ചരിത്രം കുറിച്ച്… കൊ​​​​​റി​​​​​യ ഓ​​​​​പ്പ​​​​​ണ്‍ കി​​​​​രീ​​​​​ടം സാ​​​​​ത്വി​​​​​ക് സാ​​​​​യ്‌​​​രാ​​​​​ജ് – ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യ​​​​​ത്തി​​​​​ന്

സോ​​​​​ൾ: ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ലോ​​​​​ക​​​​​ത്തി​​​​​ൽ സൂ​​​​​പ്പ​​​​​ർ ഹീ​​​​​റോ​​​​​സാ​​​​​യി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​ത്വി​​​​​ക്സാ​​​​​യ്‌​​​രാ​​​​​ജ് രെ​​​​​ങ്കി​​​​​റെ​​​​​ഡ്ഢി-​​​​​ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യം. കൊ​​​​​റി​​​​​യ ഓ​​​​​പ്പ​​​​​ണ്‍ സൂ​​​​​പ്പ​​​​​ർ 500 പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ സാ​​​​​ത്വി​​​​​ക്-​​​​​ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യം ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യി.

ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യു​​​​​ടെ ഫ​​​​​ജ​​​​​ർ അ​​​​​ൽ​​​​​ഫ്യാ​​​​​ൻ-​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​ൻ അ​​​​​ർ​​​​​ഡി​​​​​യാ​​​​​ന്‍റോ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യം ഫൈ​​​​​ന​​​​​ലി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 17-21, 21-13, 21-14. 2023 സീ​​​​​സ​​​​​ണി​​​​​ൽ സാ​​​​​ത്വി​​​​​ക്-​​​​​ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്നാം ബി​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​ഫ് വേ​​​​​ൾ​​​​​ഡ് ടൂ​​​​​ർ കി​​​​​രീ​​​​​ടം.

ആ​​​​​ദ്യ ഗെ​​​​​യിം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സാ​​​​​ത്വി​​​​​ക്-​​​​​ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യം ശ​​​​​ക്ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഫൈ​​​​​ന​​​​​ൽ പോ​​​​​രാ​​​​​ട്ടം ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ ര​​​​​ണ്ട് മി​​​​​നി​​​​​റ്റ് നീ​​​​​ണ്ടു​​​​​നി​​​​​ന്നു. പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക മൂ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​ണു സാ​​​​​ത്വി​​​​​ക്-​​​​​ചി​​​​​രാ​​​​​ഗ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്.

ച​​​​​രി​​​​​ത്ര​​​​​നേ​​​​​ട്ടം

കൊ​​​​​റി​​​​​യ ഓ​​​​​പ്പ​​​​​ണ്‍ ഡ​​​​​ബി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ സ​​​​​ഖ്യ​​​​​മാ​​​​​ണ് ചി​​​​​രാ​​​​​ഗ്-​​​​​സാ​​​​​ത്വി​​​​​ക്. ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളെ കീ​​​​​ഴ​​​​​ട​​​​​ക്കി കൊ​​​​​റി​​​​​യ 2023 സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ മൂ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യം വൈ​​​​​കാ​​​​​തെ എ​​​​​ത്തും.

2023ൽ ​​​​​സാ​​​​​ത്വി​​​​​ക്സാ​​​​​യ് രാ​​​​​ജ് – ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യം നേ​​​​​ടു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് ബി​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​ഫ് വേ​​​​​ൾ​​​​​ഡ് ടൂ​​​​​ർ കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​​​​ത്. നേ​​​​​ര​​​​​ത്തേ സ്വി​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ 300, ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ ഓ​​​​​പ്പ​​​​​ണ്‍ സൂ​​​​​പ്പ​​​​​ർ 1000 എ​​​​​ന്നി​​​​​വ​​​​​യും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നൊ​​​​​പ്പം 2023 ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലും സാ​​​​​ത്വി​​​​​ക്-​​​​​ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യം സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​തി​​​​​നെ​​​​​ല്ലാം പു​​​​​റ​​​​​മേ ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ഷോ​​​​​ട്ട് എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ സാ​​​​​ത്വി​​​​​ക്സാ​​​​​യ് രാ​​​​​ജ് എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 565 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വേ​​​​​ഗ​​​​​ത്തി​​​​​ൽ ഷോ​​​​​ട്ട് പാ​​​​​യി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സാ​​​​​ത്വി​​​​​ക് ഗി​​​​​ന്ന​​​​​സ് റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്.

Related posts

Leave a Comment