ചൈനയിലെ വന്മതില് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചുനീക്കിയത്. 38 കാരിയും 55കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് ഇവര്‍ വന്മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതെന്നാണ് വിവരം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വന്മതിലിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24നായിരുന്നു സംഭവം. മിംഗ് രാജവംശത്തിന്റെ കാലഘട്ട(1368-1644)ത്തിലാണ് വന്മതില് നിര്മിതമായത്. 32-ാം നമ്പര്‍ മതില്. 1987 മുതല്‍ വന്മതില് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിസി 220ലാണ് വന്മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. 21,196 കിലോമീറ്റര്‍ നീളം വരുന്ന വന്മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരികയാണ്. വന്മതില് ടൂറിസത്തില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും…
Read MoreDay: September 6, 2023
മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ നാളെ
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഇന്നു നടക്കും. ഉച്ചനമസ്കാരത്തെത്തുടര്‍ന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം കത്തീഡ്രലില്‍നിന്ന് റാസ പുറപ്പെട്ടും. തുടര്‍ന്ന് കല്ക്കുരിശിങ്കലും കണിയാംകുന്ന് കുരിശിന്തൊട്ടിയിലും മണര്‍കാട് കവലയിലെ കുരിശിന്തൊട്ടിയിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലിലേക്ക് റാസ പുറപ്പെടും. കരോട്ടെപള്ളിയില്‍ എത്തി ധൂപപ്രാര്ഥനകള്ക്കു ശേഷം തിരികെ കത്തീഡ്രലിൽ എത്തി വൈദീകര്‍ വിശ്വാസികളെ ആശീര്‍വദിക്കും. റാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി വിശ്വാസികള്‍ ഒഴുകിയെത്തും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ശുശ്രൂഷ നാളെ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നാളെ 11.30ന് നടക്കുന്ന…
Read Moreകൈക്കരുത്തിൽ ഉയരങ്ങളിലേക്ക്, പരിമിതികൾ എന്നും കരുത്ത്; 29 ലോക മെഡലുകൾ സ്വന്തമാക്കിയ ജോബി മാത്യുവിന്റെ ജീവിതത്തിലേക്ക്…
സീമ മോഹന്‍ലാല്‍ കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജോബി മാത്യു എന്ന ബാലന് കൗതുകത്തോടെ അതെല്ലാം നോക്കിയിരിക്കും. ജന്മനാ തന്നെ ഇരുകാലുകൾക്കും ശേഷി ഇല്ലാത്ത ജോബിക്ക് പറ്റിയ കായികവിനോദം ഉണ്ടായിരുന്നില്ല. വൈകല്യം ഉള്ളതിനാല്‍ ആരും കൂടെ കൂട്ടിയിരുന്നുമില്ല. എന്നും ഗ്യാലറിയില്‍ കാഴ്ചക്കാരനായിരിക്കാനായിരുന്നു ജോബിയുടെ വിധി. എല്ലാവര്ക്കും സദ്യ വിളമ്പിയിട്ട് നമുക്ക് കിട്ടാതെ വരുന്ന അവസ്ഥയെന്നാണ് ജോബി അതിനെക്കുറിച്ചു പറയുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 29-ാമത് ലോക മെഡല്‍ തന്നെ തേടിയെത്തുമ്പോഴും ജോബിയുടെ കരിയറിനും ജീവിതത്തിനും മുന്നില്‍ ആരുമൊന്നു തല കുനിച്ചുപോകും. ദുബായിയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി വെങ്കല മെഡല്‍ നേടിയത് ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 നായിരുന്നുവെന്ന സവിശേഷതയും കൂടിയുണ്ട്. വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലെ 59 കിലോ വിഭാഗത്തിലായിരുന്നു ഈ മെഡല്‍…
Read Moreഎംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസ്; ഒരു ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ; വിൽപന കാറിൽ സഞ്ചരിച്ച്
കൊച്ചി: 69.12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസില്‍ പ്രതി ഒരു ഗ്രാം എംഡിഎംഎയ്ക്ക് ഈടാക്കിയിരുന്നത് 5,000 രൂപ. കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മുഹമ്മദ് സലാമിനെ(26) ആണ് യോദ്ധാവ് സ്ക്വാഡും എളമരക്ക പോലീസും ചേര്‍ന്ന് കറുകപിള്ളിയില് പിടികൂടിയത്. കാറില്‍ വിവിധ പൊതികളിലായി ഒളിപ്പിച്ച നിലയില്‍ 69.12 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിടിയിലാകുമ്പോള്‍ ഇയാള്‍ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനുനേരേ അക്രമാസക്തനായി. ബംഗളൂരുവില്‍നിന്ന് മൊത്തമായി വാങ്ങുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വില്പന. കാറില്‍ കടത്തുന്ന എംഡിഎംഎ വരുന്ന വഴി തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ വില്‍ക്കും. എറണാകുളത്ത് എത്തിയ ശേഷം ഹോട്ടലില്‍ താമസിക്കും. തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാറുമായി സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എംഡിഎംഎ വില്‍ക്കുന്നതാണ് രീതി. നേരത്തെയും ഇയാള്‍ എംഡിഎംഎ വില്പനയ്ക്കിടെ പിടിയിലാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മൂന്നും പായിപ്രയില്‍ ഒരു കേസുമുണ്ട്.…
Read Moreതിരുവല്ലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി സഹോദരന് ! പ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാതായതോടെയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. സംശയം തോന്നി രാജിന്റെ സഹോദരന് ബിനുവിനെ നിരന്തരം ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. ഇതനുസരിച്ച് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക്…
Read Moreസൈക്കോളജി പഠിച്ചത് വെറുതെയായില്ല; ലെന
കോവിഡ് വന്ന സമയം ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസില്‍ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്. ഒരുപാട് പേര് ജോയിന്‍ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകള്‍ പറഞ്ഞു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോള്‍ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു. ജീവിതം ഒരു ചര്‍ച്ചയിലൂടെ മാറിയെന്നും ചിലര്‍ പറഞ്ഞു. സൈക്കോളജി പഠിച്ചത് വെറുതെയായില്ല എന്നും ഇടയ്ക്ക് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആ സമയം എനിക്ക് തോന്നി. -ലെന
Read Moreപിടിച്ച് നിന്നെങ്കിലും കരഞ്ഞു പോയി, അവര്‍ വളരെ മോശമായാണ് പെരുമാറിയത്; കൃതി സനോൺ
താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്നു ബോളിവുഡിലെ മുൻനിര നായികയായി മാറിയ നടിയാണ് കൃതി സനോൺ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം നേടിയെടുത്ത കൃതി സനോണ്‍ അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ്. സ്വന്തമായൊരു കോസ്മെറ്റിക് ബ്രാൻഡും കൃതിക്കുണ്ട്. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കൃതി സനോൺ. തന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വളരെ മോശമായിരുന്നുവെന്നും താന്‍ കരഞ്ഞു പോയെന്നുമാണ് കൃതി പറയുന്നത്. ഞാന്‍ അന്ന് അറിയപ്പെടുന്ന മോഡലായിരുന്നില്ല. ഞാന്‍ മോഡലിംഗ് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. വളരെ മാന്യമായി പെരുമാറുന്ന വളരെ വലിയൊരു ഫോട്ടോഗ്രഫറാണ് അന്ന് ചിത്രങ്ങളെടുത്തത്. പക്ഷെ എനിക്ക് അറിയാമായിരുന്നു ഞാനൊട്ടും നന്നായിട്ടല്ല ചെയ്യുന്നതെന്ന്. അത് അദ്ദേഹത്തിന് എന്റെ മുഖത്ത് കാണാമായിരുന്നു. ഇത് നിന്റെ ആദ്യത്തെ ഷൂട്ട് ആണോ എന്നദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. പോര്‍ട്ട്ഫോളിയോ…
Read Moreഎനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി
കൊച്ചി: ഇന്ത്യയുടെ പേര് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന് ഹരീഷ് പേരടി. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണെന്നാണ് ഹരീഷ് കുറിച്ചത്. വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്കുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read Moreഅമ്പമ്പോ… 39 അടി ഉയരം 82 അടി നീളം; 145 ദശലക്ഷം വർഷം മുൻപ് ജീവിച്ച ദിനോസറിന്റെ അസ്ഥികൾ വീട്ടുമുറ്റത്ത്
ലിസ്ബൺ: പോർച്ചുഗലിലെ പോമ്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്തുനിന്നു മണ്ണു നീക്കം ചെയ്യുമ്പോൾ അസാധാരണമായ ചില അവശിഷ്ടങ്ങൾ സ്ഥലമുടമയുടെ ശ്രദ്ധയിൽപ്പെട്ടു. ദിനോസറിന്റെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ആ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിന്റെ അസ്ഥികളെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം താമസിയാതെതന്നെ അവിടെ ഖനനവും പഠനവും ആരംഭിച്ചു. 2017ൽ തുടങ്ങിയ ഖനനം 2022 ഓഗസ്റ്റിൽ എത്തിയതോടെ അത്ഭുതകരമായ കണ്ടെത്തലിലേക്ക് എത്തി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്ന ഒരു ദിനോസറിന്റെ അവശിഷ്ടങ്ങളാണ് ആ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. നീളമുള്ള കഴുത്തും വാലുമുള്ള “സൗരോപോഡ്’ വിഭാഗത്തിൽപ്പെട്ട ദിനോസർ ആയിരുന്നു അത്. ലോകത്തുതന്നെ കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്നു കരുതുന്നതായി പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയന്റോളജിസ്റ്റായ എലിസബത്ത് മലഫയ പറയുന്നു. 145 ദശലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഭീമാകാരനായ ജീവിയുടെ…
Read Moreപ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കാം ! അതോടെ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്സിബിള് അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More