കേ​ര​ള​ത്തെ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ഏ​വി​യേ​ഷ​ൻ ഹ​ബ്ബാ​ക്കി മാ​റ്റും; 200 കോ​ടി വ​ക​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ഏ​വി​യേ​ഷ​ൻ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള നാ​ല് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 200 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വ്യോ​മ​യാ​ന ആ​വ​ശ്യ​ക​ത​ക​ൾ, ക​യ​റ്റു​മ​തി ലോ​ജി​സ്റ്റി​ക്‌​സ്, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ലി​യ സാ​ധ്യ​ത​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. ഡി.​ജി.​സി.​എ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പൈ​ല​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും വി​മാ​ന പ​രി​പാ​ല​ന എ​ഞ്ചി​നീ​യ​റി​ങ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തോ​ട് അ​നു​ബ​ന്ധ​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌

Related posts

Leave a Comment