റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി തുടർച്ചയായ രണ്ട് മത്സരത്തിൽ ഹാട്രിക് സ്വന്തമാക്കി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഭ ക്ലബ്ബിനെതിരായ മത്സരത്തിൽ 11, 21, 42 മിനിറ്റുകളിലായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. കരിയറിൽ റൊണാൾഡോയുടെ 65-ാം ഹാട്രിക്കാണ്. മത്സരത്തിൽ അൽ നസർ 8-0ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ അൽ തായ് എഫ്സിക്ക് എതിരേയായിരുന്നു റൊണാൾഡോയുടെ ഹാട്രിക്. കരിയറിൽ 885 ഗോളിലും റൊണാൾഡോ ഇതോടെ എത്തി. 900 ഗോളിലേക്ക് 15 എണ്ണത്തിന്റെ കുറവ് മാത്രമാണുള്ളത്. സൗദി പ്രൊ ലീഗിൽ 29 ഗോളും 10 അസിസ്റ്റും സിആർ7നുണ്ട്. ടോപ് സ്കോറർ, ടോപ് അസിസ്റ്റ് പട്ടികകളിൽ ഒന്നാം സ്ഥാനത്താണ്.
Read MoreDay: April 4, 2024
ഹോസ്റ്റൽ മുറി കണ്ട് വിങ്ങിപ്പൊട്ടി ജയപ്രകാശ്; പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റൽ സന്ദർശിച്ച് സിദ്ധാർഥന്റെ അച്ഛൻ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ ഇന്നലെ സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് സന്ദർശനം നടത്തി. ഹോസ്റ്റലിലെ നടുമുറ്റവും ഹോസ്റ്റൽ മുറികളും കണ്ട് ജയപ്രകാശ് വിങ്ങിപ്പൊട്ടി. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. രാഹുൽ ഗാന്ധിയെ കണ്ടു നിവേദനം സമർപ്പിക്കാനായാണ് ജയപ്രകാശ് വയനാട്ടിൽ എത്തിയത്. രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് പ്രത്യേക അനുമതി വാങ്ങി ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സിദ്ധാർഥിനെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ ഹോസ്റ്റലിലെ നടുമുറ്റത്ത് ഏറെനേരം അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ നിന്നു. പോലീസ് സീൽ ചെയ്ത ഹോസ്റ്റൽ മുറി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മുറി തുറന്നു കാണിച്ചു. മുറിയിലെ ഓരോ ദൃശ്യങ്ങളും അദ്ദേഹം മൊബൈലിൽ പകർത്തി. ചുമരിലെ ചെഗുവേരയുടെ ചിത്രങ്ങളും മറ്റ് എഴുത്തുകളും എല്ലാം അദ്ദേഹം പകർത്തിയെടുത്തു. ഹോസ്റ്റൽ മുറിയിലേക്കു…
Read Moreഎന്തൊക്കെയാ ഈ നടക്കുന്നത്! മൂന്ന് വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്നു വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ കാമറയിൽ പതിഞ്ഞതിനു പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് ആർടിഒയുടെ നടപടി. ഫെബ്രുവരി പത്തിനാണു സംഭവം. മലപ്പുറത്തുനിന്നു കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകുംവഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണു മുസ്തഫ നൽകുന്ന വിശദീകരണം. എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇതിലൂടെ മറ്റ് യാത്രക്കാര്‍ക്കു കൂടി അപകടം സൃഷ്ടിക്കുമെന്ന് അധികൃതർ പറയുന്നു.
Read Moreഅരുണാചലിലെ മലയാളികളുടെ മരണം: മൂവരുടെയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും; പ്രാഥമിക പരിശോധനയിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം രക്തം വാര്‍ന്ന്
തിരുവനന്തപുരം: അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളുടെയും ഇവരുടെ സുഹൃത്തായ അധ്യാപികയുടെയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഇന്നു രാവിലെ 6.30നു ഗോഹട്ടിയില്നിന്നും വിമാനമാര്‍ഗം കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ബംഗളൂരു വഴി ഉച്ചയ്ക്കു 12.30നു തിരുവനന്തപുരത്തെത്തിക്കും. മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), സുഹൃത്ത് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി. നായര്‍ (29) എന്നിവരെയാണു ചൊവാഴ്ച ഉച്ചയോടെ സിറോ ലോവര്‍ സുബാന്‍സിരി ബ്ലുപൈന് ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരുടെയും ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ ലോവര്‍ സുബാന്സിരിയിലെത്തി. നാഹര്ലഗന് തൊമോറിബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (ട്രിന്‍സ്) ലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തുടർന്ന് എംബാം ചെയ്ത മൃതദേഹം രാത്രി 8.45നു ഗോഹട്ടിയിലേക്ക് റോഡ്…
Read Moreതട്ടിപ്പിന്റെ സൈബർ വഴികൾ; ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുള്ള തട്ടിപ്പും ഇപ്പോൾ വ്യാപകമാണ്. വിശ്വാസ്യത കൂട്ടാൻ ഏതെങ്കിലും എന്‍ബിഎഫ്സിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമായി ഇവർ മൊബൈൽ നന്പറുകളിൽ ഉപയോഗിക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ കൃത്രിമമായി ഉണ്ടാക്കിയ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എന്‍ബിഎഫ്സി ഐഡി കാര്‍ഡും പങ്കിട്ടേക്കാം. വായ്പ തേടുന്നവര്‍ക്ക് അത്തരം സന്ദേശങ്ങള്‍ / എസ് എം എസ്/ഇ-മെയില്‍ അയച്ച ശേഷം വായ്പയുടെ സർവീസ് ചാർജായി പണം അടയ്ക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ പണം നൽകിയാൽ അതോടെ ഇവർ മുങ്ങും. അതിനാൽ ഇത്തരം വായ്പാവാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ഉറവിടത്തിനു വിശ്വാസ്യതയുണ്ടോയെന്ന് ഉറപ്പുവരുത്താതെ അവരുമായി വ്യക്തിഗത/സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്. അയച്ച ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യരുത്. ഒടിപി ചോദിച്ചുള്ള തട്ടിപ്പുകളും സജീവമാണ്. തൊഴില്‍ തട്ടിപ്പ് തട്ടിപ്പുകാര്‍ വ്യാജ ജോലി അന്വേഷണ പോര്‍ട്ടലുകള്‍ ഉണ്ടാക്കും. ഉദ്യോഗാര്‍ഥികള്‍…
Read Moreമോദി ഗ്യാരന്റി വാചകത്തിൽ, എന്തുകൊണ്ടാണ് ആളുകൾ ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നോർത്ത് ഈസ്റ്റ് ഡൽഹി പാർലമെന്റ് മണ്ഡലത്തിലെ ഉസ്മാൻപുരിൽ കോണ്‍ഗ്രസിന്റെ ‘ഘർ ഘർ ഗ്യാരന്റി’പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആളുകൾക്ക് ഒരിക്കലും ആ ജോലികൾ കാണാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ആളുകൾ ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കള്ളം പറയുന്നവർക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ബിജെപി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെക്കുറിച്ചും താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്റി നൽകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്തും നിറവേറ്റും’’- ഖാർഗെ പറഞ്ഞു. നാളെ ജയ്പൂരിലും ഹൈദരാബാദിലും നടക്കുന്ന മെഗാ റാലികളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1978ൽ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നം ഉപയോഗിച്ച സ്ഥലത്തുനിന്നാണ് ‘ഘർ…
Read Moreകള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read Moreദക്ഷിണ റെയിൽവേയ്ക്ക് റിക്കാർഡ് വരുമാന വർധന; കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 12020 കോടി
കൊല്ലം: ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞ സാമ്പത്തികവർഷം റിക്കാർഡ് വരുമാന വർധന. 2023-24 വർഷത്തെ മൊത്തവരുമാനം 12020 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വരുമാനവർധനയാണ് ഉണ്ടായിട്ടുള്ളത്. ദക്ഷിണ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഇത് സർവകാല റിക്കാർഡാണ്. എല്ലാ മേഖലയിലും വരുമാനം കുതിച്ചുയർന്നു എന്നതാണ് ഏറ്റവും പ്രത്യേകത. യാത്രക്കൂലി ഇനത്തിൽ മാത്രം 7,151 കോടി രൂപ ലഭിച്ചു. 3,674 കോടിയാണ് ചരക്ക് ഗതാഗതത്തിൽനിന്നുള്ള വരുമാനം. ഇതര ഇനങ്ങളിൽനിന്ന് 1,194 കോടി രൂപയും ലഭ്യമായി. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണ റെയിൽവേ എട്ടു ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ആരംഭിച്ചത്. ഇതുവഴിയും ഗണ്യമായ വരുമാനവർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ‘ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം പദ്ധതി’ പ്രകാരം വിവിധ സ്റ്റേഷനുകളിലായി 263 സ്റ്റാളുകൾ ആരംഭിച്ചു. ഇവ വഴി വിറ്റഴിച്ചത് 20 കോടി രൂപയുടെ ഉത്പന്നങ്ങളാണ്. അടുത്ത സാമ്പത്തികവർഷവും ഇത്തരം…
Read More