ഒരു യുവതിയും യുവാവും സൗഹൃദത്തിലാണെന്നു കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ആശിഷ് ചക്കോര് എന്നയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്റെ തള്ളിയത്. താന്‍ ആശിഷുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധം എന്നാണ് പ്രതിയുടെ വാദം. ഒരു പെണ്‍കുട്ടിയുടെ സൗഹൃദം പുരുഷന് ലൈംഗിക ബന്ധം സ്ഥാപിക്കാനുള്ള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശാരീരിക ബന്ധത്തിന് സമ്മതം നല്കാന് യുവതി നിര്‍ബന്ധിതയായോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
Read MoreDay: June 28, 2022
ഇനി വാട്സ്ആപ്പിലൂടെയും ആര്‍ത്തവക്രം അറിയാം; വാട്സ് ആപ്പിലെ ചാറ്റ്ബോട്ട് നിങ്ങളെ സഹായിക്കുന്നതിങ്ങനെ…
ആര്‍ത്തവചക്രം അറിയാനുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഫോണിന്റെ സ്പേസ് അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇത് പതിവായി ഫോണിലിടാന് മടിയ്ക്കും. അങ്ങനെയുള്ളവര്‍ക്ക് സഹായകമായ ഒരു ചാറ്റ്ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീന്‍ എന്ന കമ്പനി. വാട്സ്ആപ്പില്‍ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവര്‍ക്ക് അവരുടെ ആര്‍ത്തവചക്രം അറിയാന്‍ സാധിക്കും. മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്ബോട്ട് സഹായിക്കുക; ഒന്ന് ആര്‍ത്തവചക്രം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കാന്‍, മൂന്ന് ഗര്‍ഭം ഒഴിവാക്കാന്‍. അതേസമയം ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും, അതിന്റെ ദൈര്‍ഘ്യവും, ക്രമവും നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങള്‍ വരെയുള്ള ദൈര്‍ഘ്യം എങ്ങനെയാണെന്നും ചാറ്റ്ബോട്ട് ചോദിക്കും. ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ചാറ്റ്ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആര്‍ത്തവ…
Read Moreപാലാ അല്‍ഫോന്‍സ കോളജില്‍, ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും… കാരണം…! റിമി ടോമി പറയുന്നു…
പത്രം, ന്യൂസ്, സ്പോര്‍ട്സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്മാതൃകയാവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്. ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്. ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളജില്‍, ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും. കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസില്‍ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. അപ്പോള്‍ ടീച്ചര്മാര് വിചാരിച്ചുകാണും ഞാന്‍ ക്ലാസില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്എസ്എല്‍സിക്കും മാര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സ്കൂളിലും കോളജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. -റിമി ടോമി
Read Moreപഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങളാണ്..! സ്വകാര്യജീവിതത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മീര ജാസ്മിന്
ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് മീര ജാസ്മിന്. ദിലീപ് നായകനായ സൂത്രധാരനിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ മീര അവകരിപ്പിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന് അവതരിപ്പിച്ചത്. മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മീര ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് . ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സ്വകാര്യജീവിതത്തിന്റെ ചില ഏടുകളും താരം പങ്കുവച്ചിരിക്കുകയാണ്. തന്റെ പഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങളാണ് ഷെയര്‍ ചെയ്തത്. തിരുവല്ല സ്വദേശിയായ മീരാ ജാസ്മിന് പഠിച്ചത് തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു. സ്കൂളിന് മുന്നിലിരുന്ന് പകര്‍ത്തിയ ചിത്രവും കൂട്ടുകാര്‍ക്കൊപ്പം അവധികള്‍ ആഘോഷിക്കുകയും…
Read Moreകള്ള ഹിമാറേ ഇവിടെ വാടാ…പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലില്‍ പിടിച്ചുവലിച്ച് ഒറാങ്ങുട്ടാന്‍; ഭയപ്പെടുത്തുന്ന വീഡിയോ…
മൃഗശാലയിലെത്തുന്നവരുടെ മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ വെയ്ക്കാറുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കാറില്ലെന്നതാണ് വാസ്തവം. മൃഗങ്ങളെ കാണുന്ന ആവേശത്തില്‍ അവയെ തൊടാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ അവ അടങ്ങിയിരിക്കില്ല. പലപ്പോഴും പല അപകടങ്ങള്‍ക്കും അത് കാരണമാകുകയും ചെയ്യും.അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മൃഗശാലയിലെത്തിയ ഒരു സന്ദര്‍ശകന്റെ ടീ ഷര്‍ട്ടില്‍ ഒറാങ്ങുട്ടാന്‍ പിടിച്ച് വലിക്കുന്നതാണ് ഇത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയില്‍ നിന്നുള്ള ദൃശ്യമാണിത്. ഒറാങ്ങുട്ടാന്റെ തൊട്ടടുത്തേക്ക് സന്ദര്ശകന് ചെല്ലുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കൈകള്‍ കൊണ്ട് ഇയാള്‍ കുരങ്ങനെ എന്തൊക്കെയോ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്ദര്‍ശകന്റെ സാന്നിധ്യം ഇഷ്ടപ്പെടാഞ്ഞ കുരങ്ങന് കൈ നീട്ടി അയാളുടെ ടീ ഷര്‍ട്ട് പിടിച്ചു വലിച്ചു. ബലമായി പിടിച്ച് അടുപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ മറ്റൊരു സന്ദര്ശകന് സമീപിക്കുമ്പോള്‍ അയാളെക്കൂടി പിടികൂടാനായി കുരങ്ങന്റെ ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ ആദ്യം പിടികൂടിയ സന്ദര്‍ശകന്റെ…
Read Moreസംസ്ഥാനത്തിന്റെ മൊത്തം കടം 3,32291 കോടി രൂപ ! കല്ലിടലിനായി ഇതുവരെ ചെലവായത് 1.33 കോടി രൂപ; കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നു ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32291 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനുവേണ്ടി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. സാന്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. കടം വർധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നികുതി പിരിവ് ഊർജിതമാക്കും. കോവിഡും പ്രളയവും സാന്പത്തിക സ്ഥിതിയെ ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സാന്പത്തിക പ്രതിസന്ധിയുണ്ടെ ങ്കിലും കെ-റെയിലിൽ നിന്നും പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കല്ലിടലിനായി ഇതുവരെ ചെലവായത് 1.33 കോടി രൂപ തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ വിദേശ വായ്പ അനുവദിക്കാൻ കേന്ദ്രസർക്കാരിന്റെ ശിപാർശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി. പദ്ധതിയുടെ കല്ലിടലിനായി 1.33 കോടി രൂപ ചെലവായതായും അദ്ദേഹം വ്യക്തമാക്കി. നീതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ എന്നീ…
Read Moreമാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് അഴിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അന്പലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻ പറന്പിൽ ഉദയഭാനു -ലിസി ദന്പതികളുടെ മകൻ ഹരികൃഷ്ണൻ ( 24 ) ആണ് മരിച്ചത്. ഇന്നലെ 2.30 ഓടെ വീട്ടിലെ പറന്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം.തോട്ടിയിൽ പൈപ്പായി ഉപയോഗിച്ചിരുന്ന വളഞ്ഞ കന്പി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയിൽ വീഴുകയായിരുന്നു. ശിരസിൽ തറച്ച കന്പി ഉടൻ ഉൗരിയെടുത്ത ശേഷം ഹരികൃഷ്ണനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10ന് മരിച്ചു. സംസ്കാരം ചൊവ്വാഴ്ച.സഹോദരങ്ങൾ: ജയകൃഷ്ണൻ, വിഷ്ണുമായ.
Read Moreസ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് സമ്പാദിച്ചത് വന്‍തോതില്‍ സ്വത്ത് ! മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ രവിപുരത്തെ ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന കൊല്ലം സ്വദേശിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഒന്നാം പ്രതി അജുമോനൊപ്പമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. കുവൈറ്റിലെ വീട്ടു തടങ്കലിൽ നിന്ന് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾക്കെതിരേ അന്വേഷണം നടക്കുന്നത്. മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം കേസിലെ മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇയാൾക്ക് വൻതോതിൽ ബിനാമി നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ വൻതോതിൽ സ്വത്ത് സന്പാദിച്ചതായാണ് വിവരം. ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. അതേസയമം മജീദ്…
Read Moreകണ്ണൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തെ നിഷ്ക്രിയരായി നോക്കിനിന്നു; പോലീസുകാര്‍ക്കെതിരെ കേസ്
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിഷ്ക്രിയരായി നോക്കി നിന്നെന്നാരോപിച്ച് പോലീസുകാര്‍ക്കെതിരെ കേസ്. കണ്ണൂരില്‍ ഒരു എസ്ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്കെതിരെ എസിപി നോട്ടീസയച്ചു.കഴിഞ്ഞ ജൂണ്‍ 25 ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പരിധിയില്‍ വച്ച് യുത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. പ്രതിഷേധസമയത്ത് സേനയിലെ 11 അംഗങ്ങള്‍ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിസിടിവിയില്‍ തെളിഞ്ഞെന്ന് നോട്ടീസില്‍ പറയുന്നു. ഇന്ന് വൈകുന്നേരം നാലിന് തന്റെ മുമ്പില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ.രത്നകുമാര്‍ അറിയിച്ചിട്ടുണ്ട്.
Read Moreപരാതി പുറത്തുവന്നാൽ ഞാൻ മരിക്കും..! നാളെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പുറത്തിറങ്ങി നടക്കാനാകുമോ? സത്യം ജയിക്കുമെന്ന് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി. ഹോട്ടലുകളിൽ വച്ച് പീഡനം നടന്നുവെന്ന് നടി നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളതിനാൽ ആഢംബര ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും. കോടതി നിർദേശപ്രകാരം ഇന്നലെ രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തശേഷം അതിജീവിതയുടെ പരാതിയിൽ പറയുന്ന പനന്പള്ളി നഗറിലെ ഫ്ളാറ്റിലെത്തിച്ചു തെളിവെടുത്തു. മുൻകൂർ ജാമ്യമുള്ളതിനാൽ വൈകുന്നേരത്തോടെ വിട്ടയച്ചു. ജൂലൈ മൂന്നുവരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ ചോദ്യം…
Read More