വാഷിങ്ടൺ: ‘രാജ്ഞിമാർക്കാണ് എല്ലാ അധികാരവും അതുകൊണ്ട് തന്നെ ഞാൻ ജോലിക്കൊന്നും പോകാറില്ല. വീട്ടിനകത്തായാലും പുറത്തായാലും ജോലികളെല്ലാം ചെയ്യുന്നത് ഭാര്യമാരാണ്’ പറയുന്നത് നിക്ക് ഡേവിസ് എന്ന 39കാരനാണ്. അമേരിക്കൻ സ്വദേശിയായ നിക്ക് തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ‘ട്രോഫി ഹസ്ബൻഡ്’ എന്നാണ്. ഒരു യുവാവ് ജോലിക്ക് പോകുന്നില്ല എന്നതിൽ എന്താണിത്ര കാര്യമെന്നല്ലേ. എല്ലാവരെയും പോലെയല്ല ഡേവിസ്. മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇദ്ദേഹം വീട്ടിൽ കഴിയുന്നത്. ഈ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യമാർ തന്നെ. ജോലിയ്ക്ക് പോകലും വീട്ടിനുള്ളിലെ പണികളുമെല്ലാം ഭാര്യമാർ ചെയ്യുമ്പോൾ വായനയും ചിന്തയുമായി വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് ഇയാൾ. മൂന്ന് ഭാര്യമാർ അടങ്ങുന്ന കുടുംബം മുന്നോട്ട് പോകാൻ സ്വന്തമായി അധ്വാനിച്ച് ഒരു രൂപ പോലും നിക്ക് ഡേവിസ് നൽകുന്നില്ല. ഭാര്യമാരുടെ സമ്പാദ്യത്തിൽ നിന്ന് ലഭിക്കുന്ന പണം ചെലവഴിച്ചാണ് ഇവർ സന്തോഷവൂർവം മുന്നോട്ട് പോകുന്നത്. മൂന്നു ഭാര്യമാർക്കുമൊപ്പം ഒരു കിടക്കയിൽ…
Read MoreDay: February 23, 2023
അത്ര കെട്ടുറപ്പുണ്ടായില്ല! വഴക്കിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണ് ദമ്പതികള്‍…
സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്ന സംഭവങ്ങള്‍ നമുക്കേവര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാവുന്നു. ഇവയില്‍ ചിലത് കാഴ്ചക്കാരനെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിപ്പിക്കും. എന്നാല്‍ വേറെ ചിലത് ചിരിപ്പിച്ച് ചിന്തിപ്പിക്കും. അത്തരമൊരു കാര്യമാണ് റഷ്യയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ളതാണ്. ഇവിടെ താമസക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണ് ഓള്‍ഗ വോള്‍ക്കോവയും എവ്ജെനി കാര്‍ലാഗിനും. റോഡരികിലാണ് ഈ ദമ്പതികളുടെ വീട്. ഈയിടെ ഒരു കാര്യത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് പിന്നീട് അടിയില്‍ കലാശിച്ചു. അടിയുണ്ടാക്കുന്നതിനിടെ ഇരുവരും ബാല്‍ക്കണിക്ക് സമീപമെത്തി. എന്നാല്‍ ദമ്പതികള്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണു. ബാല്‍ക്കണിയുടെ വേലി തകര്‍ത്ത് 25 അടി താഴെയുള്ള നടപ്പാതയിലേക്കാണ് ഇരുവരും വീഴുന്നത്. യുവതി കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ വീണപ്പോള്‍ ഭര്‍ത്താവ് നിലത്ത് കിടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read Moreമുഹമ്മദ് കെന്‍സി അല്‍ഫാരോ! പ്രായം 16 മാസം, ഭാരം 27 കിലോ; കുഞ്ഞിന്റെ ജീവിതം ഇങ്ങനെ…
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരൂതന്നെ ഇല്ലല്ലൊ. അവരുടെ ചിരിയും നിഷ്‌കളങ്കത്വവും പ്രവര്‍ത്തികളും ആരുടെ മനസിനേയും ഒന്ന് തൊടും. എന്നാല്‍ ഈ ലോകത്ത് എല്ലാ കുട്ടികള്‍ക്കും അത്ര സന്തോഷത്തോടെ ചിരിക്കാനാകില്ല. പട്ടിണിയും ദാരിദ്ര്യവും രോഗവുമൊക്കെ ആകാം അതിന്‍റെ കാരണം. ഇന്തോനേഷ്യയിലുള്ള മുഹമ്മദ് കെന്‍സി അല്‍ഫാരോയ്ക്ക് പ്രായം 16 മാസം മാത്രമാണ്. എന്നാല്‍ ഈ കുഞ്ഞിന് ഭാരം 27 കിലോയാണ്. അതായത് ഒരു എട്ടു വയസുകാരന്‍റെ ഭാരമാണ് അല്‍ഫാരോയ്ക്ക് ഇപ്പോഴുള്ളത്. ഈ അമിതഭാരം നിമിത്തം തന്‍റെ മകന് സാധാരണ കുട്ടികളെ പോലെ ഇരിക്കാനൊ നടക്കാനൊ സാധിക്കുന്നില്ലെന്ന് മുഹമ്മദ് കെന്‍സി അല്‍ഫാരോയുടെ അമ്മ പിട്രിയ പറയുന്നു. പിതാവിന്‍റെ വസ്ത്രങ്ങള്‍ വരെ ഈ കുഞ്ഞിന് പാകമാവുമത്രെ. മാത്രമല്ല ഈ കുഞ്ഞിന് ചേരുന്ന ഡയപ്പറുകളും അന്നാട്ടിലില്ല. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അല്‍ഫാരോയുടെ അവസ്ഥ ചര്‍ച്ചയായിരിക്കുകയാണ്. കുട്ടിയുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇന്തോനേഷ്യയിലെ കെന്‍സി ഹെര്‍മിന ബെകാസി…
Read Moreഒരു ട്രക്ക് പാഞ്ഞുവരികയാണ്..! ഷൂട്ടിംഗിനിടെ അപകടം; തമിഴ് നടന്‍ വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണല്ലൊ സിനിമ. വിവിധ ഭാഷകളില്‍ സിനിമകള്‍ എത്താറുണ്ടല്ലൊ. ഇവയിലൂടെ പലരും ആളുകള്‍ക്ക് പ്രിയപ്പെട്ടവരായി മാറാറുമുണ്ട്. അത്തരത്തില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തമിഴ് നടനായ വിശാല്‍ കൃഷ്ണ റെഡ്ഡി. അദ്ദേഹത്തിന്‍റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രന്‍ സംവിധാനത്തിലുള്ള മാര്‍ക് ആന്‍റണി. ഈ ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അപകടമാണ് സമൂഹ മാധ്യമങ്ങളെ ഇപ്പോള്‍ ഞെട്ടിക്കുന്നത്. ഈ അപകടത്തിന്‍റെ വീഡിയോ വിശാല്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ദൃശ്യങ്ങളില്‍ ഒരു ഫൈറ്റ് സീനിനായുള്ള സെറ്റാണ് കാണാനാവുക. വിശാലും നിരവധി സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുമാരും അവിടെയുണ്ട്. നിലത്ത് വീണ് കിടക്കുകയാണ് വിശാല്‍. ഉടനടി ഒരു ട്രക്ക് ആ രംഗത്തേക്ക് പാഞ്ഞുവരികയാണ്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ട്രക്കിന്‍റെ നിയന്ത്രണം നഷ്ടമായി. ആ വാഹനം അപകടകരമായ വേഗത്തില്‍ വിശാല്‍ ഉള്ളിടത്തേക്ക് പാഞ്ഞുവന്നു. തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം.…
Read Moreഇങ്ങനെയാണോ ഒരു മരണവീട്ടില്‍ നില്‍ക്കുന്നത് ? കൂളിംഗ് ഗ്ലാസും അങ്ങേയറ്റം മേക്കപ്പും! സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ
പ്രശസ്ത സിനിമാ സീരിയൽ താരം സുബി സുരേഷിനെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. രഞ്ജിനി ഹരിദാസും അമ്മയും ആണ് സുബി സുരേഷിന് അവസാനമായി കാണാൻ എത്തിയത് . സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. തുടർന്ന് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി നിരവധി പേരാണ് വിമർശിച്ച് എത്തിയത് . അതിലൊരാൾ കമൻറ് ചെയ്തത് ഇങ്ങനെ: ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ് എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഇയാളുടെ കമന്റിനു മറുപടിയായി മറ്റൊരാൾ കുറച്ചത് ഇങ്ങനെയാണ്, സുബി സുരേഷ് മ രിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന…
Read Moreവിവാഹാഭ്യർഥന നിരസിച്ചു! നിയമ വിദ്യാർഥിയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമം; തൊടുപുഴയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തൊടുപുഴ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതിയായ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പോലീസ് പിടികൂടി. പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താൻ വീണ്ടും വിവാഹാഭ്യർഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
Read Moreപ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ചു തൂക്കിയിട്ടാല്‍ ഈച്ചകൾ ഒഴിയുമോ..? അനുഭവസ്ഥർ പറയുന്നത് ഇങ്ങനെ…
ഈച്ചകള്‍ എവിടെയും എപ്പോഴും ശല്യമാണ്. വീടിനുള്ളില്‍ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലയിടത്തും ഈച്ച ഒഴിയാറില്ല. അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവിടങ്ങളിൽ മാത്രമല്ല, സ്വീകരണമുറികളിലും കിടപ്പുമുറികളിലുംവരെ ഈച്ചകൾ എത്താറുണ്ട്. അതിഥികൾ വീട്ടിലെത്തുമ്പോള്‍ വീടിനകത്ത് ഈച്ചയെ കണ്ടാല്‍ വീട്ടുകാർക്കു തലകുനിക്കേണ്ടിവരും. ഈച്ചകളെ തടയാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കല്‍ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താന്‍ കഴിയുമെന്നു ചിലര്‍ അവകാശപ്പെടുന്നു. അത്തരത്തിൽ ഒന്നാണ് വീടിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് അതില്‍ നാണയങ്ങളിട്ട് തൂക്കിയിടുന്നത്. ഇതുമൂലം ഈച്ചശല്യം അകലാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നുണ്ടെങ്കിലും ഏതുവിധമാണ് ഇത് പ്രവർത്തിക്കുന്നത് എന്നത് പലർക്കും അറിയില്ല. വെള്ളം നിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുകയും ഇതുമൂലം ഇച്ചകൾ അവിടെനിന്നു മറ്റേതെങ്കിലും ഭാഗത്തേക്കു പോകുകയുമാണ് ചെയ്യുന്നതെന്നാണ് ഇതിനു പ്രചാരം കൊടുക്കുന്നവർ പറയുന്നത്. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം അതിനുള്ളിൽ ഇട്ടിരിക്കുന്ന നാണയത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ മറ്റൊരു പ്രാണിയുടെ…
Read Moreകടക്ക് പുറത്ത്..! മോദിയെ പരിഹസിച്ചു; കോൺഗ്രസ് നേതാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനത്തിൽനിന്നാണ് പവൻ ഖേരയെ ഇറക്കിവിട്ടത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന്‍റെ പേരിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പവൻ ഖേരയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിമാന അധികൃതർ അറിയിച്ചത്. പ്ലിനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി റായ്പൂരിലേക്ക് പോകാൻ എത്തിയ പവൻ ഖേരയെ ചെക് ഇൻ ചെയ്തതിനു ശേഷമാണ് അധികൃതർ ഇറക്കിവിട്ടത്. അതേസമയം, പവൻ ഖേരയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തത്. വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്.
Read Moreകുട്ടവഞ്ചിയില്‍ ജലാശയത്തിനു നടുവിലെ തുരുത്തില് എത്തിച്ച് പീഡിപ്പിച്ചു! ഇരയായത് പ്ലസ്ടു വിദ്യാര്‍ഥിനി; പ്രതിക്കായി അന്വേഷണം ഊര്‍ജിതം
തൊടുപുഴ: മീന്‍ പിടിക്കാനുപയോഗിക്കുന്ന കുട്ടവഞ്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ജലാശയത്തിനു നടുവിലെ തുരുത്തില് എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില് ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തയാളാണ് പ്രതി. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നെന്ന് മുട്ടം എസ്എച്ച്ഒ പ്രിന്‍സ് ജോസഫ് പറഞ്ഞു. മലങ്കര ജലാശയത്തില്‍ മീന്‍ പിടിത്തമാണ് പ്രതിയുടെ പ്രധാന തൊഴില്‍. മലങ്കര ജലാശയം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഉദയ ലാലിന് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം…
Read Moreമൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ പ്രതിയുടെ ‘അഭ്യാസം’ പാളി ! പോലീസുകാരെ ആക്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവച്ചു വീഴ്ത്തി
ചെന്നൈ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവച്ചു വീഴ്ത്തി. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയ്ക്കാണു വെടിയേറ്റത്. കാൽമുട്ടിനു വെടിയേറ്റ സൂര്യയെയും കൈയ്ക്കു വെട്ടേറ്റ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ചെന്നൈയിൽ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ പോലീസ് വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ ബന്തു സൂര്യ, മറ്റു രണ്ടു പേർക്കൊപ്പം മദ്യപിച്ച് ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിക്കവേ വാഹനപരിശോധന നടത്തിയ അയ്നാവരം എസ്ഐ ശങ്കർ തടഞ്ഞിരുന്നു. പോലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ എസ്ഐയും സംഘവും പിന്തുടർന്നു. എസ്ഐയുടെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് അയ്നാവരം അസിസ്റ്റന്റ് എസ്ഐ മീനയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ബന്തു സൂര്യയെ വീട് വളഞ്ഞു പിടികൂടി സ്റ്റേഷനിലേക്ക് എത്തിക്കും വഴിയാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂത്രമൊഴിക്കാൻ…
Read More