ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി സം​ഘ​ത്തി​ലേ​ക്ക് ത​ടി​ലോ​റി പാ​ഞ്ഞു​ക​യ​റി അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം; മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു കു​ട്ടി​ക​ൾ; ഡ്രൈ​വ​റും ക്ലീ​ന​റും മ​ദ്യ​ല​ഹ​രി​യി​ൽ, മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​യ്ക്ക് കേ​സ്

നാ​ട്ടി​ക: തൃ​ശൂ​രി​ല്‍ ത​ടി​ലോ​റി പാ​ഞ്ഞു​ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു നാ​ട്ടി​ക​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്ക് ത​ടി ലോ​റി പാ​ഞ്ഞു​ക​യ​റി​യ​ത്. റോ​ഡി​ല്‍ നാ​ടോ​ടി​സം​ഘ​ത്തി​ലു​ള്ള​വ​രെ​ല്ലാം നി​ര​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ ത​ത്ക്ഷ​ണം മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. കാ​ളി​യ​പ്പ​ന്‍ (50), നാ​ഗ​മ്മ (39), ബം​ഗാ​ഴി (20), ജീ​വ​ന്‍ (നാ​ല്), മ​റ്റൊ​രു കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വാ​ഹ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം മ​ദ്യ​ല​ഹ​രി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ക്ലീ​ന​റാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ണ്ണൂ​ർ ആ​ല​ങ്കോ​ട് സ്വ​ദേ​ശി അ​ല​ക്സ് (33) ആ​ണ് ക്ലീ​ന​ർ. ലോ​റി ഡ്രൈ​വ​ർ ചാ​മ​ക്കാ​ല​ച്ചി​റ ജോ​സ് (54) വാ​ഹ​നം ഓ​ടി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​തി​നാ​ലാ​ണ് ക്ലീ​ന​റാ​യ അ​ല​ക്‌​സ് ലോ​റി ഓ​ടി​ച്ച​ത്.…

Read More

പോ​ലീ​സ് വ​ന്ന​ത് ന​ന്നാ​യി: വി​വാ​ഹ ദി​വ​സം വ​ര​ന്‍റെ പൂ​ർ​വ്വ ച​രി​ത്രം കേ​ട്ടു വ​ധു ക​ല്യാ​ണ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ഹൂ​ർ​ത്ത​ത്തി​നു തൊ​ട്ട് മു​ൻ​പ് വി​വാ​ഹം മു​ട​ങ്ങു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യാ​ലോ? ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ലെ ഷാ​ഹ്പൂ​രി​ലാ​ണ് സം​ഭ​വം. ക​ല്യാ​ണ ദി​വ​സം വ​ധു​വും വ​ര​നും മ​ണ്ഡ​പ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന​താ പോ​ലീ​സെ​ത്തി. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ എ​ല്ലാ​വ​രും കാ​ര്യം എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​യി. അ​പ്പോ​ഴാ​ണ് വ​ര​ന്‍റെ പൂ​ർ​വ കാ​ല ച​രി​ത്രം പോ​ലീ​സ് പ​റ​യു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ലെ ബി​ച്ചി​യ സ്വ​ദേ​ശി​യാ​യ മ​ഹേ​ന്ദ്ര രാ​ജ് ആ​യി​രു​ന്നു ആ ​വി​വാ​ഹ​ത്തി​ലെ വ​ര​ന്‍. ഇ​യാ​ൾ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഷാ​ഹ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യു​മാ​യി ലി​വ് ഇ​ന്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ക​ല്യാ​ണ് ആ​ലോ​ച​ന വ​ന്ന​തോ​ടെ ഇ​യാ​ൾ യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ഇ​ത​റി​ഞ്ഞ യു​വ​തി ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. അ​തോ​ടെ ക​ല്യാ​ണ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങി വ​ന്ന മ​ഹേ​ന്ദ്ര രാ​ജ് പി​ടി​യി​ലു​മാ​യി.…

Read More