കോട്ടയം: വിവിധയിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പാലാ പോലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പളളി തേക്കിലക്കാടന്‍ ടി.ടി. ജോസ് (57)നെയാണ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആസ്ഥാനമായി സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളായി പ്രവര്‍ത്തിച്ചിരുന്ന എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോസ്.
നിരവധി ആളുകളില്‍ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിനുശേഷം പണം തിരികെ നല്‍കാതെ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. എം സി കെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുളള കേസുകളുണ്ട്. സമാന കേസില്‍ നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ ജില്ലാ ജയിലിലായിരുന്ന ജോസിനെ പാലാ പോലീസ് അറസ്റ്റ് ചെയ്യുകയായിരു്ന്നു.
