍റി​ടു​ന്ന​വ​ര്‍ സ്വ​ന്തം ഫോ​ണ്‍ ന​മ്പ​ര്‍ വെ​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ അ​ച്ഛ​ന​മ്മ​മാ​രു​ടെ പേ​രോ മ​റ്റോ വെ​ക്ക​ണം. അ​ഡ്ര​സ് എ​ങ്കി​ലും വ​ച്ചി​ട്ട് ക​മ​ന്‍റ് ചെ​യ്യ​ണം. തി​രി​ച്ച് ഇ​ത്ത​ര​ക്കാ​രു​ടെ അ​മ്മ​യെ​യോ പെ​ങ്ങ​ളെ​യോ മോ​ശ​മാ​യി ഞാ​ന്‍ പ​റ​ഞ്ഞാ​ലോ. പ​ക്ഷേ ആ ​സം​സ്‌​കാ​രം എ​നി​ക്കി​ല്ല. നി​ങ്ങ​ള്‍ അ​ത് നി​ര്‍​ത്ത​ണം. ഞ​ങ്ങ​ളെ ഇ​ത്ത​ര​ക്കാ​ര്‍ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ട്. -ബാ​ല

Read More

ര​ക്ത​ത്തി​ലെ അ​ധി​ക പ​ഞ്ച​സാ​ര​യെ മാം​സ​പേ​ശി​ക​ള്‍ വ​ലി​ച്ചെ​ടു​ക്കും ! സ്വീ​ഡ​നി​ലെ ലാ​ബി​ല്‍ ഒ​രു​ങ്ങു​ന്ന​ത് പ്ര​മേ​ഹ​ത്തെ എ​ന്ന​ന്നേ​ക്കു​മാ​യി കീ​ഴ്‌​പ്പെ​ടു​ത്താ​നു​ള്ള അ​ദ്ഭു​ത​മ​രു​ന്ന്…

ലോ​ക​ജ​ന​ത​യെ ഏ​റ്റ​വും ദു​രി​ത​ത്തി​ലാ​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് പ്ര​മേ​ഹം. പി​ടി​പെ​ട്ടാ​ല്‍ മ​ര​ണം​വ​രെ കൂ​ടെ​ക്കാ​ണും എ​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന്റെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ മ​റ്റു രോ​ഗ​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ പ്ര​മേ​ഹ​ത്തി​നെ​തി​രാ​യ ലോ​ക​ത്തി​ന്റെ പോ​രാ​ട്ടം മ​റ്റൊ​രു ത​ല​ത്തി​ലെ​ത്തി​യെ​ന്നു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ര​ക്ത​ത്തി​ല്‍ അ​ധി​ക​മാ​യി വ​രു​ന്ന പ​ഞ്ച​സാ​ര​യെ വ​ലി​ച്ചെ​ടു​ക്കാ​ന്‍ ശ​രീ​ര​ത്തി​ലെ മാം​സ​പേ​ശി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന ഒ​രു പു​തി​യ മ​രു​ന്ന് ത​യ്യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ടി​ആ​ര്‍ 258 എ​ന്ന കോ​ഡ് നാ​മം ന​ല്‍​കി​യി​രി​ക്കു​ന്ന ഇ​ത് ലോ​ക​ത്തി​ലെ ത​ന്നെ, ര​ക്ത​ത്തി​ല്‍ നി​ന്നും പ​ഞ്ച​സാ​ര​യെ നേ​രി​ട്ട് മാം​സ​പേ​ശി​ക​ളി​ലെ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ മ​രു​ന്നാ​ണി​ത്. സ്വീ​ഡ​നി​ല്‍ വി​ക​സി​പ്പി​ച്ച ഈ ​മ​രു​ന്ന് മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ചു വി​ജ​യം ക​ണ്ട​തി​നു ശേ​ഷം ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ലോ​ക​ത്തി​ലു​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ടൈ​പ്പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​രാ​ണ്. മാം​സ​പേ​ശി​ക​ളെ ര​ക്ത​ത്തി​ലെ അ​ധി​ക പ​ഞ്ച​സാ​ര ആ​ഗി​ര​ണം…

Read More

വൃ​ക്ക രോ​ഗി മ​രി​ച്ച സം​ഭ​വം; ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് മാ​റി​നി​ല്‍​ക്കാ​വില്ല;ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്താണെന്ന് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: ശ​സ്ത്ര​ക്രി​യ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് വൃ​ക്ക രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ല്‍ കാ​ണി​ച്ച അ​ലം​ഭാ​വം പൊ​റു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ​ത്തി​ച്ച വൃ​ക്ക ഏ​റ്റു​വാ​ങ്ങാ​ന്‍ വൈ​കി​യെ​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ്. കു​റ്റം ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നാ​ണെ​ങ്കി​ലും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ അ​നി​വാ​ര്യ​മാ​ണ്. ഏ​കോ​പ​ന​ത്തി​ലെ പി​ഴ​വാ​ണ് ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണം. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് മാ​റി​നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പും ഈ ​സം​ഭ​വ​ത്തി​ല്‍ പ്ര​തി​സ്ഥാ​ന​ത്താ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടി കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കും. ആ​രോ​ഗ്യ രം​ഗ​ത്ത് ദേ​ശീ​യ​പ്ര​ശം​സ നേ​ടി​യി​ട്ടു​ള്ള കേ​ര​ള​ത്തെ നാ​ണം കെ​ടു​ത്തു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ന​ട​ൻ സി​ദ്ധി​ഖിനെ ചോ​ദ്യം ചെ​യ്തു; പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ സി​ദ്ധി​ഖി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ ക​ത്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി ഉ​ട​മ​യു​മാ​യ ഡോ​ക്ട​ര്‍ ഹൈ​ദ​രാ​ലി​യെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​നു കൊ​ടു​ക്കാ​നാ​യി ജ​യി​ലി​ല്‍നി​ന്ന് എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ത്തി​ല്‍ ദി​ലീ​പി​നെ ഫോ​ണ്‍​വി​ളി​ച്ച വി​വ​ര​ങ്ങ​ള്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ദ്ധി​ക്കി​നെ ബ​ന്ധ​പ്പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സി​ദ്ധി​ഖിനെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി വി​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി മാ​റ്റാ​ന്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഓ​ഡി​യോ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ര​ണ്ട് കാ​മു​കി​മാ​രെ ഒ​രു​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച് യു​വാ​വ് ! അ​പൂ​ര്‍​വ വി​വാ​ഹ​ത്തി​ന്റെ ക​ഥ​യി​ങ്ങ​നെ…

ഒ​രേ​പോ​ലെ ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ര​ണ്ടു കാ​മു​കി​മാ​ര്‍ ഉ​ണ്ടാ​യാ​ല്‍ യു​വാ​വ് എ​ന്തു​ചെ​യ്യും. ര​ണ്ടു​പേ​രെ​യും ഒ​രേ സ​മ​യം അ​ങ്ങ് കെ​ട്ടാ​ന്‍ പ​റ്റു​മോ ? പ​റ്റും എ​ന്നാ​ണ് സ​ന്ദീ​പ് ഒ​റോ​ണ്‍ എ​ന്ന യു​വാ​വ് പ​റ​യു​ന്ന​ത്. ഒ​രേ വേ​ദി​യി​ല്‍ വ​ച്ച് ര​ണ്ട് കാ​മു​കി​മാ​രെ​യും ഒ​രു​മി​ച്ച് വി​വാ​ഹം ക​ഴി​ച്ചാ​ണ് സ​ന്ദീ​പ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച​ത്. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് അ​പൂ​ര്‍​വ്വ​മാ​യ ഈ ​ഇ​ര​ട്ട വി​വാ​ഹം ന​ട​ന്ന​ത്. കു​സും ല​ക്ര​യെ​യും സ്വാ​തി കു​മാ​രി​യെ​യു​മാ​ണ് സ​ന്ദീ​പ് ഒ​റോ​ണ്‍ ഒ​രു​പോ​ലെ സ്നേ​ഹി​ച്ച് ഒ​രു​പോ​ലെ വി​വാ​ഹം ക​ഴി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ലോ​ഹ​ര്‍​ദാ​ഗ​യി​ലെ ഭ​ന്ദ്ര ബ്ലോ​ക്കി​ലെ ബ​ന്ദ ഗ്രാ​മ​ത്തി​ല്‍ ഒ​രേ സ​മ​യം വി​വാ​ഹം ന​ട​ന്ന​ത്. മൂ​ന്ന് വ​ര്‍​ഷ​മാ​യി സ​ന്ദീ​പും കു​സു​മും ലി​വ്-​ഇ​ന്‍ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യും ഉ​ണ്ട്. ഒ​രു വ​ര്‍​ഷം മു​മ്പ് സ​ന്ദീ​പ് പ​ശ്ചി​മ ബം​ഗാ​ളി​ലെ ഒ​രു ഇ​ഷ്ടി​ക ചൂ​ള​യി​ല്‍ ജോ​ലി​ക്ക് പോ​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ മാ​റി​മ​റി​ഞ്ഞ​ത്. അ​പ്പോ​ഴാ​ണ് അ​വി​ടെ…

Read More

രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ… ചി​ക്ക​ൻ പ്ര​ശ്ന​ക്കാ​രു​ടെ പ​ട്ടി​ക​യിൽ

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല. കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം. പ​ണ്ടു​കാ​ല​ത്ത് ​രാ​ജാ​ക്ക​ൻമാ​രു​ടെ രോ​ഗം എ​ന്നാ​ണി​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ധാ​രാ​ളം മാം​സ​വും മ​ദ്യ​വു​മു​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക രാ​ജാ​ക്കന്മാർ​ക്കാ​യി​രി​ക്കു​മ​ല്ലോ?​ പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം. പ്രശ്നകാരി 90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന്…

Read More

അ​ച്ഛ​നോ​ടു​ള്ള വാ​ശി! പ​ണ്ടു​മു​ത​ലേ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം മ​ന​സി​ല്‍ വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്; തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്‌

ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ന്‍ താ​ര​മാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. വാ​ശി​യാ​ണ് കീ​ര്‍​ത്തി​യു​ടെ ഏ​റ്റ​വും പു​തി​യ മ​ല​യാ​ള ചി​ത്രം. രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ല്‍ പി​താ​വ് സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മ്മി​ച്ച​ത്. ടൊ​വി​നോ തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ഇ​പ്പോ​ഴി​താ ഒ​രു വാ​ശി​യി​ലൂ​ടെ സി​നി​മ താ​ര​മാ​യ ക​ഥ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് അ​മ്മ​യെ​യും അ​ച്ഛ​നെ​യും എ​തി​ര്‍​ത്ത് സി​നി​മ​യി​ല്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ച് കീ​ർ​ത്തി പ​ങ്കു​വെ​ച്ച​ത്. ചെ​റു​പ്പം മു​ത​ലെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹ​വും സ്വ​പ്‌​ന​വും. പ​ക്ഷെ അ​ച്ഛ​നും അ​മ്മ​യും എ​തി​ര്‍​ത്തു. പ്ര​ത്യേ​കി​ച്ച് അ​ച്ഛ​ന്‍. പി​ന്നീ​ട് അ​ത് ന​ട​ത്തി​ക്കാ​ണി​ക്കാ​നു​ള്ള വാ​ശി​യാ​യി​രു​ന്നു. അ​ങ്ങ​നെ സി​നി​മ​യി​ല്‍ എ​ത്തി. പ​ണ്ടു​മു​ത​ലേ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം മ​ന​സി​ല്‍ വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. അ​ന്ന് അ​ച്ഛ​നോ​ടു​ള​ള വാ​ശി​യാ​ണ് ഇ​ന്ന് സി​നി​മ​യി​ല്‍ എ​ത്താ​ൻ കാ​ര​ണം. ഗീ​താ​ഞ്ജ​ലി​ക്കും റിം​ഗ്‌​മാ​സ്റ്റ​റി​നും ശേ​ഷം തെ​ലു​ങ്കി​ല്‍​നിന്നും ​ത​മി​ഴി​ൽ നി​ന്നും ര​ണ്ടു​മൂ​ന്ന് ഓ​ഫ​റു​ക​ള്‍ വ​ന്നി​രു​ന്നു. അ​പ്പോ​ള്‍ അ​തി​ൽ…

Read More

പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വ​പ്ന​യു​ടെ ക​ത്ത്; സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; സൂത്രധാരനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നതിങ്ങനെ..

പാ​ല​ക്കാ​ട് ∙ ന​യ​ത​ന്ത്ര ചാനൽ വഴിയുള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും ക​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ടെ​ന്നാ​ണ് സൂചന. ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​ണെ​ന്നും സ​ർ​ക്കാ​രി​നു വേ​ണ്ടി​യാ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കേ​സി​ൽ ക​സ്റ്റം​സ്, ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണം ശ​രി​യ​ല്ല. ഇ​ഡി അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​നു ശേ​ഷം ത​ന്നെ​യും കു​ടും​ബ​ത്തെ​യും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ കാ​ണാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ഹ​സ്യ​മൊ​ഴി​യു​ടെ​യും പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ, ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ്വ​പ്ന​യ്ക്ക് നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് സ്വ​പ്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ച​ത്.

Read More

രണ്ടു ഫ​യ​ല്‍ ശ​രി​യാ​ക്കാ​ന്‍ ഒ​രു മി​നിറ്റ്… സം​ഭ​വം കൊ​ള്ളാം സാ​റെ…​ പ​ക്ഷെ..! കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ന​മ്പ​ര്‍ വി​ദ​ഗ്ധന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റം അ​ര്‍​ധ​രാ​ത്രി​യും പു​ല​ര്‍​ച്ചെ​യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി സ​മ​യം ക​ഴി​ഞ്ഞ്. രാ​ത്രി ഏ​റെ വൈ​കി​യും പു​ല​ര്‍​ച്ചെ​യു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​മ്പ​രി​ട്ട് ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടാ​നു​മ​തി ന​ല്‍​കി​യ​തി​ന്‍റെ ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ​ന്‍ മാ​ഫി​യ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്നാ​ണ് വി​വ​രം. റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ സി​എ​ന്‍​എ​സ് എ​ന്ന ലോ​ഗി​ന്‍ വ​ഴി മേ​യ് രാ​ത്രി 11.20, ജൂ​ണ്‍ ഒ​ന്ന് വൈ​കി​ട്ട് 4.40, 4.50 എ​ന്നി​ങ്ങ​നെ യാ​ണ് ഫ​യ​ലു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ സ​മ​യ​ക്ര​മം. അ​താ​യ​ത് ഓ​ഫീ​സ് സ​മ​യ​ത്തി​ന് മു​മ്പും ശേ​ഷ​വു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടാ​നു​മ​തി​യു​ള്‍​പ്പ​ടെ ന​ല്‍​കി​യ​തെ​ന്ന് ചു​രു​ക്കം. ഫ​യ​ല്‍ ‘വെ​രി​ഫൈ’ ചെ​യ്ത് ഒ​രു മി​നി​റ്റി​ന​കം അം​ഗീ​കാ​രം ന​ല്‍​കി വി​ട്ട സം​ഭ​വ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സി​ലെ കം​പ്യൂ​ട്ട​റി​ല്‍ നി​ന്നു രാ​ത്രി വ​രെ ലോ​ഗി​ന്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

Read More