സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ന്‍.

ജെ​എ​ന്‍​യു പ്ര​ഫ. ഡോ. ​സി.​പി. ച​ന്ദ്ര​ശേ​ഖ​ര്‍, 13-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഇ​ന്ദി​ര രാ​ജ​രാ​മ​ന്‍, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ന്‍​സ് ആ​ന്‍​ഡ് പോ​ളി​സി​യി​ലെ ഡോ. ​പി​ങ്കി ച​ക്ര​ബ​ര്‍​ത്തി, മും​ബൈ ഇ​ന്ദി​ര​ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്‌​മെ​ന്‍റ് റി​സ​ര്‍​ച്ച് പ്ര​ഫ. ഡോ. ​അ​ഷി​മ ഗോ​യ​ല്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക് റി​ട്ട. ചെ​യ​ര്‍​മാ​ന്‍ സി.​ബാ​ല​ഗോ​പാ​ല്‍, ടെ​ക്‌​നോ​പാ​ര്‍​ക്ക് ഫൗ​ണ്ട​ര്‍ സി​ഇ​ഒ ജി. ​വി​ജ​യ​രാ​ഘ​വ​ന്‍, യു​എ​ന്‍​ഇ​പി ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഐ​ഐ​എം​കെ ഡ​യ​റ​ക്ട​ര്‍ ഡോ.​ദേ​ബാ​ശി​ഷ് ചാ​റ്റ​ര്‍​ജി, എം​ഐ​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​സു​രേ​ഷ് ബാ​ബു, സെ​ന്‍റ​ര്‍ ഫോ​ര്‍ ഡ​വ​ല്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. വീ​ര​മ​ണി, റി​ട്ട ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ര്‍. മോ​ഹ​ന്‍, ഡോ.​കെ.​എം.​എ​ബ്ര​ഹാം, ഡോ.​സു​ര്‍​ജി​ത്ത് ദാ​സ്, ജി​ഐ​എ​ഫ്ടി ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വി​ദ​ഗ്ധ സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്നും 2024- 25 ബ​ജ​റ്റി​നാ​യി അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് നൂ​ത​ന മാ​ര്‍​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ണ് ഈ ​മാ​സം മൂ​ന്നി​ന് പു​റ​പ്പെ​ടു​വി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലു​ള്ള​ത്. അ​ധി​ക വി​ഭ​വ​ത്തി​നാ​യി എ​വി​ടെ​നി​ന്ന് വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ കു​റ​വാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ 800 കോ​ടി കൂ​ടി ക​ട​മെ​ടു​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഇ​തി​നു​ള്ള ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ ലേ​ലം ജ​നു​വ​രി ഒ​മ്പ​തി​ന് ന​ട​ക്കും.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment