സ്റ്റം​​​​​പ് അ​​​​​ടി​​​​​ച്ചു തെ​​​​​റി​​​​​പ്പി​​​​​ച്ച ; ഹ​​ർ​​മ​​ൻ​​പ്രീ​​തി​​ന് ക​​ടു​​ത്ത ശി​​ക്ഷ

ധാ​​ക്ക: ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​റി​​​​​ന് ക​​​​​ടു​​​​​ത്ത ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച് ഐ​​​​​സി​​​​​സി.

ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് വ​​​​​നി​​​​​ത​​​​​ക​​​​​ളും ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ളും ത​​​​​മ്മി​​​​​ൽ ന​​​​​ട​​​​​ന്ന മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​നി​​​​​ടെ അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ എ​​​​​ൽ​​​​​ബി​​​​​ഡ​​​​​ബ്ല്യു തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തോ​​​​​ടു പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് സ്റ്റം​​​​​പ് അ​​​​​ടി​​​​​ച്ചു തെ​​​​​റി​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​ർ, അ​​​​​ന്പ​​​​​യ​​​​​റെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചാ​​​​​ണു മൈ​​​​​താ​​​​​നം വി​​​​​ട്ട​​​​​ത്. ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​റി​​​​​ന്‍റെ ഈ ​​​​​പ്ര​​വൃ​​​​​ത്തി​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ഐ​​​​​സി​​​​​സി​​​​​യു​​​​​ടെ ക​​​​​ടു​​​​​ത്ത ന​​​​​ട​​​​​പ​​​​​ടി.

മാ​​​​​ച്ച് ഫീ​​​​​സി​​​​​ന്‍റെ 75 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യും മൂ​​​​​ന്നു ഡി​​​​​മെ​​​​​റി​​​​​റ്റ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​ണു ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​റി​​​​​നെ​​​​​തി​​​​​രേ വി​​​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലും അ​​​​​ന്പ​​​​​യ​​​​​റിം​​​​​ഗി​​​​​നെ ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​ർ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു.

ഫീ​​​​​ൽ​​​​​ഡി​​​​​ൽ (വി​​​​​ക്ക​​​​​റ്റ് അ​​​​​ടി​​​​​ച്ചു​​​​​തെ​​​​​റി​​​​​പ്പി​​​​​ച്ച​​​​​ത്) ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ന് മാ​​​​​ച്ച് ഫീ​​​​​സി​​​​​ന്‍റെ 50 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ട്രോ​​​​​ഫി സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് 25 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് 75 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച 226 റ​​​​​ണ്‍​സ് എ​​​​​ന്ന വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യം ഇ​​​​​ന്ത്യ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​റി​​​​​ന്‍റെ ഈ ​​​​​പ്ര​​വൃ​​ത്തി. 49.3 ഓ​​​​​വ​​​​​റി​​​​​ൽ ഇ​​​​​ന്ത്യ 225നു ​​​​​പു​​​​​റ​​​​​ത്താ​​​​​യ​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​രം ടൈ​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു

മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 160 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഇ​​​​​ന്ത്യ 225നു ​​​​​പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഹ​​​​​ർ​​​​​ന​​​​​ൻ ഡി​​​​​യോ​​​​​ൾ (77), സ്മൃ​​​​​തി മ​​​​​ന്ദാ​​​​​ന (59) എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. മൂ​​​​​ന്നു മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര 1-1നും ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു.

Related posts

Leave a Comment