എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തെ; നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച കോമഡി താരത്തെക്കുറിച്ച് ദേവയാനി

മ​ല​യാ​ളം സി​നി​മ ഫ്ര​ണ്ട്സി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​ദ്ദി​ഖ് ത​ന്നെ​യാ​ണ് ആ ​സി​നി​മ സം​വി​ധാ​നം ചെ​യ്‌​ത​ത്. അ​ദ്ദേ​ഹം ഒ​രു ഗം​ഭീ​ര സം​വി​ധാ​യ​ക​ൻ ആ​ണ്. വ​ടി​വേ​ലു സാ​ർ ആ ​സി​നി​മ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​മ​ഡി​യും ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ഫ്ര​ണ്ട്സി​ലും ന​ല്ല ര​സ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ലേ ഞാ​ൻ ചി​രി​ക്കും. എ​ന്‍റെ ഫാ​ൻ ക്ല​ബി​ന്‍റെ ലീ​ഡ​റാ​ണ് നീ​യെ​ന്നൊ​ക്കെ ഇ​ട​യ്ക്ക് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​യും. ഒ​രു പി​ക്‌​നി​ക് പോ​ലെ​യാ​യി​രു​ന്നു ആ ​സി​നി​മ​യു​ടെ സെ​റ്റ്. -ദേ​വ​യാ​നി

Read More

ന​യ​ൻ​താ​ര പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയി; പിന്നെ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സോനാ നായർ

മ​ന​സി​ന​ക്ക​രെ സി​നി​മ​യി​ൽ ഷീ​ലാ​മ്മ​യു​ടെ മ​ക​ളാ​യി ചെ​യ്ത​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ന​യ​ൻ​താ​ര​യു​ടെ ആ​ദ്യ സി​നി​മ​യാ​ണ്.ഇ​ട​യ്ക്ക് ന​യ​ൻ​താ​ര​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ടി​ന് വ​ന്ന സ​മ​യ​ത്താ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വ് അ​തി​ൽ കാ​മ​റ വ​ർ​ക്ക് ചെ​യ്ത സ​മ​യ​ത്ത് അ​ദ്ദേ​ഹ​മാ​ണ് വി​ളി​ച്ച് ത​രു​ന്ന​ത്. അ​ന്ന് ന​യ​ൻ​താ​ര പീ​ക്കി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​മാ​ണ്. ഇ​പ്പോ​ഴും അ​തെ. ഞാ​ൻ സോ​ന നാ​യ​രാ​ണ്, എ​ന്നെ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ എ​ന്‍റെ പൊ​ന്ന് ചേ​ച്ചീ എ​ന്താ​ണി​ങ്ങ​നെ ചോ​ദി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഞാ​ൻ സ​ത്യം പ​റ​ഞ്ഞാ​ൽ സ്തം​ഭി​ച്ച് പോ​യി. ഞാ​ൻ വി​ചാ​രി​ച്ച​ത് പ​റ​യൂ ചേ​ച്ചീ, എ​ന്താ​ണ്, ഒ​പ്പം വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട​ല്ലേ ന​മ്മ​ൾ എ​ന്ന രീ​തി​യി​ൽ സം​സാ​രി​ക്കു​മെ​ന്നാ​ണ്. ഞാ​ൻ വേ​റൊ​രു ഷൂ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് പി​ന്നെ കോ​ൺ​സ​ൺ​ട്രേ​ഷ​ൻ കി​ട്ടു​ന്നി​ല്ല. ന​യ​ൻ​താ​ര കേ​ട്ടാ​ലും കേ​ട്ടി​ല്ലെ​ങ്കി​ലും പ​റ​യു​ക​യാ​ണ്. ഇ​ങ്ങ​നെ ആ​യി​രി​ക്ക​ണം ആ​ക്ടേ​ർ​സ്. -സോ​ന നാ​യ​ർ

Read More

എംഡിക്ക് താത്പര്യമുണ്ട്  പണം ഒരു പ്രശ്നമല്ല; താല്പര്യമി ല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ചോദിച്ചത്;  മോശം അനുഭ വം പങ്കുവെച്ച് അനാർക്കലി മരിക്കാർ

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന ന​ടി​യാ​ണ് അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ. 2016 ലാ​ണ് ആ​ന​ന്ദം റി​ലീ​സ് ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് വി​മാ​നം, ഉ​യ​രെ, മ​ന്ദാ​രം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​നാ​ർ​ക്ക​ലി അ​ഭി​ന​യി​ച്ചു. സു​ലൈ​ഖ മ​ൻ​സി​ൽ, ബി ​മു​ത​ൽ 44 വ​രെ എ​ന്നി​വ​യാ​ണ് അ​നാ​ർ​ക്ക​ലി​യു​ടെ പു​തി​യ സി​നി​മ​ക​ൾ. അ​ടു​ത്ത​യി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ വ​ന്ന കോ​ളി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​നാ​ർ​ക്ക​ലി. ത​നി​ക്ക് അ​സ്വാ​ഭി​ക​മാ​യി തോ​ന്നി​യ ഒ​രു ആ​രാ​ധ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും അ​നാ​ർ​ക്ക​ലി സം​സാ​രി​ച്ചു. പു​ള്ളി എ​ല്ലാ ദി​വ​സ​വും പു​ള്ളി​യു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മെ​സേ​ജ​യയ്​ക്കും. ഇ​ട​യ്ക്ക് ഞാ​നെ​ടു​ത്ത് നോ​ക്കു​മാ​യി​രു​ന്നു. മു​ഴു​വ​നി​രു​ന്ന് വാ​യി​ക്കും. ഞ​ങ്ങ​ൾ റി​ലേ​ഷ​നാ​ണെ​ന്ന രീ​തി​യി​ലാ​ണ് പു​ള്ളി എ​ന്നോ​ട് സം​സാ​രി​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര കാ​വ്യാ​ത്മ​ക​മാ​യി​ട്ട് ഓ​രോ കാ​ര്യ​ങ്ങ​ളെ​ഴു​തും. ചി​ല​പ്പോ​ൾ നീ ​ഇ​ന്നി​ട്ട പോ​സ്റ്റ് എ​നി​ക്കി​ഷ്ട​പ്പെ​ട്ടി​ല്ല എ​ന്നൊ​ക്കെ. എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യാ​ണ് തോ​ന്നി​യ​ത്. പ​ക്ഷെ എ​ന്തോ​യൊ​രു പ്ര​ശ്നം പു​ള്ളി​ക്കു​ണ്ട്. പു​ള്ളി ഓ​ക്കെ അ​ല്ല- അ​നാ​ർ​ക്ക​ലി…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

  തിരുവനന്തപുരം: ചാ​ല​ക്കു​ടി റെ​യി​ല്‍​വേ പാ​ല​ത്തി​ലെ ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ചി​ല​ത് വ​ഴി​തി​രി​ച്ചു​വി​ട്ടു. വ്യാ​ഴാ​ഴ്ച രാവിലെ ആ​റ് മു​ത​ല്‍ രാ​ത്രി 10വ​രെ​യാ​ണ് അ​റ്റ​കു​റ്റ പ​ണി​ന​ട​ക്കു​ന്ന​ത്. ആ​റു ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​ല്‍ ട്രെ​യി​നു​ക​ള്‍ ഒ​റ്റ ട്രാ​ക്കി​ലൂ​ടെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇന്ന് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍: എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16305)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (06438 )കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ റോ​ഡ് ഇ​ന്‍റര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16326)നി​ല​മ്പൂ​ര്‍ റോ​ഡ് -കോ​ട്ട​യം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ്(16325)നാ​ഗ​ര്‍​കോ​വി​ല്‍ -മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16606)മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ -നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16605)തി​രു​ന​ല്‍​വേ​ലി-പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16791)പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ – തി​രു​ന​ല്‍​വേ​ലി പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16792)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ – ബെം​ഗ​ളൂ​രു ഇ​ന്‍റര്‍​സി​റ്റി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12678)കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ ​തി​ല​ക് ഗ​രീ​ബ്ര​ഥ് എ​ക്‌​സ്പ്ര​സ് (12202)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -പാ​ല​ക്കാ​ട് മെ​മു (06798)പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ മെ​മു…

Read More

മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ത്യാ​ഞ്ജ​ലി. കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യി​ൽ അ​ഭ്ര​പാ​ളി​യി​ൽ ചി​രി​യു​ടെ അ​മി​ട്ട് പൊ​ട്ടി​ച്ച ത​ങ്ങ​ളു​ടെ പ്രി​യ ന​ട​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കോ​ഴി​ക്കോ​ട്ടേ​ക്കൊ​ഴു​കി​യെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ന്ത​രി​ച്ച മാ​മു​ക്കോ​യ​യു​ടെ ഭൗ​തി​ക ശ​രീ​രം രാ​ത്രി 10 വ​രെ കോ​ഴി​ക്കോ​ട് ടൗ​ണി​ലും തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് വ​രെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് രാ​വി​ലെ 9.15ഓ​ടെ അ​ര​ക്കി​ണ​റി​ലെ ജു​മാ മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി കോ​ഴി​ക്കോ​ട് ക​ണ്ണം​പ​റ​ന്പ് മ​സ്ജി​ദി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ വ​ച്ച് വീ​ണ്ടും മ​യ്യ​ത്ത് ന​മ​സ്കാ​രം ന​ട​ത്തി​യ​തി​നു​ശേ​ഷം ക​ണ്ണം​പ​റ​ന്പ് ക​ബ​റി​സ്ഥാ​നി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്വ​ന്തം ഇ​ക്ക​യ്ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ രാ​വി​ലെ​യും നി​ര​വ​ധി പേ​രാ​ണ് അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​മ്മ സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ട​വേ​ള ബാ​ബു രാ​വി​ലെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ടൗ​ൺ…

Read More

ഒ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ഗി​ക്കാം; പുതിയ അ​പ്ഡേ​റ്റ് അവതരിപ്പിച്ച് മെ​റ്റ

കാ​ലി​ഫോ​ർ​ണി​യ: ഒ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​പ്ഡേ​റ്റ് അവതരിപ്പിച്ച് മെ​റ്റ. “കം​പാ​നി​യ​ൻ മോ​ഡ്’ എ​ന്ന പേ​രി​ട്ട പു​തി​യ അ​പ്ഡേ​റ്റ് പ്ര​കാ​രം ഒ​രു അ​ക്കൗ​ണ്ട് പ​ര​മാ​വ​ധി നാ​ല് ഡി​വൈ​സു​ക​ളി​ൽ നി​ന്ന് ആ​ക്സ​സ് ചെ​യ്യാ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഡെ​സ്ക്‌​ടോ​പ്പ് കം​പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് വെ​ബ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഒ​രേ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ത്യ​സ്ത ഡി​വൈ​സു​ക​ൾ പ​ര​സ്പ​രബ​ന്ധി​തം(​ലി​ങ്ക്ഡ്) ആ​യി​രി​ക്കും. അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന പ്രൈ​മ​റി ഡി​വൈ​സി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടാ​ലും മ​റ്റ് ഡി​വൈ​സു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രാം. ഒ​രേ അ​ക്കൗ​ണ്ട് പ​ല കം​പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്നും മൊ​ബൈ​ലു​ക​ളി​ൽ നി​ന്നും ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​ടി​പി സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ്ര​ധാ​ന ഡി​വൈ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി വ‌​ഴി​യോ ക്യൂ​ആ​ർ കോ​ഡ് വ​ഴി​യോ കം​പാ​നി​യ​ൻ അ​ക്കൗ​ണ്ട് ലി​ങ്ക് ചെ​യ്യാം. കം​പാ​നി​യ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​യി വാ​ട്സ്ആ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ വെ​ർ​ഷ​നിലേക്ക്…

Read More

​ജന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് അ​വ​രു​ടെ​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​ത്; സ്വ​വ​ര്‍​ഗ​വി​വാ​ഹത്തിൽ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് അ​വ​രു​ടെ​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​ത്. സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് അ​വ​രു​ടെ​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. രാ​ജ്യ​ത്തെ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​വാ​ഹം പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. അ​തു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​മാ​ണ് സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത്. പാ​ര്‍​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലു​മാ​ണ് ജ​ന​താ​ത്പ​ര്യം പ്ര​തി​ഫ​ലി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്വ​വ​ർ​ഗ അ​നു​രാ​ഗി​ക​ളാ​ണ് സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ന് വി​ട​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ന​ല്‍​കു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക പ്ര​ത്യ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

Read More