പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പെ​ട്ടു ! അ​ഞ്ചു കോ​ടി ആ​റ് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ടെ ബ​സു​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍.

അ​ഞ്ചു കോ​ടി ആ​റു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ആ​വ​ശ്യം. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​വ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ര്‍​ത്താ​ലി​ല്‍ 58 ബ​സ്സു​ക​ള്‍ ത​ക​ര്‍​ത്തെ​ന്നും 10 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ത്താ​ല്‍ അ​ക്ര​മ​ങ്ങ​ള്‍​ക്ക് എ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ല്‍ ക​ക്ഷി ചേ​രാ​നാ​യി കെ​എ​സ്ആ​ര്‍​ടി​സി അ​പേ​ക്ഷ ന​ല്‍​കി.

ബ​സ്സു​ക​ള്‍​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടി​ന് 9,71,115 രൂ​പ​യും ഷെ​ഡ്യൂ​ളു​ക​ള്‍ ക്യാ​ന്‍​സ​ല്‍ ചെ​യ്ത​തി​ലൂ​ടെ മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ന​ഷ്ടം അ​ക്ര​മി​ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ​ചെ​ല​വും കേ​ടാ​യ ബ​സു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ ട്രി​പ്പു​ക​ള്‍ മു​ട​ങ്ങി​യ​തി​ന്റെ ന​ഷ്ട​വും ഇ​വ​രി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ചു. റി​പ്പോ​ര്‍​ട്ട് ഒ​ക്ടോ​ബ​ര്‍ 17നു​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം.

Related posts

Leave a Comment