മൃഗങ്ങളെ സഹായിക്കുന്ന മനുഷ്യരും മനുഷ്യരെ സഹായിക്കുന്ന മൃഗങ്ങളും സമൂഹ മാധ്യമത്തിലെ കൗതുകകരമായ കാഴ്ചയാണ്. അപകട സാഹചര്യത്തില്‍ തന്റെ ഉടമസ്ഥനെ സഹായിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാല്‍ മൃഗങ്ങള്‍ എന്തെങ്കിലും അപകടത്തിലായാല്‍ മനുഷ്യനെപ്പോലെ തന്നെ അവയെ രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയിൽ നിന്നുള്ളൊരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. കാല് വഴുതി വീണ ഒബെ എന്ന 25 വയസുള്ള കുതിരയെ എയർലിഫ്റ്റ് വഴിയാണ് ആശുപത്രിലേക്ക് മാറ്റിയത്. സംഭവം നടക്കുന്ന സമയത്ത് ഉടമയോടൊപ്പം നടക്കുകയായിരുന്നു ഈ കുതിര. വീണുകിടന്ന ഒബെ തനിച്ച് എഴുനേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് എഴുനേല്‍ക്കാന്‍ പാടുപെടുന്ന ഒബെയെ ഹാര്‍നെസ് ഘടിപ്പിക്കുന്നതിന് മുൻപ് മയക്കത്തിലാക്കി. തുടര്‍ന്ന് എയർലിഫ്റ്റ് വഴിയാണ് കുതിരയെ കൊണ്ടുപോയത്. അതേസമയം ഒബെയ്ക്ക് ഒടുവില്‍ എഴുനേറ്റ് നിന്ന് മറ്റ് കുതിരകളെ അഭിവാദ്യം ചെയ്യാന്‍ കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
Read MoreDay: July 31, 2023
മക്കള്‍ക്ക് കല്യാണാലോചനയൊന്നും വരാറില്ല…അവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല ! തുറന്നു പറഞ്ഞ് സിന്ധു കൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന് ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഈ താരകുടുംബം. നടനും ഭാര്യയും നാല് പെണ്മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കളെപ്പോലും പലരും അധിക്ഷേപിച്ചു. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് ഇവരെല്ലാം. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിന്ധു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിന്ധു. മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. സാധാരണ ജോലിയൊക്കെയാണെങ്കില് ചിലപ്പോള്‍ മക്കള്‍ക്ക് കല്യാണ ആലോചന വന്നേനെയെന്നും എന്നാല്‍ ഫീല്‍ഡില്‍…
Read More‘മകളേ മാപ്പ്’..! പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളിലൂടെ പ്രതിഷേധിച്ച് ജനം; ‘ഞങ്ങളും മാതാപിതാക്കളാണെന്ന വിശദീകരണവുമായി പോലീസ്
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരള പോലീസ്. പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു. കുഞ്ഞിനെ ജീവനോടെ എത്തിക്കുക തന്നെയായിരുന്നു ലക്ഷ്യം. അതിന് കഴിഞ്ഞില്ലെന്നും മാപ്പറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റായി പോലീസ് കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം: ‘കണ്ണീര്പ്പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പരാതി ലഭിക്കുന്നതു മുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്ക്കരികിലെത്തിക്കാന് ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവച്ചിരിക്കുന്നത്’. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെയാണ് ‘മകളേ…
Read Moreസെൽഫി ദുരന്തങ്ങൾക്ക് അറുതിയില്ല; ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
കിളിമാനൂര്‍: ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്്ച വൈകുന്നേരം പകല്‍ക്കുറി പള്ളിക്കല്‍ പുഴയില്‍ കാണാതായ കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാം മുകളില്‍ പുത്തന്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ (21) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. ഇവരോടൊപ്പം നദിയില്‍ കാണാതായ പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ അന്‍സലിന്റെ (23) മൃതദേഹം ശനിയാഴ്്ച വൈകുന്നേരംതന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 16ന് വിവാഹിതരായ നൗഫിയയും സിദ്ദിഖും ശനിയാഴ്ച്ച അന്‍സലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. തുടര്‍ന്ന് നദി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായാണ് നദിക്കരയില്‍ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി നദിയില്‍ വീണ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്പോൾ അന്‍സിലും അപകടത്തില്‍പ്പെടുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മീന്‍ പിടിക്കാന്‍ വന്നവര്‍ ബൈക്കുകളും ചെരുപ്പും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.…
Read Moreവിവാഹസമ്മാനമായി ഭാര്യയ്ക്ക് നല്‍കിയത് ഒരു പൂക്കാലം; 80 ഏക്കര്‍ സ്ഥലത്ത് നട്ടുപിടിച്ചത് 1.2ദശലക്ഷം സൂര്യകാന്തി പൂക്കള്‍
വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളിയ്ക്ക് പലതരത്തിലുള്ള സമ്മാനങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ കാണാറുണ്ട്. എന്നാല്‍ തന്റെ പ്രിയതമയ്ക്ക് ഒരു പൂക്കാലം തന്നെ സമ്മാനമായി നല്‍കുന്നത് ഇതാദ്യമായി ആയിരിക്കും കേള്‍ക്കുന്നത്. യുഎസില്‍ ഒരു കര്ഷകന് തന്റെ 50-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് നല്‍കാനായി കൂറ്റന്‍ സൂര്യകാന്തി പൂക്കളാണ് നട്ടുപിടിപ്പിച്ചത്. 80 ഏക്കര്‍ സ്ഥലത്ത് 1.2 ദശലക്ഷം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ നട്ടുപിടിപ്പിച്ചത്. മകന്റെ സഹായത്തോടെ മെയ്മാസത്തില്‍ രഹസ്യമായാണ് വയലില്‍ ഇവ നട്ടത്. അതേസമയം തന്റെ ഭര്‍ത്താവ് നല്കിയ ഈ സമ്മാനം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഇതിലും മികച്ച വിവാഹസമ്മാനം ഇനി ലഭിക്കാനില്ലെന്നും ഭാര്യ റെനി പ്രതികരിച്ചു. പൂത്തുലഞ്ഞു നില്ക്കുന്ന ഈ സുന്ദരമായ പൂക്കള്‍ കാണാനും ചിത്രങ്ങളെടുക്കുവാനും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
Read Moreഇന്ത്യയിൽ നിന്ന് സ്വതന്ത്രമായി ഹജ്ജ് കർമങ്ങൾ നിർവഹിച്ച് 4000 മുസ്ലിം സ്ത്രീകൾ: വലിയ നേട്ടമെന്നു പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഈ വർഷം 4,000 മുസ്ലിം സ്ത്രീകൾ സ്വതന്ത്രമായി ഹജ്ജ് കർമങ്ങൾ നിർവഹിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹജ്ജ് തീർഥാടനത്തിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ മുസ്ലിം സ്ത്രീകളിൽ നിന്നു ധാരാളം കത്തുകൾ ലഭിച്ചതായും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജ് തീർഥാടനത്തിൽ സ്ത്രീകളോടൊപ്പം ഒരു പുരുഷ പങ്കാളി (മെഹ്റം) വേണമെന്നുള്ള നിബന്ധന 2018ലാണ് മോദി സർക്കാർ ഒഴിവാക്കിയതെന്നും ഇത് ഹജ്ജ് തീർഥാടനരംഗത്ത് വലിയ പരിവർത്തനങ്ങൾക്കു കാരണമായതായും നരേന്ദ്ര മോദി പറഞ്ഞു. മെഹ്റം ഇല്ലാതെ ഹജ്ജിനു പോകുന്നവർക്കായി പ്രത്യേകം വനിതാ കോ-ഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ആളുകൾക്കു ഹജ്ജിനു പോകാൻ അവസരം ലഭിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. മുത്തലാഖ് നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെ സ്ത്രീകളുടെ ശാക്തീകരണത്തിനായി മോദി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബിജെപിയുടെ പ്രസ്താവനയ്ക്കിടെയാണു മോദിയുടെ പരാമർശം.
Read Moreസ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ്. ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം അതിര് കടന്നതാണ്. പറഞ്ഞ സാഹചര്യം ഏതായാലും അത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല. സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നായിരുന്നു പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ…
Read More‘എഐ’യുടെ കൈപിടിച്ച് യുവാവാകാന്‍ സത്യരാജ് ! ഒരു മുഴം മുമ്പേയെറിഞ്ഞ് ‘വെപ്പണ്‍’ ടീം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസവും ഇതുകൊണ്ടുണ്ടാകുന്ന ഗുണഗണങ്ങളും ദോഷഫലങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിവിധ മേഖലകളില്‍ ഇതിനോടകം നിര്‍മിതബുദ്ധി കയറിക്കൂടിയിരിക്കുന്നു.സിനിമാ മേഖലയില്‍ എ.ഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കും എന്ന ചിന്തയിലാണ് സംവിധായകരും നിര്‍മാതാക്കളും. ചിത്രീകരണം പുരോഗമിക്കുന്ന ‘വെപ്പണ്‍’ എന്ന തമിഴ് ചിത്രത്തില്‍ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സത്യരാജിനെ നായകനാക്കി ഗുഹന് സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വെപ്പണ്‍. അതിമാനുഷികശക്തിയുള്ള മിത്രന് എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തില്‍ എത്തുന്നത്. സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില്‍ എ.ഐ ടെക്നോളജി ഉപയോഗിച്ചുവെന്നാണ് സംവിധായകന് ഗുഹന് വ്യക്തമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി ഗുഹന്റെ വാക്കുകള്‍ ഇങ്ങനെ…അതിമാനുഷിക ശക്തിയുള്ള കഥാപാത്രമാണ് സത്യരാജ് സാറിന്റേത്. എങ്ങനെയാണ് ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. ഈ രംഗത്തിലാണ് ഞങ്ങള്‍ എ.ഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചത്. എ.എ നിര്‍മിതമായ…
Read Moreപെരുമ്പാവൂരില്‍ ‘അതിഥികളുടെ’ ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ് ! കൂട്ടം ചേരുന്നതില്‍ വിലക്ക്
അഞ്ചു വയസുകാരി പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരിലും ആലുവയിലുമായി മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര് മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ്…
Read Moreറണ്‍മഴ..! രോവറിൽ 48 റണ്‍സടിച്ച് അഫ്ഗാന് ബാറ്റര്‍ സെദ്ദിഖുള്ള
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒരോവറിൽ പിറന്നത് 48 റണ്‍സ്! അബാസിൻ ഡിഫൻഡേഴ്സിനെതിരേ ഷഹീൻ ഹണ്ടേഴ്സിന്റെ സെദ്ദിഖുള്ള അതലാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. സ്പിന്നർ അമീർ സസായിയായിരുന്നു ബൗളർ. വൈഡും നോബോളുമെല്ലാം ഉൾപ്പെട്ടതാണു റണ്‍മഴയ്ക്കു കാരണമായത്. അതൽ 56 പന്തുകളിൽനിന്നു 118 റണ്‍സെടുത്തു
Read More