ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയപരമായി ശത്രുതയിലാണെങ്കിലും ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ പ്രണയബദ്ധരാവുന്നതും പരസ്പരം കാണാന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്നതിന്റെയും വാര്‍ത്തകള്‍ നമ്മള് പതിവായി കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചതോടെ ആണ്‍സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. ഉത്തര്‍ പ്രദേശിലെ കൈലോര്‍ ഗ്രാമവാസിയും രാജസ്ഥാനിലെ ആള്‍വാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34-കാരിയാണ് കാമുകനെ കാണാന്‍ അതിര്‍ത്തി കടന്നത്. പാക്കിസ്ഥാനിയും 29-കാരനുമായ നസ്റുള്ളയെ കാണാനാണ് അഞ്ജു നാടുവിട്ടത്. നിലവില്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര് ജില്ലയിലാണ് അഞ്ജു ഇപ്പോള്‍ ഉള്ളത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്റുള്ളയുമായി കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജു ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവര്‍ പാക്കിസ്ഥാനിലുണ്ടെന്നും നസ്റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാക്കിസ്ഥാന് പോലീസ് പറഞ്ഞു. ആദ്യം അഞ്ജുവിനെ കസ്റ്റഡിയില്‍…
Read MoreDay: July 24, 2023
40 പവൻ സ്വർണവും വജ്രാഭരണങ്ങളും തെരഞ്ഞെടുത്തു; ഇമിറ്റേഷൻ ആഭരണങ്ങൾ മാറ്റിവച്ചു; തെള്ളകത്തെ വീട്ടിലെ മോഷണം താക്കോൽ എടുത്തെന്ന് വീട്ടുകാർ…
ഏറ്റുമാനൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്. രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്. മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ. സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ…
Read Moreപുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ച; കരോട്ടുവള്ളക്കാലിലെ വീട്ടിലെ ജനാലയ്ക്കരികില്‍നിന്ന് വിതുമ്പി ജനം; കല്ലറയിലേക്ക് ജനപ്രവാഹം
കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ. പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തിയിരുന്ന ആളുകള്‍ ഇന്നലെ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലെത്തി തങ്ങളുടെ നേതാവിനായി പ്രാര്‍ഥിച്ചു മടങ്ങി. ഞായറാഴ്ച ജനസമ്പര്‍ക്കം നടന്നു വന്നിരുന്ന കരോട്ടുവള്ളക്കാലില്‍ വീട്ടിലും അനുയായികളും ആരാധകരുമെത്തിയിരുന്നു. തറവാട്ടുവീട്ടിലെ തെക്കുഭാഗത്തുള്ള മുറിയുടെ ജനല്‍ തുറന്നുതന്നെയാണിട്ടിരിക്കുന്നത്. പരാതി പരിഹാര സെല്‍ എന്നു പറയുന്ന ഈ മുറിയുടെ ജനലിനോടു ചേര്‍ന്ന് കസേരയിട്ടാണ് ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതി കേട്ടിരുന്നത്. വീട്ടുമുറ്റത്തെത്തിയ പലരും ജനാലയ്ക്കരികില്‍നിന്ന് അകത്തേക്ക് നോക്കി വിതുമ്പുന്നതു കാണാമായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഉമ്മന്‍ ചാണ്ടി ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുമായിരുന്നു. ശനിയാഴ്ച രാത്രി തറവാട്ടുവീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോകും. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം വീണ്ടും തറവാട്ടുവീട്ടില്‍. അപ്പോഴേക്കും വീട്ടുമുറ്റം പൂരപ്പറമ്പിനു സമാനമായി നിറഞ്ഞുകഴിഞ്ഞിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read Moreബേക്കല്‍ക്കോട്ട സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ! മൂന്നു പേര് പിടിയില്‍
കാസര്‍ഗോട്ട് മേല്പറമ്പില് യുവാക്കള്‍ക്ക് നേരെ സാദാചാര ഗുണ്ടകളുടെ ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവിടെ മൂന്നുപേരടങ്ങുന്ന സംഘം എത്തി യുവാക്കളെ ചോദ്യംചെയ്യുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു.
Read Moreയുവതിയോടു മോശമായി പെരുമാറി; മെക്സിക്കോയിൽ ബാറിന് നേരെ ബോംബേറ്;11 മരണം
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലെ സാൻ ലൂയിസ് റിയോ കോളറാഡോ നഗരത്തിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വനിതയോടു മോശമായി പെരുമാറിയതിന് ബാറിൽനിന്നു പുറത്താക്കപ്പെട്ടയാൾ തിരിച്ചുവന്ന് പെട്രോൾ ബോംബ് എറിഞ്ഞതാണ് തീപിടിത്തത്തിനു കാരണം.
Read Moreയുഎസ് നാവികസേനയ്ക്ക് വനിതാ മേധാവി വരുന്നു; ചരിത്രം പിറക്കുന്നത് രണ്ട് പദവികളിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നാവികസേനാ മേധാവി സ്ഥാനത്തേക്ക് വനിതാ അഡ്മിറൽ ലിസാ ഫ്രാഞ്ചെറ്റിയെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. യുഎസ് സെനറ്റ് നിയമനം അംഗീകരിച്ചാൽ, യുഎസ് നാവികസേനാ മേധാവിയാകുന്ന ആദ്യവനിത, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിൽ അംഗമാകുന്ന ആദ്യവനിത എന്നീ ബഹുമതികൾ ഇവർ സ്വന്തമാക്കും. 38 വയസുള്ള ലിസാ ഫ്രാഞ്ചെറ്റി അമേരിക്കയുടെ ആറാം കപ്പൽപ്പട മേധാവി, ദക്ഷിണകൊറിയയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സേനയിലെ നാവികവിഭാഗം മേധാവി, വിമാനവാഹിനി കമാൻഡർ എന്നീ നിലകളിൽ മുന്‍പു സേവനം അനുഷ്ഠി ച്ചിട്ടുണ്ട്. നാലു സ്റ്റാർ റാങ്കിംഗ് സ്വന്തമാക്കിയ രണ്ടാമത്തെ വനിതയാണ്. നിലവിൽ നാവികസേനാ മേധാവിയായ അഡ്മിറൽ മൈക്കിൾ എം. ഗിൽഡേ വർഷാവസാനം വിരമിക്കുന്നതോടെ ലിസാ ഫ്രാഞ്ചെറ്റി ചുമതലയേൽക്കും. അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ മേധാവി വനിതയായ അഡ്മിറൽ ലിൻഡ ഫാഗൻ ആണ്. പക്ഷേ, കോസ്റ്റ് ഗാർഡ് ആഭ്യന്തരവകുപ്പിനു കീഴിലാണ്.
Read Moreജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍…എയ് യന്ത്രം ചതിക്കില്ലെന്ന് വാദം ! ഡോക്ടറോട് ഒടുവില്‍ ക്ഷമ പറഞ്ഞ് പോലീസ്
മദ്യാപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സാങ്കേതികതകരാറുള്ള ബ്രെത്തലൈസറുമായി ഇറങ്ങിയ പോലീസ് ആകെ നാണക്കേടാകുകയാണ് പുതിയ സംഭവം. ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത ആളെയാണ് യന്ത്രത്തിനു പറ്റിയ അബദ്ധം മൂലം പോലീസിനു കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പോലീസിന് വിശ്വാസം യന്ത്രത്തിലായിരുന്നു. ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കോളജ് അധ്യാപകന് കൂടിയായ ഡോ. ലാലു ജോര്‍ജിനാണ് പൊതുജനമധ്യത്തില്‍ ദുരനുഭവം. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി 7.30ന് നോര്‍ത്ത് കളമശേരിയില്‍ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടര്‍ന്നു മറ്റൊരു ബ്രെത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പോലീസ് ഞെട്ടി. റീഡിങ്…
Read Moreസ്റ്റംപ് അടിച്ചു തെറിപ്പിച്ച ; ഹർമൻപ്രീതിന് കടുത്ത ശിക്ഷ
ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിന് കടുത്ത ശിക്ഷ വിധിച്ച് ഐസിസി. ബംഗ്ലാദേശ് വനിതകളും ഇന്ത്യൻ വനിതകളും തമ്മിൽ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റിനിടെ അന്പയറിന്റെ എൽബിഡബ്ല്യു തീരുമാനത്തോടു പ്രതിഷേധിച്ച് സ്റ്റംപ് അടിച്ചു തെറിപ്പിച്ച ഹർമൻപ്രീത് കൗർ, അന്പയറെ രൂക്ഷമായി വിമർശിച്ചാണു മൈതാനം വിട്ടത്. ഹർമൻപ്രീത് കൗറിന്റെ ഈ പ്രവൃത്തിക്കെതിരേയാണ് ഐസിസിയുടെ കടുത്ത നടപടി. മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്നു ഡിമെറിറ്റ് പോയിന്റുമാണു ഹർമൻപ്രീത് കൗറിനെതിരേ വിധിച്ചിരിക്കുന്നത്. മത്സരശേഷം നടത്തിയ പ്രതികരണത്തിലും അന്പയറിംഗിനെ ഹർമൻപ്രീത് കൗർ രൂക്ഷമായി വിമർശിച്ചു. ഫീൽഡിൽ (വിക്കറ്റ് അടിച്ചുതെറിപ്പിച്ചത്) നടത്തിയ പ്രകടനത്തിന് മാച്ച് ഫീസിന്റെ 50 ശതമാനവും ട്രോഫി സമ്മാനിക്കുന്പോൾ നടത്തിയ വിമർശനത്തിന് 25 ശതമാനവും ഉൾപ്പെടെയാണ് 75 ശതമാനം പിഴ. മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവച്ച 226 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്പോഴായിരുന്നു ഹർമൻപ്രീത്…
Read Moreഐപിഎൽ ടീമുകൾക്ക് ലേലത്തിന് 100 കോടി
മുംബൈ: 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മിനി ലേലത്തിനു ടീമുകൾക്ക് 100 കോടി രൂപയ്ക്കുള്ള കളിക്കാരെ വിളിച്ചെടുക്കാം.2023 മിനി ലേലത്തിൽ 95 കോടിയായിരുന്നു ഓരോ ടീമുകൾക്കും കളിക്കാർക്കായി ചെലവഴിക്കാൻ അനുവദിക്കപ്പെട്ടിരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിനുശേഷം ഡിസംബറിലായിരിക്കും 2024 മിനി ലേലം നടക്കുക. 2023 മിനി ലേലം കൊച്ചിയിലായിരുന്നു നടന്നത്. 2024 മിനി ലേലം നടക്കാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിലും കൊച്ചി ഉൾപ്പെട്ടിട്ടുണ്ട്.
Read Moreചരിത്രം കുറിച്ച്… കൊറിയ ഓപ്പണ്‍ കിരീടം സാത്വിക് സായ്രാജ് – ചിരാഗ് സഖ്യത്തിന്
സോൾ: ബാഡ്മിന്റണ്‍ ലോകത്തിൽ സൂപ്പർ ഹീറോസായി ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ സൂപ്പർ 500 പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ജേതാക്കളായി. ലോക ഒന്നാം നന്പറായ ഇന്തോനേഷ്യയുടെ ഫജർ അൽഫ്യാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ കീഴടക്കിയത്. സ്കോർ: 17-21, 21-13, 21-14. 2023 സീസണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മൂന്നാം ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ശക്തമായി തിരിച്ചെത്തി കിരീടം സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടം ഒരു മണിക്കൂർ രണ്ട് മിനിറ്റ് നീണ്ടുനിന്നു. പുരുഷ ഡബിൾസിൽ ലോക മൂന്നാം നന്പറാണു സാത്വിക്-ചിരാഗ് കൂട്ടുകെട്ട്. ചരിത്രനേട്ടം കൊറിയ ഓപ്പണ്‍ ഡബിൾസ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ സഖ്യമാണ് ചിരാഗ്-സാത്വിക്. ലോക ഒന്നാം നന്പർ താരങ്ങളെ കീഴടക്കി കൊറിയ 2023 സ്വന്തമാക്കിയതോടെ മൂന്നാം റാങ്കിൽനിന്നു രണ്ടാം റാങ്കിലേക്ക്…
Read More