ജിബിൻ കുര്യൻ കോവിഡ് സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. ടൈം മാഗസിന്റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിന്റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ലോകത്തിന്റെ മുന്നിലെത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം. നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും…
Read MoreDay: September 27, 2022
പിടികൂടിയ യുക്രൈന് സൈനികനെ ‘കൊല്ലാക്കൊല’ ചെയ്ത് റഷ്യ ! എല്ലും തോലുമായി ദയനീയ ചിത്രം…
റഷ്യന്‍ സേനയുടെ പിടിയിലകപ്പെട്ട ശേഷം മോചിതനായ യുക്രൈന് സൈനികന്റെ ദയനീയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുക്രെയ്ന് പ്രതിരോധ മന്ത്രാലയമാണു ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖൈലോ ഡയനോവ് എന്ന സൈനികന് റഷ്യയുടെ പിടിയിലാകുന്നതിനു മുന്‍പും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്. റഷ്യയുടെ പിടിയിലകപ്പെടുമ്പോള്‍ ആരോഗ്യവാനായിരുന്ന ഇയാള്‍ മോചിതനായപ്പോള്‍ എല്ലും തോലുമായി. കൂടാതെ മുഖത്തും കൈകളിലും മുറിവുകളും. മെലിഞ്ഞ് എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നു യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണു ട്വീറ്റ്. ”യുക്രെയ്ന് സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന് തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കണ്വെന്ഷന് വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്” ചിത്രങ്ങള്‍ പങ്കുവച്ച് യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ വര്‍ഷമാദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്.…
Read Moreപൊറോട്ടയല്ല, കുഴിമന്തിയാണ് ബെസ്റ്റ്..! രാഹുലിനെ പരിഹസിച്ച് സിപിഎം ഓഫീസിൽ ബാനർ
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസ് കെട്ടിടത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബാനർ. രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചാണ് ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത്. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഇതിനെതിരേ വിമർശനവുമായി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബാനർ ഉയർത്തിയ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ സ്ത്രീകളടക്കം നിരവധിപ്പേർ കാത്തുനിൽക്കുന്നതിന്റെ ചിത്രം വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
Read Moreഖോസ്റ്റ–2 !വവ്വാലുകളിൽ മറ്റൊരുതരം കൊറോണ വൈറസ്; മനുഷ്യരെ ബാധിക്കാൻ ശേഷി
വാഷിങ്ടൻ: കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 ഉൾപ്പെടുന്ന സാർബികോവൈറസ് ഉപകുടുംബത്തിൽപ്പെട്ട പുതിയ തരം കൊറോണ വൈറസിനെ റഷ്യയിലെ വവ്വാലുകളിൽ വാഷിങ്ടൻ സ്റ്റേറ്റ് സർവകലാശാലാ ശാസ്ത്രജ്ഞർ കണ്ടെത്തി. ഖോസ്റ്റ–2 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്സീനുകൾ ഫലപ്രദമല്ല. സ്പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ–1 എന്ന പേരിൽ മറ്റൊരു വകഭേദവും കണ്ടെത്തി; ഇവ മനുഷ്യർക്ക് അത്ര അപകടകാരിയല്ല. സാർസ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേർന്നു പ്രവർത്തിച്ച് അപകടകാരികളായ വകഭേദങ്ങൾക്കു വഴിവയ്ക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.
Read Moreഭാര്യയുടെ പരാതിയിൽ..! സിപിഎം അനുഭാവി ജീവനൊടുക്കിയ സംഭവം; ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക്
പത്തനംതിട്ട: സിപിഎം ജില്ലാ, ലോക്കല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരേയുള്ള ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ്. സിപിഎം അനുഭാവിയായ പെരുനാട് മേലേതില്‍ എം.എസ്. ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി കണ്ടെത്തിയ ഡയറിക്കുറിപ്പാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡനന്റുമായ പി.എസ്. മോഹനന്, ലോക്കല്‍ സെക്രട്ടറി റോബിന് ടി. തോമസ്, പഞ്ചായത്തംഗം ശ്യാം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബാബുവിന്റെ ഡയറിക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളുള്ളത്. ഭാര്യയുടെ പരാതിയിൽ… ഞായറാഴ്ച രാവിലെയാണ് ബാബുവിനെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മരണകാരണം താന്‍ വീട്ടിലെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള വിശദമായ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. ഡയറി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ നടപടികള്‍ മരവിച്ചിരിക്കുകയാണ്. ബാബുവിന്റെ ഭാര്യ കുസുമകുമാരി നല്കിയ പരാതിയിലും അന്വേഷണം…
Read Moreസദാചാര പോലീസ് എന്തിന്? ഇറാനിലെ സദാചാര പോലീസിനെതിരേ മുടി മുറിച്ചും പ്രതിഷേധം; സദാചാര പോലീസിന്റെ ചട്ടങ്ങള്‍ ഇങ്ങനെ…
ടെഹ്റാൻ:ഇറാന് സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഇപ്പോഴും അലയടിക്കുന്നു. ആയിരക്കണക്കിനു യുവാക്കളും യുവതികളും ഹിജാബിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇറാന് ഭരണകൂടത്തിനെതിരെയും ആത്മീയ നേതാക്കള്‍ക്കെതിരെയും വന്‍ പ്രതിഷേധമാണ് ഈ മാസമാദ്യം തെരുവുകളില്‍ അലയടിച്ചത്. യുവതികള്‍ ശിരോവസ്ത്രങ്ങള്‍ കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു. സംഭവത്തിൽ 450-ലേറെ പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സദാചാര പോലീസിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ചു ലോകമെമ്പാടും ജനങ്ങള്‍ രംഗത്തെത്തി. വിവിധ നഗരങ്ങളില്‍ ഇറാനിലെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു. ഹിജാബിനെതിരെയുള്ള സമരങ്ങളില്‍ അമ്പതിലേറെ പേര് കൊല്ലപ്പെട്ടുവെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സദാചാര പോലീസ് എന്തിന്? ഇസ്ലാമിക ഭരണം നിലവിലുള്ള ഇറാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമായ…
Read Moreഅവിശ്വസനീയം!!! സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു; ദുരൂഹത ഒഴിയാതെ ബന്ധുക്കളും നട്ടം തിരിഞ്ഞ് പോലീസും
അന്പലപ്പുഴ: സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. ദുരൂഹത ഒഴിയാതെ ബന്ധുക്കളും നട്ടം തിരിഞ്ഞ് പോലീസും. തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ കെ. സജീവനെയാണ് കഴിഞ്ഞ കഴിഞ്ഞ സെപ്റ്റംബർ 29 മുതല്‍ കാണാതായത്. പുതിയ വസ്ത്രം എവിടെനിന്ന്? മത്സ്യബന്ധന ബോട്ടില്‍ ജോലിക്ക് പോയതായിരുന്നു സജീവൻ. ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തിയ സജീവന് വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബ വീടായ പുത്തന്‍നടയില്‍ നിന്ന് ഓട്ടോയില്‍ തോട്ടപ്പള്ളി ജംങ്ഷനില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്‍നടയില്‍ നിന്ന് സജീവന് വസ്ത്രം നല്‍കിയത് ആരാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വി.എസ് പക്ഷക്കാരൻ സജീവന്റെ തിരോധാനത്തില്‍ ഏറെ നട്ടം തിരിയുന്നത് പോലീസാണ്. അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തിയത്. തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ…
Read Moreപോപ്പുലര്‍ ഫ്രണ്ട് പെട്ടു ! അഞ്ചു കോടി ആറ് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍…
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. അഞ്ചു കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്ആര്‍ടിസി അപേക്ഷ നല്കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു…
Read MoreOn-line Adult Chat Rooms
Senior chat rooms are on-line websites catering to the senior crowd. Taking half in these free chat rooms doesn’t essentially imply you’re in search of a date or love. It even implies you’re looking for ways to attach with new people sharing your interests. The best characteristic obtainable within the translation perform can allow you to translate your dialog into 9 potential languages in accordance together with your current match. Webcam facility and the instant messaging function is on the market like it’s on totally different web sites, but the…
Read Moreമരടിൽ വൃദ്ധ തീപ്പൊള്ളലേറ്റു മരിച്ചു; ഹൃദയ സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു; മണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: എറണാകുളം മരടിൽ വൃദ്ധയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മരട് മംഗലപ്പള്ളി ശാരദ (76)യെയാണ് ഇന്ന് പുലർച്ചെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. മരുന്നു കഴിച്ച് രോഗം ഭേദമാകാത്തതിനെ തുടർന്നു ഡോക്ടർ ശസ്ത്രക്രിയ നിശ്ചയിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ശാരദ എന്ന് പോലീസ് പറഞ്ഞു. ഇവർക്കു മൂന്നു മക്കളാണുള്ളത്. സമീപത്ത് മകൻ താമസിക്കുന്നുണ്ടെങ്കിലും ഇവർ തറവാട്ട് വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി മകന്റെ വീട്ടിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ അവിടെ നിന്നും പോയി സ്വന്തം വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നു മരട് പോലീസ് പറഞ്ഞു.
Read More