തിരുവനന്തപുരം: ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി 50 കോടി വകയിരുത്തി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും.
ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
