പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്റെ പേ​ര് BHARAT എ​ന്നാ​ക്കാം ! അ​തോ​ടെ ബി​ജെ​പി ഈ ​ക​ളി അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന് ത​രൂ​ര്‍

രാ​ജ്യ​ത്തി​ന്റെ പേ​ര് ഭാ​ര​ത് എ​ന്നാ​ക്കി മാ​റ്റി​യേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ന്റെ പേ​ര് BHARAT (അ​ലൈ​ന്‍​സ് ഓ​ഫ് ബെ​റ്റ​ര്‍​മെ​ന്റ് ഹാ​ര്‍​മ​ണി ആ​ന്‍​ഡ് റെ​സ്പോ​ണ്‍​സി​ബി​ള്‍ അ​ഡ്വാ​ന്‍​സ്മെ​ന്റ് ഫോ​ര്‍ ടു​മാ​റോ) എ​ന്നാ​ക്കി മാ​റ്റി​യാ​ല്‍ ഈ ​പേ​രു​മാ​റ്റ​ല്‍ ഗെ​യിം ബി​ജെ​പി അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന് ത​രൂ​ര്‍ പ​രി​ഹ​സി​ച്ചു.

സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ (ട്വി​റ്റ​ര്‍) പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് പ​രി​ഹാ​സം. ഇ​ന്ത്യ​യെ ഭാ​ര​ത് എ​ന്ന് വി​ളി​ക്കു​ന്ന​തി​ല്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി എ​തി​ര്‍​പ്പി​ല്ലെ​ങ്കി​ലും ‘ഇ​ന്ത്യ’​യെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ത്ര വി​ഡ്ഢി​ക​ള​ല്ലെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്ന് വി​വാ​ദ​ത്തി​ല്‍ ത​രൂ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ലോ​ക​മെ​മ്പാ​ടും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പേ​രി​നെ വി​ട്ടു​ക​ള​യാ​തെ ഇ​ന്ത്യ​യെ​ന്നും ഭാ​ര​ത​മെ​ന്നു​മു​ള്ള പേ​രു​ക​ള്‍ തു​ട​ര്‍​ന്നും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ത​രൂ​രി​ന്റെ പ​രി​ഹാ​സം.

ജി20 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്താ​ഴ​വി​രു​ന്നി​നാ​യു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ക്ഷ​ണ​ക്ക​ത്തി​ല്‍ ഇ​ന്ത്യ​ക്കു പ​ക​രം ഭാ​ര​തം എ​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തി​ന്റെ പേ​ര് മാ​റ്റാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്.

ഉ​ച്ച​കോ​ടി ആ​രം​ഭി​ക്കു​ന്ന ശ​നി​യാ​ഴ്ച​ത്തെ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​തി​ഥി​ക​ള്‍​ക്കാ​യി അ​യ​ച്ച ക്ഷ​ണ​ക്ക​ത്തി​ല്‍ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ‘പ്ര​സി​ഡ​ന്റ് ഓ​ഫ് ഇ​ന്ത്യ’ എ​ന്ന​തി​നു​പ​ക​രം ‘പ്ര​സി​ഡ​ന്റ് ഓ​ഫ് ഭാ​ര​ത്’ എ​ന്നാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

എ.​ഐ.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ഷാ​ണ് ക്ഷ​ണ​ക്ക​ത്തി​ലെ വി​വാ​ദ​വി​ഷ​യം ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ബി​ജെ​പി​ക്കെ​തി​രേ വ​ലി​യ വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ച്ചി​രു​ന്നു.

പ്ര​തി​പ​ക്ഷം ‘ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ പേ​ര് ഭാ​ര​ത് എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്താ​ല്‍ ബി.​ജെ.​പി. ഭാ​ര​ത​മെ​ന്ന പേ​ര് വീ​ണ്ടും മാ​റ്റു​മോ എ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment