ആലുവ: “നല്ലൊരു വീട് പണിയണം മക്കളെ നന്നായി പഠിപ്പിക്കണം’ സംസ്ഥാന ലോട്ടറി വകുപ്പിന്റെ 10 കോടി രൂപയുടെ സമ്മർ ബംപർ അടിച്ച ആസാം സ്വദേശി ആൽബർട്ട് ടിഗയുടെ ആഗ്രഹങ്ങൾ ഇതൊക്കെയാണ്. ഡിമകുച്ചി ഉഡൽഗുരി സ്വദേശിയായ ആൽബർട്ട് ടിഗ കടബാധ്യതകൾ തീർക്കാനായി 1995 ലാണ് കേരളത്തിലേക്കു തീവണ്ടി കയറിയത്. ആലുവയിലും സമീപപ്രദേശങ്ങളിലും നിരവധി ജോലികൾ ചെയ്തു. 15 വർഷമായി സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലാണു ജോലി. ടിക്കറ്റിന് ബംപർ അടിച്ചത് ആസാമിലുള്ള ഭാര്യയോടും വൈകുന്നേരം രാജിനിയുടെ ഭർത്താവ് ചാണ്ടിയോടുമാണ് ആദ്യം പറഞ്ഞത്. ചാണ്ടിയുടെ നിർദേശപ്രകാരം ആലുവ എസ്ബിഐ യിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.ഭാര്യ അഞ്ചല ടിഗയും രണ്ടു മക്കളും ഏലിയാസ് (അഞ്ചാം ക്ലാസ്), ഡേവിഡ് (ഒന്നാം ക്ലാസ്) അടങ്ങിയതാണു ആൽബർട്ടിന്റെ കുടുംബം. ഷീറ്റുകൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. നല്ലൊരു വീട് നിർമിച്ച് മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നതാണ്…
Read MoreDay: March 21, 2023
ലൈഫ് മിഷൻ കോഴക്കേസ്; 10മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ സന്തോഷ് ഈപ്പൻ അറസ്റ്റിൽ; ഇ.ഡിയുടെ ആരോപണം ഇങ്ങനെ…
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെ ഇയാളെ പത്തു മണിക്കൂറോളം കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യുഎഇ കോണ്‍സുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ്…
Read Moreലഹരി വില്‍പ്പനക്കേസില്‍ നടി അറസ്റ്റില്‍ ! കൂടെ താമസിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; ഇരുവരും താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന…
ലഹരി വില്‍പ്പന നടത്തി വന്ന നാടകനടിയായ യുവതി പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിവില്പന. 56 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ…
Read More“ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കും’;യുവതിയുടെ 23 പവന് തട്ടിയെടുത്ത കാമുകനും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ(28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്.രതീഷ്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷൊര്‍ണൂരില്‍നിന്ന് അറസ്റ്റു ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ അവരുടെ 23 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. മട്ടാഞ്ചേരിയില്‍ വച്ചാണ് സ്വര്ണാഭരങ്ങള് യുവതിയുടെ കൈയില്‍നിന്ന് വാങ്ങിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ സിപിഒമാരായ അജിലേഷ്, വിനീത്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.
Read Moreഅശ്ലീല കമന്റ് സഹിതം പേരും നമ്പരും റെയില്‍വേ ശുചിമുറിയില്‍ ! അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി ആരെന്നറിഞ്ഞപ്പോള്‍ വീട്ടമ്മ ഞെട്ടി…
തന്റെ പേരും ഫോണ്‍നമ്പറും അശ്ലീല കമന്റ് സഹിതം റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ച ആളെ അഞ്ചു വര്‍ഷത്തിനു ശേഷം കണ്ടെത്തി വീട്ടമ്മ. കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതല്‍ അശ്ലീല സംഭാഷണവുമായി ഫോണ്‍ വിളികള്‍ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിയില്‍ ഈ നമ്പര്‍ എഴുതി വച്ചിരിക്കുകയാണെന്നു പറഞ്ഞത്. നമ്പര്‍ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു. കയ്യക്ഷരത്തില്‍ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ബെംഗളൂരുവിലെ…
Read Moreരാത്രി മക്കൾക്കൊപ്പംതന്നെ ഉണ്ടാകും;അമ്മയെന്ന നിലയിൽ എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചെന്ന് പൂർണിമ
സിനിമയില്‍നിന്നു വിട്ടുനിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ഞാനൊരു ബ്രാന്‍ഡ് തുടങ്ങുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നാണ് ഞാന്‍ സംസാരിക്കുന്നത്. മക്കളായ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ അച്ഛനാണെങ്കില്‍ സിനിമാ ഷൂട്ടിംഗിന് പോയി നാല്പത്തിയഞ്ച് ദിവസമൊക്കെ കഴിയുമ്പോഴാണ് വീട്ടില്‍ വരുന്നത്. ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ ഞാന്‍ മക്കൾക്കൊപ്പംതന്നെയുണ്ടാകും. അവള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. -പൂർണിമ ഇന്ദ്രജിത്ത്
Read Moreവരലക്ഷ്മി പുതിയപ്രണയത്തിൽ?ഇരുവരുടേയും യാത്ര ഒന്നിച്ച്; വരൻ ആരെന്ന് കണ്ടോ!
തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത്കുമാർ പുതിയൊരു പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയായേക്കുമെന്നും റിപ്പോർട്ടുകൾ. വിജയ് ടിവിയിലെ ഒരു സെലിബ്രിറ്റിയുമായി പ്രണയത്തിലാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. എപ്പോള്‍ വേണമെങ്കിലും വരലക്ഷ്മിയുടെ വിവാഹം കുടുംബാംഗങ്ങള്‍തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല വരലക്ഷ്മിയുടെ വരനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ വന്നിരിക്കുകയാണ്. വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് പ്രതാപാണ് വരന്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് വരലക്ഷ്മിയോടൊപ്പം എനൈത് കൊണ്ടാല്‍ പാവം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നാണ് വിവരം. ഇപ്പോള്‍ താരങ്ങള്‍ ഒരുമിച്ചാണ് യാത്രകളെന്നും എവിടെ പോയാലും ഒരുമിച്ചായിരിക്കുമെന്നും പപ്പരാസികൾ പറയുന്നു. ഇത് കൂടാതെ ഷൂട്ടിംഗ് കഴിഞ്ഞാലും കാത്തുനിന്ന് വരലക്ഷ്മിയെ കൂട്ടിക്കൊണ്ട് പോകുന്നതും ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്. ഈ ബന്ധം തീര്‍ച്ചയായും വിവാഹത്തില്‍ അവസാനിക്കുമെന്നാണ് ആരാധകരും കരുതുന്നത്. നിലവില്‍ വരലക്ഷ്മിക്ക് 38 വയസായി.…
Read Moreനടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു; പരാതി കിട്ടിയ ഉടൻ ഒമാന്‍ പൗരനെ അകത്താക്കി പോലീസ്
കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ രാത്രി എട്ടോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സാർഥം ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു മുബാറക് മുഹമ്മദ്. യുവതിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreടീമിന്റെ ദയനീയ പ്രകടനം; സെവിയ്യ കോച്ചിനെ പുറത്താക്കുന്നു
സെവിയ്യ: ലാ ലിഗയിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ജോർജെ സാംപോളിയെ സെവിയ്യ പുറത്താക്കുന്നു. ലീഗിൽ 28 പോയിന്റുമായി പതിനാലാം സ്ഥാനത്താണ് സെവിയ്യ. റിലഗേഷൻ സോണിൽ നിന്ന് മൂന്നു പോയിന്റ് മാത്രം മുകളിലാണ് സെവിയ്യയുള്ളത്. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് സാംപോളിയെ പുറത്താക്കുന്നത്. സാംപോളിക്ക് പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്. ജോസ് മെൻഡിലിബർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreസൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ലോക്കറിലെ സ്വർണം; കള്ളൻ ആരാണെന്ന് സൂചന നൽകുന്ന പരാതി നൽകി ഐശ്വര്യ
ചെന്നൈ: വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന പരാതിയുമായി സംവിധായികയും തമിഴ്സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര പോലീസിനെ സമീപിച്ചു. 3.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വജ്രാഭരണങ്ങള്‍, രത്നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലെയ്സ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. വീട്ടിൽ ജോലി ചെയ്തിരുന്ന മൂന്നു സഹായികൾക്കു മോഷണത്തിൽ പങ്കുണ്ടാകാമെന്ന സംശയവും പരാതിയിലുണ്ട്. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More