ബാർ ഹോട്ടലെന്നു തെറ്റിദ്ധരിച്ചു..! തി​രു​വി​ല്വാ​മ​ലയിൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര തകർന്നു വീ​ണു; കെട്ടിടം തകർന്ന് വീഴാഞ്ഞത് കുട്ടികളുടെ ഭാഗ്യം കൊണ്ട്

തി​രു​വി​ല്വാ​മ​ല: മ​ഴ ന​ന​ഞ്ഞു കു​തി​ർ​ന്ന് മേ​ൽ​ക്കൂ​ര​യു​ടെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ തി​രു​വി​ല്വാ​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ക​യ​റി ചെ​ല്ലു​ന്പോ​ൾ ന​വ​കേ​ര​ള സ​ദ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞ​ വാക്കുകളായിരുന്നു മ​ന​സി​ൽ.

കേ​ര​ള​ത്തി​ലെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടാ​ൽ ബാ​ർ ഹോ​ട്ട​ലാ​ണെ​ന്ന് തെ​റ്റി​ദ്ധി​ച്ച് അ​വി​ടേ​ക്ക് ആ​ളു​ക​ൾ ക​യ​റു​മെ​ന്നാണ് ചെ​റു​തു​രു​ത്തി​യി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ മന്ത്രി പറഞ്ഞത്.

ശ​രി​യാ​ണ്, ത​ക​ർ​ന്നു​വീ​ണ മേ​ൽ​ക്കൂ​ര​യും ചു​റ്റു​പാ​ടും കാ​ണു​ന്പോ​ൾ ഒ​ര​ടി ന​ട​ന്ന ബാ​ർ ഹോ​ട്ട​ൽ പോ​ലു​ണ്ടാ​യി​രു​ന്നു! ബ​ല​ക്ഷ​യം മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ആ​കെ ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​.

മേ​ൽ​ക്കൂ​ര മാ​ത്രം വീ​ണ​ത് ഭാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും ഇ​നി​യും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ധി​കാ​രി​ക​ളു​ടെ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് സ്കൂ​ളി​നോ​ടെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

250 ലധികം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച പോ​ലു​ള്ള അ​പ​ക​ട​ത്തി​ന് ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും തി​രു​വി​ല്വാ​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​നെ മാ​ത്രം ത​ഴ​യു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

അ​തേ​സ​മ​യം സ്കൂ​ളി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യി​ൽനി​ന്ന് മോ​ച​നം കൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി. സീ​ലിംഗ് അ​ട​ർ​ന്ന് വീ​ണ തി​രു​വി​ല്വാ​മ​ല ജി​എ​ൽ പി ​സ്കൂ​ളി​ന് പ​ത്ത് ക്ലാ​സ് മു​റി​ക​ളോ​ടു​കൂ​ടി​യ ര​ണ്ട് നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

 

Related posts

Leave a Comment