ചുറ്റും വൈറസുണ്ടോയെന്ന് ഇനി മാസ്‌ക് പറയും! പുത്തന്‍ മാസ്‌കുമായി ശാസ്ത്രജ്ഞര്‍

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ് -19 എന്നീ ശ്വാസകോശ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫേസ് മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇത് ധരിച്ചവർക്ക് ചുറ്റുമുള്ള വായുവിൽ വൈറസുകൾ ഉണ്ടെങ്കിൽ ആ വിവരം 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും. ‘മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ആഗ്രഹിച്ചു’വെന്ന് പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറയുന്നു. രോഗബാധിതരായ ആളുകൾ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുപ്പലിലൂടെയും വായുകണങ്ങളിലൂടെയുമാണ് കോവിഡ്, H1N1, ജലദോഷം തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കൾ പടരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾ, പ്രത്യേകിച്ച് ചെറിയ വായുകണങ്ങൾ, ദീർഘനേരം വായുവിൽ തങ്ങി നൽക്കും. ഫാങ്ങും സഹപ്രവർത്തകരും…

Read More

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടം! ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി ലണ്ടനില്‍ മരിച്ചു

ലണ്ടന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍ (29) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഹാമില്‍ട്ടണ്‍ റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വച്ച് 4.30ഓടെയായിരുന്നു അപകടം. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജിബിന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജിബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്‍ഥിയായിയായിരുന്നു.

Read More

മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ! സംഭവത്തെക്കുറിച്ച്‌ കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ…

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രേമനെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വെച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.  പ്രചരിച്ച വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം. പ്രേമൻ കുട്ടിയുടെ…

Read More

മകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി സന്യാസി ബാങ്കിലെത്തി; പിന്നെ നടന്നത്…

തിരുവാരൂര്‍: തോക്കുമായി ബാങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി സന്യാസി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സന്യാസി ബാങ്ക് കൊള്ളയടക്കുമെന്ന് ഭീഷണി മുഴക്കിയത്. ബാങ്കില്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ഇടി-മിന്നല്‍ എന്ന പേരില്‍ സംഗമം നടത്തുകയാണ് ഇദ്ദേഹം.  ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്റെ ആധാരം ഈടായി  ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിരസിച്ചു.  തുടര്‍ന്നാണ് സാമി വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തിയത്. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ലോണ്‍ നിരസിച്ചതിന് ബാങ്ക് കൊള്ളയടിക്കുമെന്ന് പറയുന്നതായും സാമിയുടെ ലൈവില്‍ കേള്‍ക്കാം. പിന്നാലെ  പോലീസെത്തി സന്യാസിയെ…

Read More

ഓ​ണം ക​ഴി​ഞ്ഞു! റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ല്ല.​ സം​സ്ഥാ​ന​ത്ത് ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​മാ​യ മ​ഞ്ഞ,പി​ങ്ക്, കാ​ര്‍​ഡു​കാ​ര്‍​ക്ക് ഈ ​മാ​സ​ത്തെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ്റ്റോ​ക്കി​ല്ലെ​ന്ന​താ​ണ് റേ​ഷ​ന്‍ വി​ത​ര​ണ​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.​ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ​ഗ്രാം വീ​തം അ​രി​യും ഒ​രു കി​ലോ​ഗ്രാം വീ​തം ഗോ​ത​മ്പു​മാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ല എ​ന്‍​എ​സ്എ​ഫ് എ ​താ​ലൂ​ക്ക് ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും റേ​ഷ​ന്‍ ക​ട​യി​ലേ​ക്ക് വി​ത​ര​ണ​ത്തി​ന് ഒ​രം​ഗ​ത്തി​ന് മൂ​ന്ന് മു​ത​ല്‍ മൂ​ന്ന​ര കി​ലോ​ഗ്രാം തോ​തി​ലു​ള്ള അ​രി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ഭാ​ഗി​ക​മാ​യി വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തും നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണക്കിറ്റു​ക​ള്‍ ന​ഷ്ട​പെ​ട്ടതുപോ​ലെ പ​ല​ര്‍​ക്കും റേ​ഷ​നും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ സം​സ്ഥാ​ന​ത്ത് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡു​കാ​രു​ടെ ഗോ​ത​മ്പി​ല്‍ നി​ന്ന്…

Read More

ഭാവിയില്‍ എനിക്ക് അങ്ങനെയാവണം? പാഴ്‌വസ്തുക്കൾകൊണ്ട് ഡ്രോൺ നിർമാണം; രാഹുലിനു മുന്നിൽ താരമായി ഇൻസാഫ്

അ​മ്പ​ല​പ്പു​ഴ: രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ട് പാ​ഴ്‌വ​സ്തു​ക്ക​ളി​ൽ ക്യാ​മ​റ​ ഘ​ടി​പ്പി​ച്ചു താ​ൻ നി​ർ​മ്മി​ച്ച ഡ്രോ​ൺ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഇ​ൻ​സാ​ഫ്. നീ​ർ​ക്കു​ന്നം ഇ​നാ​യ​ത്ത് മ​ൻ​സി​ലി​ൽ അ​ൻ​സി​ലി​ന്‍റെ മ​ക​നാ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഇ​ൻ​സാ​ഫ്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്ന് ത​വ​ണ നി​ർ​മി​ച്ച​ങ്കി​ലും പ​രി​ശീ​ല​ന പ​റ​ക്ക​ലി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടും പി​ൻ​മാ​റാ​തെ നാ​ലാം ത​വ​ണ ഡ്രോ​ൺ നി​ർ​മ്മി​ച്ചു പ​റ​ത്തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ൻ​സാ​ഫ്. വി​ദ്യാ​ർ​ഥിയു​ടെ മി​ക​വും ക​ഴി​വും കെ.​സി വേ​ണു​ഗോ​പാ​ൽ എം.​പി രാ​ഹു​ൽ​ഗാ​ന്ധി​യോ​ട് വി​ശ​ദീ​ക​രി​ച്ച​തി​നെതു​ട​ർ​ന്നാ​ണ് കാ​ണു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. 15 മി​നി​റ്റോ​ളം നി​ർ​മ്മാ​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റും സം​സാ​രി​ച്ച രാ​ഹു​ൽ​ഗാ​ന്ധി ഭാ​വി​യി​ൽ പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന വി​ദ്യാ​ർ​ത്ഥി​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് ഉ​ൾ​പ്പ​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

ന​ട​ൻ ന​സ്‌​ലെ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് ഐഡി! അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ത് യു​എ​ഇ​യി​ൽ നി​ന്ന്

കൊ​ച്ചി: യു​വ​ന​ട​ൻ ന​സ്‌​ലെ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത് യു​എ​ഇ​യി​ൽ നി​ന്നെ​ന്ന് കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഫേ​സ്ബു​ക്കി​ന് ക​ത്തു ന​ൽ​കി. അ​ക്കൗ​ണ്ടി​നെ​തി​രേ ന​ട​ൻ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ്യാ​ജ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കു​റി​ച്ച് ക​മ​ന്‍റി​ട്ട​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​മ​ന്‍റി​ന്‍റെ പേ​രി​ൽ ന​ട​നും കു​ടും​ബാം​ഗ​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടു​ക​യു​ണ്ടാ​യി. ത​നി​ക്ക് ഫേ​സ്ബു​ക്ക് ഐ​ഡി ഇ​ല്ലെ​ന്നും എ​ഫ്ബി പേ​ജാ​ണു​ള്ള​തെ​ന്നും ന​സ്‌​ലെ​ൻ പ​റ​ഞ്ഞു.

Read More

യോ​ഗി​യു​ടെ യു​പി​യി​ൽ വ​നി​താ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ശു​ചി​മു​റി​യി​ൽ; ഞെ​ട്ടി​ക്കു​ന്ന ദൃശ്യം പുറത്ത്

ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്‍റിലാണ് സംഭവം. സഹാറൻപുരിലെ സ്റ്റേഡിയത്തിന്‍റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്. അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/DoubleEngineSarkar?src=hash&amp;ref_src=twsrc%5Etfw”>#DoubleEngineSarkar</a> facing Engine Failure problem…

Read More

ഗാ​ന്ധി കു​ടും​ബ​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ല; മ​ത്സ​രി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​രു​പോ​ലെയെന്ന് സോ​ണി​യ; അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ശ​ശി ത​രൂ​ർ എം​പി​യും മത്സരരംഗത്തെന്ന് സൂചന

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലെ​ന്ന് സോ​ണി​യാ ഗാ​ന്ധി. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഒ​രേ പോ​ലെ പ​രി​ഗ​ണി​ക്കും. ത​ന്‍റെ സ​ന്ദേ​ശം പാ​ര്‍​ട്ടി​യു​ടെ താ​ഴേ​ത​ട്ടി​ലേ​യ്ക്ക് എ​ത്തി​ക്കാ​നും സോ​ണി​യ നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല ഡി​സി​സി​ക​ളും പ്ര​മേ​യം പാ​സാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​ണി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​ന്ധി കു​ടും​ബം സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന ആ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ കേ​ര​ള ഘ​ട​ക​മു​ള്‍​പ്പെ​ടെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ശ​ശി ത​രൂ​ർ എം​പി​യും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന. പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ൽ താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​യാ​ളെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഗെ​ഹ്‌​ലോ​ട്ട് സോ​ണി​യ​യ്ക്ക് മു​ന്നി​ൽ വ​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 17-നാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ ദി​വ​സം വോ​ട്ട​ർ പ​ട്ടി​ക​യും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വോ​ട്ട​വ​കാ​ശം ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ്…

Read More

കു​മ​ളി​യി​ൽ ഏ​ഴു പേ​രെ തെ​രു​വുനാ​യ ക​ടി​ച്ചു;  എല്ലാവരേയും ഓടിനടന്ന് ആക്രമിച്ചത് ഒരു നായതന്നെ; നാ​യ​യെ  നാട്ടുകാർ ത​ല്ലി​ക്കൊ​ന്നു

ഇ​ടു​ക്കി: കു​മ​ളി​യി​ൽ വ​യോ​ധി​ക ഉ​ൾ​പ്പ​ടെ ഏ​ഴോ​ളം പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. കു​മ​ളി വ​ലി​യ​ക​ണ്ടം, ഒ​ന്നാം​മൈ​ൽ, ര​ണ്ടാം​മൈ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ തെ​രു​വു നാ​യ ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ ക​ടി​ച്ച​ത്. രാ​വി​ലെ പാ​ലു മേ​ടി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പോ​യ​വ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. പ​ല​രു​ടെ​യും കാ​ലി​നും മ​റ്റും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഒ​രു നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. നാ​യ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ല്ലി​ക്കൊ​ന്നു. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​സാം സ്വ​ദേ​ശി ഫൈ​ജു​ൽ ഇ​സ്ലാം, വ​ലി​യ​ക​ണ്ടം സ്പൈ​സ്മോ ട്രേ​ഡിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ മൂ​ർ​ത്തി, തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നി​ത്താ​യി, അ​മ​രാ​വ​തി സ്വ​ദേ​ശി​ക​ളാ​യ മോ​ള​മ്മ, രാ​ജേ​ന്ദ്ര​ലാ​ൽ ദ​ത്ത്, എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ൽ പൊ​ന്നി​ത്താ​യി​യു​ടെ കാ​ലി​ന് ആ​ക്ര​മ​ണ​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ക​ടി​യേ​റ്റ​വ​രെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി. ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രെ നാ​യ്ക​ൾ​ക്ക് ഉൗ​ർ​ജി​ത പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും…

Read More