മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ റിലീസ് ചെയ്തതിനു പിന്നാലെ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. കഥാപാത്രത്തിന്റെ മൂല്യം ഒരിറ്റു പോലും ചോരാതെ ബിഗ് സ്ക്രീനിൽ എത്തിച്ച് ഞെട്ടിച്ച മമ്മൂട്ടിക്ക് എങ്ങും ആശംസകളുടെ പ്രവാഹം ആണ്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഫോട്ടോയും അതിന് ദുൽഖർ സൽമാൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഭ്രമയുഗം എന്ന ഹാഷ്ടാഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കിസ് സ്മൈലിയാണ് ദുൽഖർ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ആരാധക വൃന്ദവും കമന്റുകളുമായി രംഗത്തെത്തി. ‘രാക്ഷസനടികർ, ഈ മഹാനടന്റെ ആരാധകൻ ആയതിൽ ഒത്തിരി അഭിമാനിക്കുന്നു, എല്ലാം ഒപ്പിച്ചുവച്ചേച്ച് സ്മൈലി ഇട്ടു ഇരിക്യാ… അങ്ങനെ നീളുന്നു കമന്റുകൾ. ഭ്രമയുഗത്തിലൂടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മലയാളികളുടെ മമ്മൂക്ക ബിഗ് സ്ക്രീനിൽ നടന താണ്ഡവമാടുകയാണ്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ അർജുൻ…
Read MoreDay: February 15, 2024
നീ വലിയവനാടാ… ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത് യുവാവ്
കഴിഞ്ഞ ദിവസമായിരുന്നു വാലന്റൈൻസ് ദിനം. പ്രണയിക്കുന്നവർ തങ്ങളുടെ കമിതാക്കൾക്ക് പരസ്പരം സമ്മാനങ്ങളും ആശംസകളും പങ്കുവച്ചുകൊണ്ട് ആ ദിനം ആഘോഷിച്ചു. വാലന്റൈൻസ് ദിനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അവരുടെ എക്സ് പേജിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത ഒരു ‘സ്മാർട്ട് കാമുക’നോട് നന്ദി പറഞ്ഞിരിക്കുകയാണ് സൊമാറ്റോ. എക്സിലൂടെ തരുൺ എന്ന ഡൽഹി നിവാസിക്കായിരുന്നു സൊമാറ്റോയുടെ ഈ നന്ദി പ്രകടനം. ‘ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡൽഹിയിൽ നിന്നുള്ള തരുണിന് പ്രണയദിനാശംസകൾ.’ ഇതായിരുന്നു സൊമാറ്റോയുടെ പോസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ വളരേ പെട്ടെന്ന് തന്നെ അവരുടെ പോസ്റ്റ് വൈറലായി. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. കൂടുതൽ ആളുകളും പോസ്റ്റിന് താഴെ തമാശ…
Read Moreആഘോഷമാക്കാം കൊക്കോ ഡേ ; കൂടുതലറിയാം തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രത്തെ
തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്. കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി. കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം…
Read Moreവളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും അമ്മ; സ്വത്തിനായി മകളുടെയും മരുമകന്റെയും ഉപദ്രവം; ജീവിക്കാൻ കോടതികയറി വൃദ്ധമാതാവ്
ചാവക്കാട്: മാതാവിനെ വീട്ടിൽനിന്നു പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളോടും ഭർത്താവിനോടും കോടതി. മുല്ലശേരി പാടൂർ പോക്കാക്കിലത്തു കദീജ നൽകിയ കേസിൽ മകൾ ഹസീമ, മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉത്തരവിട്ടത്. ഭർത്താവിന്റെ മരണത്തെത്തുടർന്നു സ്വന്തം അധ്വാനംകൊണ്ടാണു ഹർജിക്കാരി കദീജ മകൾക്കു വിദ്യാഭ്യാസം നൽകിയതും വിവാഹം നടത്തിയതും. മകൾ ഹസീമയുടെ ആവശ്യങ്ങൾക്കായി പല സാന്പത്തിക ഇടപാ ടുകളിലും ജാമ്യം നില്കാൻ നിർബന്ധിതയാകുകയും തുടർന്നു കിട്ടിയ തുകകളെല്ലാം മകളും മരുമകനും. ചേർന്ന് ധൂർത്തടിച്ച് കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത്തരം സാന്പത്തിക ഇടപാടുകൾക്ക് തുടർന്നും ജാമ്യം നിൽക്കാനാവശ്യപ്പെട്ട് മകൾ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ മകളും മരുമകനും ചേർന്നു ശാരീരികയായി പീഡിപ്പിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു. താത്കാലികമായി വീട്ടിൽ കയറിക്കൂടിയ എതിർകക്ഷികൾ പിന്നിട് ക്രൂരമായി പെരുമാറുകയും ശരീരികോപദ്രവങ്ങളും ചെയ്ത് വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് അഡ്വ. സുജിത് അയിനിപ്പുള്ളി…
Read More‘ചിലരുടെ ബലഹീനതകളും അഹങ്കാരവും കോൺഗ്രസിന്റെ അന്ത്യം കുറിക്കുന്നു’; ഗുലാം നബി ആസാദ്
മുംബൈ: ഏതാനും ചിലരുടെ ബലഹീനതകളും അഹങ്കാരവും കാരണം കോൺഗ്രസ് അവസാനിക്കുന്നതു നിർഭാഗ്യകരമാണന്നു മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിനു വലിയ തിരിച്ചടിയാണെന്നും ആസാദ് പറഞ്ഞു. പാർട്ടി വിട്ടതിനാൽ ഇതിനെക്കുറിച്ചു കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അശോക് ചവാൻ കോൺഗ്രസിനു നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് കോൺഗ്രസിന്റെ വലിയ നേതാവും കേന്ദ്രമന്ത്രിയും കൂടിയായിരുന്നു. വരും നാളുകളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണു ലഭിക്കുന്ന വിവരം. യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവസാനിച്ചു. ഇത് പാർട്ടിക്കുള്ള വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreകിടന്നുമുള്ളൽ; അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു… ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട. രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേൽക്കുന്നത് ഏഴു മണിക്കാണ്!! ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്. മാനസിക വേദനയിൽഅനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.…
Read More‘ഗ്രാമീൺ ഭാരത് ബന്ദ് ’നാളെ; കേരളത്തെ ബാധിക്കില്ല
ന്യൂഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.
Read Moreഇത് ചില്ലറക്കാര്യമല്ല ; ബിജെപിക്ക് കിട്ടി 720 കോടി; കോൺഗ്രസിന് 79 കോടി
ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്കു സംഭാവനയായി ലഭിച്ചത് 720 കോടി രൂപ. മറ്റു നാല് ദേശീയ പാർട്ടികളായ കോൺഗ്രസ്, എഎപി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയ്ക്കു ലഭിച്ച മൊത്തം തുകയുടെ അഞ്ചിരട്ടിയിലധികമാണിതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾത്തു ലഭിച്ച മൊത്തം സംഭാവന 850.438 കോടി രൂപയാണ്. കോൺഗ്രസിന് 894 സംഭാവനകളിൽനിന്നായി 79.924 കോടി രൂപയാണ് ലഭിച്ചത്. ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽനിന്ന് 276.202 കോടി രൂപയും ഗുജറാത്തിൽനിന്ന് 160.509 കോടി രൂപയും മഹാരാഷ്ട്രയിൽനിന്ന് 96.273 കോടി രൂപയും സംഭാവന ലഭിച്ചതായും എഡിആർ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടിക്കു (ബിഎസ്പി) ലഭിച്ചതു വെറും 20,000 രൂപയിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ദേശീയ പാർട്ടികളുടെ മൊത്തം സംഭാവനയിൽ 91.701…
Read Moreഗണേഷ് കുമാര്‍ ‘അമിതമായി ഇടപെടുന്നു’, എ.കെ. ശശീന്ദ്രന് ‘ഒന്നും ചെയ്യുന്നില്ല’; ഗതാഗതത്തിലും വനത്തിലും പൊള്ളി സർക്കാർ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുത്ത് അടുത്തിരിക്കേ ഘടകകക്ഷികളുടെ രണ്ട് വകുപ്പുകളില്‍ സിപിഎമ്മിന് തീര്‍ത്താല്‍ തീരാത്ത തലവേദന. എന്‍സിപിക്ക് നല്കിയ വനം വകുപ്പും ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ബിക്ക് നല്കിയ ഗതാഗത വകുപ്പുമാണ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ഈ രണ്ട് വകുപ്പുകളും പരസ്പരം വച്ചുമാറുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുന്നണിക്കുള്ളില്‍തന്നെ ഉയരുന്നത്. നിരന്തര പ്രശ്നങ്ങളില്‍പ്പെട്ടുഴലുന്ന ഈ വകുപ്പ് മന്ത്രിമാരുടെ ‘പ്രകടനം’ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ആഗ്രഹിച്ച വകുപ്പായിരുന്നു വനം വകുപ്പ്. വനം വകുപ്പുമന്ത്രിയായ എ.കെ. ശശീന്ദ്രനാകട്ടെ മുന്‍പ് ഗതാഗതമന്ത്രിയായി ഇരുന്നിട്ടുമുണ്ട്. ഒരു വച്ചുമാറ്റത്തിലുടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടോ എന്നും സിപിഎം പരിശോധിക്കുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമാത്രമല്ല വനം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന് വകുപ്പില്‍ കാര്യമായി ഇടപെടുന്നില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിക്ക് പലയിടത്തും എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്‍സിപിയിലെ പ്രശ്നങ്ങള്‍ കാരണമാണ് എ.കെ. ശശീന്ദ്രനെ…
Read Moreസ്വരയൗവനം; വാണി ജയറാം വിട പറഞ്ഞിട്ട് ഒരു വർഷം
ഇളംമഞ്ഞ് പൊഴിയുന്നതുപോലെ നൂറുകണക്കിന് മലയാള ഗാനങ്ങൾ പാടിയിട്ടുണ്ട് വാണി ജയറാം. ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചതുമാണ്. എങ്കിലും പാതിരാസൂര്യൻ എന്ന സിനിമയിലെ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്റെ “ഇളംമഞ്ഞിൻ നീരോട്ടം എങ്ങും കുളിരിൻ തേരോട്ടം ..’ എന്ന പാട്ടിനോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് പറയാറുണ്ടായിരുന്നു വാണി. ദൈവം അനുഗ്രഹിച്ചു നൽകിയ നാദമായിരുന്നു വാണി ജയറാമിന്റേത്. ഒപ്പം ഗായിക തന്നെ സ്വായത്തമാക്കിയ അപാരമായ സംഗീത പാണ്ഡിത്യവും ഉണ്ടായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഴിവുകളുള്ള ഗായിക- അതായിരുന്നു വാണി ജയറാം. 1973ൽ സ്വപ്നം എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി’ പാടുന്പോൾ ഇരുപത്തെട്ട് വയസായിരുന്നു വാണി ജയറാമിന്റെ പ്രായം. എഴുപത്തിയേഴാം വയസിലും ഇതേഗാനം വാണി പാടിയിരുന്നത് “സ്വപ്ന’ത്തിൽ പാടിയ അതേ സ്വരയൗവനത്തടെയായിരുന്നു. അരനൂറ്റാണ്ടു മുന്‍പ് പാടിയ അതേ ശ്രുതിയിലും സ്കെയിലിലും പിച്ചിലും പാടാൻ കഴിയുന്ന,…
Read More