ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്ന് കോടതി വിലയിരുത്തി. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
Read MoreDay: June 19, 2026
അമേരിക്ക ഇന്ത്യയെക്കണ്ട് പഠിക്കണം; മുംബൈ മെട്രോയെ വാനോളം പുകഴ്ത്തി അമേരിക്കൻ യുവതി, വീഡിയോ വൈറൽ
ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് മുംബൈ മെട്രോയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ ആധുനിക ഗതാഗത രൂപകൽപ്പനയിൽ നിന്ന് അമേരിക്കയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നാണ് ലിവ് എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. “മുംബൈ മെട്രോ അനുഭവം” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് ലിസ് തന്റെ ആദ്യ മുംബൈ മെട്രോ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. മെട്രോയിലെ അത്യാധുനിക സൌകര്യങ്ങൾ, വൃത്തി, കുറഞ്ഞ യാത്രാക്കൂലി, കാര്യക്ഷമത എന്നിവ അവരെ ഏറെ അത്ഭുതപ്പെടുത്തി. ലോക്കൽ ട്രെയിനുകൾക്കൊപ്പം ലക്ഷക്കണക്കിന് ആളുകൾക്ക് ദിനംപ്രതി ആശ്വാസമേകുന്നതാണ് മുംബൈയിലെ മെട്രോ സംവിധാനം. മെട്രോയിലെ ശക്തമായ എയർ കണ്ടീഷനിംഗ് , സുരക്ഷാ സംവിധാനങ്ങൾ, സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ എന്നിവയെല്ലാം മികച്ചതാണെന്ന് ലിസ് സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ മുംബൈയിലാണ്, ആദ്യമായാണ് ഇവിടെ മെട്രോയിൽ കയറുന്നത്. വെറും 20 രൂപ മാത്രമാണ്…
Read Moreജവാൻ വീണ്ടും വരുന്നു; തിരുച്ചുവരവിൽ വിലകൂടിയേക്കും; കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ നേരിട്ട് വാങ്ങും; മുഖ്യമന്ത്രിയുടെ അനുമതിക്കായ് കാത്ത് ബെവ്കോ
തിരുവനന്തപുരം: അഞ്ച് ദിവസത്തിനകം ജവാൻ റം ഉത്പാദനം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈമലർത്തിയതോടെ നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉത്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉത്പാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബെവ്കോ. തുടര്‍ന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്.
Read Moreകോളടിച്ചല്ലോ ജെൻസസികളേ… ജെൻസികൾക്കായി സ്റ്റാർട്ട്അപ് പദ്ധതി; 50 കോടി രൂപ വിലയിരുത്തി
തിരുവനന്തപുരം: ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി 50 കോടി വകയിരുത്തി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Moreകേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും; 200 കോടി വകയിരുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിലുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാര മേഖലയിലെ വലിയ സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡി.ജി.സി.എ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreഅൻസിബയുടെ പരാതിയില്‍ കഴമ്പില്ല; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല; ടിനി ടോമിനെതിരായ പരായിൽ കേസെടുക്കേണ്ടന്ന് പോലീസ്
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കടവന്ത്ര പോലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.
Read Moreലക്ഷ്യമിടുന്നത് പുതുയുഗ കേരളം; മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് കരുതൽ; പ്രിയദർശിനി പദ്ധതിക്കായി 600 കോടി; കിഫ്ബി പരിഷ്കരിക്കും
തിരുവനന്തപുരം: നിയമസഭയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം . ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്. പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമായവർക്ക് കൈത്താങ്ങായി വൺ കേരള കരുതൽ മിഷൻ പദ്ധതി. പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ, സന്നദ്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സുതാര്യമായ രീതിയിൽ അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ പ്രവർത്തന തത്വം. കായിക കേരളത്തിൽ ഫുട്ബോൾ…
Read Moreദയവായി എനിക്ക് 5സ്റ്റാർ റേറ്റിംഗ് നൽകരുത്; ഊബർ ഡ്രൈവറുടെ അപേക്ഷയ്ക്ക് പിന്നിലെ ഹൃദയഭേദകമായ കാരണം വൈറലാകുന്നു
യാത്ര തികച്ചും തൃപ്തികരമായിരുന്നിട്ടും, തനിക്ക് 5സ്റ്റാർ റേറ്റിംഗ് നൽകരുതെന്ന് അപേക്ഷിച്ച ഒരു ഊബർ ഡ്രൈവറുടെ അനുഭവം സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. റേറ്റിംഗ് സിസ്റ്റങ്ങൾക്ക് പിന്നിലെ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. ഓഫീസിൽ പോകാൻ വൈകിയ ഒരു ദിവസമാണ് യുവതി ഈ ഊബർ കാർ ബുക്ക് ചെയ്യുന്നത്. ഡ്രൈവർക്ക് 4.59 എന്ന കുറഞ്ഞ റേറ്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സമയം വൈകിയതിനാൽ അവർ യാത്രയുമായി മുന്നോട്ട് പോയി. എന്നാൽ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ വളരെ മാന്യമായി പെരുമാറുകയും, സുരക്ഷിതമായി വണ്ടിയോടിച്ച് നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. യാത്രയ്ക്ക് ശേഷം സന്തോഷവതിയായ യുവതി ഡ്രൈവർക്ക് ‘5സ്റ്റാർ റേറ്റിംഗ്’ നൽകാമെന്ന് ഉറപ്പുനൽകിയപ്പോഴാണ്, അദ്ദേഹം “ദയവായി അത് ചെയ്യരുത്” എന്ന് കൈകൂപ്പി…
Read Moreബോട്ടിൽ നിന്നും അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് എറിഞ്ഞ് കുട്ടി; വീഡിയോ വൈറൽ
കുടുംബത്തോടൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ വിലകൂടിയ ഐഫോൺ കുട്ടി തടാകത്തിലേക്ക് എറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ബോട്ടിലിരിക്കുന്ന കുട്ടി യാതൊരു മടിയും കൂടാതെ പെട്ടെന്ന് തന്നെ കയ്യിലിരുന്ന ഫോൺ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നിമിഷങ്ങൾക്കകം ഫോൺ തടാകത്തിൽ താഴ്ന്നുപോയി. പെട്ടെന്നുണ്ടായ സംഭവത്തിന്റെ ഞെട്ടലിൽ ഫോൺ പിടിച്ചെടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സംഭവത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കുട്ടിയുടെ ഭാവവ്യത്യാസമില്ലാതെയുള്ള പ്രവൃത്തിയെ കണ്ട് പലരും ചിരിക്കുമ്പോൾ, വലിയൊരു സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് മറ്റുചിലർ ആശങ്കപ്പെടുന്നത്. അടുത്ത തവണ അമ്മ ഒരു ‘ഹെവി-ഡ്യൂട്ടി വാട്ടർപ്രൂഫ് കേസ്’ വാങ്ങണമെന്നാണ് ചിലരുടെ തമാശരൂപേണയുള്ള ഉപദേശം. ആധുനിക ഐഫോണുകൾക്ക് മികച്ച വാട്ടർ റെസിസ്റ്റൻസ് ഉണ്ടെങ്കിലും, ഈ ഫോൺ തിരികെ ലഭിച്ചോ അതോ കേടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.…
Read More